ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍
You can hear the audio
വിശുദ്ധ യൗസേപ്പിതാവിനെ മാദ്ധ്യസ്ഥ്യത്തിൽ നടന്ന
ഒരു അത്ഭുതം കേട്ട് ഞാനൊന്ന് ഞെട്ടി! ആദ്യമായാണ് ഇതുപോലൊന്ന് കേൾക്കുന്നത്.
കേരളീയർക്ക്
മിക്കവാറും സുപരിചിതനായ ബ്രദർ ബേബി ജോൺ കലയന്താനിയുടേതാണാ സാക്ഷ്യം.
2012 ശാലോമിന്റെ ഒരു
ശുശ്രൂഷയുമായി ബന്ധപ്പെട്ടു ദുബായിൽ പോകേണ്ടിവന്നു അദ്ദേഹത്തിന്. അവിടെ വച്ച് ജയിൽ മിനിസ്ട്രിയിൽ ഉള്ള ഏതാനും
ജീസസ് യൂത്ത് ചെറുപ്പക്കാർ അദ്ദേഹത്തെ കണ്ടു ഒരു പ്രാർത്ഥനാ സഹായം ചോദിക്കാൻ എത്തി.
ബ്രദറെ, ഒരു പ്രത്യേക കാര്യത്തിനായി പ്രാർത്ഥിക്കണം. കാര്യമിതാണ്. ജയിലിൽ
മിനിസ്ട്രിയുമായി ബന്ധപ്പെട്ട ഞങ്ങൾ ജയിലിൽ പോകാറുണ്ട്. ഇവിടെ 28 വർഷമായി ജയിലിൽ
കഴിയുന്ന ഒരു സഹോദരൻ ഉണ്ട്. പേര് പോള്‍ ജോർജ്. ഒരു കാർപെന്റർ ആയി ജോലി
ചെയ്യുകയായിരുന്നു. ഇവിടെ ഏതോ ഗൗരവമായ ഒരു
കേസിൽ പെട്ടു പോയി. വധശിക്ഷ പ്രതീക്ഷിച്ചു വലിയ മനോവിഷമത്തിൽ കഴിയുകയാണ്. ഞങ്ങൾ
അദ്ദേഹത്തെ സന്ദർശിക്കാൻ ചെല്ലുമ്പോഴൊക്കെ കണ്ണുനീരോടെ തനിക്കുവേണ്ടി
പ്രാർത്ഥിക്കുവാൻ അയാള്‍ പറയും. പുറംലോകം
കാണുവാനും വീട്ടുകാരെ കാണുവാനും ജീവിക്കുവാനും അയാൾക്ക് ആഗ്രഹമുണ്ട്. നാഗർകോവിൽ
അടുത്തെവിടെയോ ആണ് വീട്.
കാർപെന്റർ ആണെന്ന്
കേട്ടപ്പോൾ ബേബി ജോണിന് യൗസേപ്പിതാവിനെ കാര്യമാണ് ഓർമ്മവന്നത്. മാതൃ ഭക്തനായ
ബേബിജോൺ പരിശുദ്ധ അമ്മയെക്കുറിച്ച് പല ഗാനങ്ങളും രചിക്കുകയും ആലപിക്കുകയും
പ്രസംഗിക്കുകയും എല്ലാം ചെയ്തിട്ടുണ്ട്, ഇപ്പോഴും ചെയ്യുന്നുമുണ്ട്. പരിശുദ്ധ അമ്മയോടുള്ള ