കാഴ്ച കുറഞ്ഞു കുറഞ്ഞു വരുന്നു

 കാഴ്ച കുറഞ്ഞു കുറഞ്ഞു വരുന്നു

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here
ഈലേഖനം കേള്‍ക്കാം   ഇവിടെ

മുഹമ്മദാലിയുടെ മകൻ മൂന്നാംക്ലാസിൽ പഠിക്കുന്നു. പേര്  ജംഷത്ത്.  പഠനത്തിനുള്ള ആ കുഞ്ഞിന്റെ തടസ്സം കാഴ്ചക്കുറവാണ്. കാഴ്ച കുറഞ്ഞു കുറഞ്ഞു വരുന്നു.  അതു മെച്ചപ്പെടുന്നില്ല ഡോക്ടർമാർ പലരെ കാണിച്ചു. അവർക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല എന്നാണത്രെ പറഞ്ഞത്.  അവർ ചെയ്യുന്ന ഒരേയൊരു കാര്യം ഓരോ മൂന്നുമാസം കൂടുമ്പോഴും ഉപയോഗിക്കേണ്ട കണ്ണടയുടെ പവര്‍ കൂട്ടിയെഴുതും.  മൂന്നു മാസം തോറും കണ്ണട മാറേണ്ട അവസ്ഥ!  കാഴ്ച കൂടുതല്‍ മോശമാകുന്നതിന്റെ  സൂചനയാണത്. അവനെക്കുറിച്ചോര്‍ക്കുമ്പോള്‍ മുഹമ്മദാലിക്ക് വലിയ മനോവേദനയാണ്!

കോയമ്പത്തൂരില്‍ ബിസ്സിനസ് നടത്തുന്ന ഒരാളുണ്ട്. ജോര്‍ജുകുട്ടി എന്നാണു പേര്. ബിസ്സിനസിനായി തന്റെ കടയിൽ വരുന്നവരോട് സൗകര്യം പോലെ ക്ഷേമാന്വേഷണം നടത്തുക അദ്ദേഹത്തിന്റെ  ഒരു രീതിയാണ്. ബിസ്സിനസിന്റെ ഒരു ടെക്കിനിക്കായിട്ടല്ല,  ആത്മാര്‍ത്ഥമായിട്ടാണ് അദ്ദേഹത്തിന്റെ ഇടപെടലെന്നു ആളുകള്‍ വേഗം മനസ്സിലാക്കും.  പലരും അദ്ദേഹത്തോടു  മനസ്സ് തുറക്കാറുണ്ട്.

നവീകരണ ധ്യാനത്തില്‍ ഏതാനും വർഷങ്ങൾക്ക് മുമ്പ് സംബന്ധിച്ച അദ്ദേഹത്തിന് ദൈവം നൽകിയ മാനസാന്തരത്തോടൊപ്പം കിട്ടിയ വരം യേശുവിന്റെ സ്നേഹം അത് സ്വീകരിക്കാന്‍ സന്നദ്ധരാകുന്നവരോട്  പങ്കുവെക്കുക എന്നതാണ്.  അദ്ദേഹം അതു നിർവഹിക്കുന്നത് പുതിയനിയമം വിതരണം ചെയ്യുകയും പ്രാർത്ഥിക്കുകയും ആശ്വസിപ്പിക്കുകയും ഒക്കെ ചെയ്തിട്ടാണ്.  വചനത്തിന്റെ രക്ഷാകര ശക്തിയിലും  സൗഖ്യദായക ശക്തിയിലും ജോർജ്കുട്ടിക്ക് നല്ല വിശ്വാസമാണ്.   ആയിരക്കണക്കിന് ബൈബിൾ ഇതിനോടകം അദ്ദേഹം നൽകി കഴിഞ്ഞിട്ടുണ്ട്. ഏതെങ്കിലും പ്രശ്നങ്ങളോ രോഗങ്ങളോ ആയി ബന്ധപ്പെട്ടാണ് ബൈബിൾ കൊടുക്കാറുള്ളത്.  ധാരാളംഅത്ഭുതങ്ങള്‍ അതുവഴി നടന്നിട്ടുള്ളത് കർത്താവിന് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം അനുസ്മരിക്കുന്നു.  

മുഹമ്മദാലി അദ്ദേഹത്തിൻറെ കടയിൽ വന്നപ്പോൾ തൻറെ മകൻറെ കാര്യം വേദനയുടെ ജോർജുകുട്ടിയോടു പറഞ്ഞു.  എല്ലാം ശാന്തമായി കേട്ട് കഴിഞ്ഞ് ജോർജുകുട്ടി: എൻറെ കയ്യിൽ ഒരു മരുന്നുണ്ട് അത് വളരെ ഫലപ്രദമാണ്.  ഞാൻ തരുന്ന ഈ പുസ്തകം വായിക്കുക. മൂന്നുമണി വെളുപ്പിനെഴുന്നേറ്റ് വായിച്ചാൽ നല്ലത്.  30 ദിവസത്തിനകം ഫലം കാണും! അയാള്‍ ഭവ്യതയോടെ അതു വാങ്ങി.  അയാളും മകനും  ചേർന്ന് മത്തായിയുടെ സുവിശേഷം മുതൽ വായിക്കാൻ ആരംഭിച്ചു.

കുറെ നാളുകൾക്ക് ശേഷം ജോർജുകുട്ടിയുടെ കടയിൽ ചിലർ ഉള്ളപ്പോൾ അയാള്‍ വന്നു. എല്ലാവരും കേൾക്കെ ആ അത്ഭുതം പങ്കുവച്ചു. സാറേ, എന്റെ മകന്‍ പൂർണ്ണമായി സൗഖ്യപ്പെട്ടു. ഇപ്പോൾ ഒരു പ്രശ്നവുമില്ല!

ജോര്‍ജുകുട്ടിയ്ക്കു അത്ഭുതമൊന്നും തോന്നിയില്ല.  കര്‍ത്താവു വിശ്വസ്തനാനെന്നും  അവിടുത്തെ വചനം ശക്തമാണെന്നും അദ്ദേഹത്തിന്  ഉറപ്പാണ്.  സ്തോത്രം.

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!


Comments

Post a Comment