ജീസസ് യൂത്ത് 85

 ജീസസ് യൂത്ത്  85



കവര്‍

യേശുവിനെ, യേശുവിനെ മാത്രം ശക്തികേന്ദ്രമായിക്കണ്ടുകൊണ്ട്,  യേശുവിന്‍പക്കലേക്ക് കരങ്ങളുയര്‍ത്തി പ്രാര്‍ത്ഥനാനിരതമായി യുവത്വം.  യുവത്വത്തെ ആശീര്‍വദിക്കുന്ന ശക്തിദായകനായ യേശു.

യേശുവില്‍ ഒന്നുചേരാന്‍,  യേശുവില്‍ ലയിക്കാന്‍ വെമ്പുന്ന യുവത്വം’.  യുവത്വത്തെ വാരിപ്പുണരാന്‍ കരങ്ങള്‍ വിരിക്കുന്ന യേശു.

യേശുവിന്റെ കരങ്ങളായി,  യേശുവിനുവേണ്ടി ലോകത്തെ നേടാന്‍,  മറ്റൊരു യേശുവാകാന്‍ തയ്യാറാകുന്ന യുവത്വത്തെ അംഗീകരിച്ചനുഗ്രഹിക്കുന്ന യേശു.

അതാണു ജീസസ് യൂത്ത്  85 ന്റെ  മുഖമുദ്ര.

   

കേരള കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ യുവജന വിഭാഗം(KYCT) സംഘടിപ്പിച്ച 'ജീസസ് യൂത്ത് 85' കോൺഫ്രൻസിന്റെ മുഖമുദ്രയാണിത്. പിന്നീട് ജീസസ് യൂത്ത് 87, ജീസസ് യൂത്ത് 89 എന്നീ കോൺഫ്രൻസുകളും നടന്നു. പിൽക്കാലത്തു ജീസസ് യൂത്ത് എന്ന പേരു് ആ യുവജന വിഭാഗത്തിന്റെ പേരായിത്തീർന്നു; ആ മുഖമുദ്ര അവരുടെ എബ്ലവും.
ശ്രീ ബെന്നി പുന്നത്തറ അക്കാലത്തു പ്രസിദ്ധീകരിച്ചിരുന്ന  കാത്തലിക് കരിസ്മാറ്റിക്  ന്യൂസ്‌ 
കോഴിക്കോട് സോണ്‍‌ എന്ന പ്രസിദ്ധീകരണത്തിന്റെ പുറംചട്ടയുടെ മുൻ - അക പുറങ്ങളാണ് ചിത്രത്തിൽ . 

ജീസസ്സ് യൂത്ത് 85 നെ പു രസകരിച്ചായിരുന്ന ഞാൻ ആദ്യമായെഴുതിയ ലേഖനം.

' ആദ്യ ലേഖനം ' എന്ന തലക്കെട്ടിൽ ആലേഖനം ഇവിടെ പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!
കൂടുതല്‍ പേര്‍ അറിയട്ടെ.

Comments