‘ക്ഷുദ്രജന്തുക്കള്‍’ പുറത്തായപ്പോള്‍

 ‘ക്ഷുദ്രജന്തുക്കള്‍ പുറത്തായപ്പോള്‍

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio  here 
ഈലേഖനം കേള്‍ക്കാം ഇവിടെ


ഓമനക്കുട്ടൻ ആർഎസ്എസ് പ്രവർത്തകനാണ് ആണ്.  കൊല്ലം ജില്ലാ സെക്രട്ടറിയുമാണ്. സാമ്പത്തികമായി അയാൾ നല്ല നിലയിൽ അല്ല. എന്തെങ്കിലും ഒരു ബിസിനസ് തുടങ്ങാൻ അയാള്‍ ആഗ്രഹിച്ചു. കൂട്ടുകാരോടും ഭാര്യയോടും ആലോചിച്ചു, ഒരു ബസ് എടുക്കാൻ തീരുമാനിച്ചു. ഭാര്യയുടെ ആഭരണങ്ങൾ വിറ്റും ലോണെടുത്തും കൂട്ടുകാർ സഹായിച്ചും ബസ് ഏർപ്പാടാക്കി.  എന്നാൽ താമസിയാതെ കടംകയറി ആരംഭിച്ചതുപോലെതന്നെ ആ ബിസിനസ് പൂട്ടേണ്ടി വന്നു.


ഏതാണ്ട് അപ്പോൾ തന്നെ അയാളുടെ രണ്ടര വയസ്സുള്ള കുഞ്ഞിന്റെ കാലിലെ എല്ലിന് തേയ്മാനം സംഭവിച്ചതായി ഡോക്ടറുടെ പരിശോധനയിൽ കണ്ടെത്തി.  ഓപ്പറേഷൻ വേണമെന്നും അതിന് ഇത്ര ചെലവാകുമെന്നും ഡോക്ടർ അറിയിച്ചു. ആ തുക അടയ്ക്കാൻ അയാൾക്ക് നിവൃത്തി ഇല്ലാതിരുന്നതിനാൽ കുട്ടിയെയും കൊണ്ട് അയാൾ വീട്ടിലേക്ക് മടങ്ങി. കുട്ടിയുടെ അവസ്ഥ കണ്ട് അയൽപക്കത്തെ മേരി എന്ന സ്ത്രീ, യേശു ക്രിസ്ത്യാനികളുടെ മാത്രം ദൈവമല്ല; എല്ലാവരുടെയും ദൈവമാണ്.  അവിടുത്തോട് നമുക്ക് പ്രാർത്ഥിക്കാമെന്നു പറഞ്ഞു. ഡിവൈൻ ധ്യാന കേന്ദ്രത്തിൽ നടക്കുന്ന അത്ഭുതങ്ങളെ പറ്റി ഓമനക്കുട്ടന്റെ ഭാര്യയോട് അവർ പറഞ്ഞു.  ഭർത്താവിനു അത്ര ഇഷ്ടമായില്ലെങ്കിലും കുട്ടിക്ക് സൗഖ്യം കിട്ടുമെങ്കിൽ കിട്ടട്ടെ എന്ന് ഓർത്ത് അയാൾ സമ്മതിച്ചു. അവർ ഡിവൈനിൽ പോയി.  എന്നാൽ കുട്ടിക്ക് പ്രതീക്ഷിച്ചതുപോലെ സൗഖ്യം കിട്ടിയില്ല. പക്ഷേ കുട്ടിയുടെ അമ്മയ്ക്ക് നല്ല വിശ്വാസമായി. അവർ വീട്ടിൽ പ്രാർത്ഥന തുടങ്ങി. ഭർത്താവ് എതിർത്തു.  ഇവിടെ ബൈബിളും പ്രാർത്ഥനയും ഒന്നും പാടില്ല എന്ന് താക്കീതു ചെയ്തു. അവൾ ഒളിച്ചും പാത്തും പ്രാർത്ഥന തുടർന്നു.  ഭർത്താവ് സ്ഥലത്തില്ലാത്തപ്പോൾ അയൽപക്കത്തുള്ള സ്ത്രീകളുടെ ഒരു പ്രാർത്ഥനാ കൂട്ടായ്മയിൽ കുട്ടിയെയും കൊണ്ട് അവൾ പോകും.  അടുത്തുള്ള കോൺവെന്റിലെ സിസ്റ്റേഴ്സും ഇവളെ പ്രോത്സാഹിപ്പിച്ചിരുന്നു.  ഓമനക്കുട്ടന് വേണ്ടിയും അവർ പ്രാർത്ഥിച്ചിരുന്നു. അവിചാരിതമായി ഓമനക്കുട്ടൻ ഒരുദിവസം തനിച്ചിരിക്കുമ്പോള്‍
രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ എന്ന പാട്ട് ടിവിയിൽ കേൾക്കാനിടയായി. ആ ഗാനം അയാളെ സ്പർശിച്ചു. എന്തെന്നില്ലാത്ത ഒരു പാപബോധം ആയാള്‍ക്കുണ്ടായി.  എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് അയാൾക്ക് അറിയില്ലായിരുന്നു.

