കരുണക്കൊന്തയ്ക്ക് ഇതും കഴിയുമോ?

 കരുണക്കൊന്തയ്ക്ക് ഇതും കഴിയുമോ?

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio   here
ഈലേഖനം കേള്‍ക്കാം  ഇവിടെ

വലിയ ഒരു കൊടുങ്കാറ്റ് വീശുവാൻ പോകുന്നു. അതിൻറെ സൂചനകൾ കണ്ടപ്പോൾ വിശുദ്ധ ഫൗസ്റ്റീന ജപമാല എടുത്ത് കരുണക്കൊന്ത വളരെ ഭക്തിയോടെ ചൊല്ലുവാൻ തുടങ്ങി. ഉടനെ വിശുദ്ധ ഈ വാക്കുകൾ കേട്ടു: എനിക്ക് ഈ കൊടുങ്കാറ്റില്‍ അടുത്തുവരാൻ കഴിയുന്നില്ല; കാരണം അവളുടെ വായിൽ നിന്ന് വരുന്ന പ്രകാശം എന്നെയും കൊടുങ്കാറ്റിനെയും പിന്നോട്ട് തള്ളുന്നു. കൊടുങ്കാറ്റിന്റെ മേല്‍ അധികാരമുള്ള ഒരു മാലാഖയായിരുന്നു അത്. അവൻ ദൈവത്തോട് പരാതിപ്പെടുകയായിരുന്നു!

 ഈ കൊടുങ്കാറ്റ് മൂലം വലിയ കെടുതികള്‍ ആ സ്ഥലത്ത് അവനു സൃഷ്ടിക്കാമായിരുന്നു. എന്നാൽ ഈ പ്രാർത്ഥന ദൈവത്തിന് പ്രീതികരമാണെന്നും കരുണയുടെ ജപമാല ഏറ്റവും ശക്തിയുള്ള ആയുധം ആണെന്നും യേശുവിൽ നിന്ന് വിശുദ്ധ ഗ്രഹിച്ചിരുന്നു. (ഡയറി 1791)  

 വിശുദ്ധ ഫൗസ്റ്റീന വഴിയാണ് കരുണക്കൊന്ത നമുക്ക് ലഭിച്ചത്.  ഇന്ന് ലോകമെമ്പാടും എത്രപേരാണ് ഈ പ്രാർത്ഥനയിൽ ആശ്വാസവും കരുത്തും കണ്ടെത്തുന്നത് ! കരുണക്കൊന്തയുടെഅത്ഭുതകരമായ ശക്തിയെക്കുറിച്ചുള്ള വലിയ ഒരു സാക്ഷ്യമാണ് ഡയറിയിൽ വിശുദ്ധ തന്നെ നൽകിയിരിക്കുന്നത്. കർത്താവിനു സ്തുതി, മഹത്വം!

 ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!


Comments