സാത്താന്‍ കുമ്പസാരിക്കുകയോ?
പാദ്രേ
പിയോയുടെ ഒരു പ്രധാന ശുശ്രൂഷ ആയിരുന്നു കുമ്പസാരം. മണിക്കൂറുകളാണ് അദ്ദേഹം
കുമ്പസാരക്കൂട്ടിൽ ചെലവഴിച്ചിട്ടുള്ളത്. കുമ്പസാരത്തിന്റെ സവിശേഷത കൊണ്ട് ആളുകൾ
ദിവസങ്ങളോളം ക്യൂ നിൽക്കാറുണ്ട്.
മനുഷ്യര്‍
മോചനവും രക്ഷയും അനുഭവിക്കുന്നതു സാത്താനു
ഇഷ്ടമില്ലാത്ത കാര്യമാണല്ലോ. അതുകൊണ്ട് കുമ്പസാരത്തിനെത്തുന്നതില്‍ നിന്ന് അവരെ
തടയാൻ അവന്‍ ശ്രമിക്കും,പ്രലോഭിപ്പിക്കും; അതിനായി പല അടവുകളും അവൻ പ്രയോഗിക്കും. കുമ്പസാരിപ്പിക്കുന്ന വൈദികനെയും അവൻ പരീക്ഷിക്കും.
സാത്താന്‍
തന്നെ കുമ്പസാരിക്കാൻ ചെന്നാലോ? അങ്ങനെ
സംഭവിച്ചതായി പാദ്രേയുടെ ജീവിതത്തിൽ പറയുന്നുണ്ട്. പാദ്രെ പിയോയുടെ ഒരു ഭക്തനായ അല്മായൻ പിറിനോ
ഗലേനോ സ്വന്തം അനുഭവം പങ്കുവയ്ക്കുന്നതിപ്രകാരമാണ്. അദ്ദേഹം ഒരിക്കൽ
കുമ്പസാരിക്കാൻ എത്തിയപ്പോൾ തൻറെ മുമ്പിൽ തിളങ്ങുന്ന വരയന്‍ സ്യൂട്ടു ധരിച്ച
കാഴ്ചയിൽ മാന്യനെന്നു തോന്നിക്കുന്ന ഉയരമുള്ള ഒരു മനുഷ്യൻ പാദ്രേയുടെ അടുത്തു കുമ്പസാരിക്കാന്‍
ചെല്ലുന്നതു കണ്ടു. അയാള്‍
കുമ്പസാരക്കൂട്ടില്‍ കയറുകയും ഇറങ്ങുകയും വീണ്ടും
കയറുകയും ഇറങ്ങുകയും ചെയ്യുന്നതും വീണ്ടും ആവർത്തിക്കുന്നതും കണ്ടപ്പോൾ ഗലേനോയ്ക്ക്
എന്തോ പന്തികേട് തോന്നി. പലവിചാരം ഒഴിവാക്കാൻ അദ്ദേഹം അയാളെ ശ്രദ്ധിക്കാതെ കണ്ണുകൾ
തറയിലൂന്നി നിൽക്കാൻ ശ്രമിച്ചു. അപ്പോൾ
ഉള്ളിൽ നിന്ന് അയാളെ ശ്രദ്ധിക്കാൻ ഒരു സ്വരം പറയുന്നതായി തോന്നി. അയാള്‍ അതനുസരിച്ചു.
പെട്ടെന്ന്
ഒരു മിന്നല്‍പിണര്‍! തുടർന്നൊരു പുകപടലം ചുഴലിക്കാറ്റിന്റെ
രൂപം പ്രാപിച്ചു വരയന്‍ സ്യൂട്ടുകാരൻ അപ്രത്യക്ഷനായി. അൽപ സമയത്തേക്ക് പാദ്രെ പിയോയെ കണ്ടില്ല. പകരം
തൽസ്ഥാനത്ത് യേശു ഇരിക്കുന്നതാണ് കണ്ടത്.
താമസിയാതെ പാദ്രേപിയോ കുമ്പസാരക്കൂടിന്റെ മുകളിൽ നിന്ന് അന്തരീക്ഷത്തിലൂടെ
സാവകാശം ഈശോയുടെഅടുത്തേയ്ക്കു വരുകയും അദ്ദേഹവും യേശുവും പരസ്പരം ലയിച്ചു യേശു അപ്രത്യക്ഷനാവുകയും
പാദ്രേപിയോ തല്‍സ്ഥാനത്തിരിക്കുകയും ചെയ്തു. തുടർന്ന് ഒന്നും സംഭവിക്കാത്ത മട്ടിൽ അദ്ദേഹം
കുമ്പസാരം തുടർന്നു.
വൈദിക സ്ഥാനത്ത് യേശു ആണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതായിരിക്കണം സാത്താന്‍ അപ്രത്യക്ഷനകാന്‍ കാരണം.
ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!
Comments
Post a Comment