പ്രാർത്ഥനാ കൂട്ടായ്മയിലെ മധ്യസ്ഥപ്രാർത്ഥന ഫലംകണ്ടു. കുട്ടിയുടെ കാല്‍ ക്രമേണ സുഖം പ്രാപിച്ചു.  ഈ സംഭവവും ഗാനത്തിലൂടെ ലഭിച്ച സ്പർശനവും ഓമനക്കുട്ടന് ഹൃദയ പരിവർത്തനത്തിന് കാരണമായി.  താൽപര്യമില്ലായിരുന്നെങ്കിലും ഡിവൈനിൽ ധ്യാനിക്കാൻ പോകാൻ ആയാൽ തയ്യാറായി.  ആദ്യത്തെ രണ്ടുദിവസം ഭയങ്കര അസ്വസ്ഥയായിരുന്നു. തിരികെ പോരാൻ അയാൾ ഭാര്യയെ നിർബന്ധിച്ചു. കണ്ണുനീരോടെ ആ സ്ത്രീ അയാളോട്  ഒരു ദിവസം കൂടി നിൽക്കുവാനും ശുശ്രൂഷയിൽ പങ്കുകൊള്ളുവാനും കാലുപിടിച്ച് അപേക്ഷിച്ചതിന്റെ പേരിൽ അയാൾ നിന്നു.

പിറ്റേന്ന് മാത്യു എലവുങ്കല്‍  അച്ചൻ നടത്തിയ ദിവ്യകാരുണ്യ ആരാധനാ ശുശ്രൂഷയില്‍ തന്റെ ശരീരത്തിൽനിന്ന് പല തിന്മയുടെ ദുരാത്മാക്കൾ ക്ഷുദ്രജന്തുക്കളുടെ രൂപത്തില്‍ ഇറങ്ങി പോകുന്ന കാഴ്ച അയാൾ കണ്ടു.  അവയിൽ ചിലത് വീണ്ടും അയാളെ പിടിക്കാൻ വന്നിട്ട് അടുക്കാൻ വയ്യാതെ അകന്നു പോകുന്നതും കണ്ടു!

കർത്താവിനെ ഉച്ചത്തിൽ വിളിച്ചു പ്രാർത്ഥിക്കുവാൻ തുടങ്ങി. ഒരുഘട്ടത്തിൽ യേശു കുരിശിൽ കിടന്ന് ഓമനക്കുട്ടനെ നോക്കി കണ്ണുകൾ തുറന്ന് അടയ്ക്കുന്നത് കണ്ടു!  തുടർന്ന് അയാളുടെ ഹൃദയത്തിൽ ജീവിതത്തിലൊരിക്കലും അനുഭവിക്കാത്ത ആശ്വാസവും സമാധാനവും നിറഞ്ഞു! അന്നുരാത്രി ഡിവൈനില്‍ വച്ചു മകനു ശ്വാസംമുട്ടൽ അനുഭവപ്പെട്ടു.  ഓമനക്കുട്ടനും ഭാര്യയും കയ്യിൽ ജപമാല എടുത്തു മുട്ടുകുത്തി കരഞ്ഞു പ്രാർത്ഥിച്ചു.  ആ അവസരത്തിൽ തന്നെ അവൻ സൗഖ്യം പ്രാപിച്ചു.  ദൈവ ചൈതന്യത്തില്‍ നിറഞ്ഞ അനുഭവവും അവർക്കുണ്ടായി.  വിളിച്ചാൽ വിളി കേൾക്കുന്ന ഒരു ദൈവം നമുക്കുണ്ടല്ലോ എന്ന ഒരു ഉറപ്പും അവർക്ക് കിട്ടി. അവർ ദൈവത്തെ സ്തുതിച്ചു.

ധ്യാനത്തിനു ശേഷം സന്തോഷവും സമാധാനവും നിറഞ്ഞ അവർ സ്വഭവനത്തിൽ എത്തി.  ഒമാനക്കുട്ടനോട് പലരും പറഞ്ഞു  നീ പുറത്തിറങ്ങരുത്. ചിലർ നിന്നെ കൊല്ലാൻ തന്നെ തയ്യാറുണ്ട്.  എന്നാൽ കർത്താവിൻറെ വചനം അയാൾക്ക് കരുത്തുപകർന്നു. ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആര് നമുക്ക് എതിര് നിൽക്കും?(റോമാ.8/ 31) ആരൊ ഒക്കെ ചിലർ വീട്ടിൽ വന്നു എങ്കിലും അവർക്ക് ഒരു വാക്കുപോലും മുറുകി പറയാനാകാതെ തിരികെപ്പോയി.

2016ല്‍ അവര്‍ ജ്ഞാനസ്നാനപ്പെട്ടു.  കര്‍ത്താവിനെ അറിഞ്ഞതില്‍ പിന്നെ പട്ടിണി എന്തെന്ന് അറിഞ്ഞിട്ടില്ല.  കര്‍ത്താവെല്ലാം ഭംഗിയായി പരിപാലിക്കുന്നു. മൂത്ത മകനു നല്ലൊരു ജോലി ലഭിച്ചു.  സുവിശേഷം അറിയിക്കണം, കര്‍ത്താവിനെ സാക്ഷ്യപ്പെടുത്തണം എന്ന ആഗ്രഹമാണ് ഓമനക്കുട്ടനും ഭാര്യയ്ക്കും  ഇപ്പോളുള്ളത്.  Praise the Lord! 

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

കൂടുതല്‍ പേര്‍ അറിയട്ടെ.

Comments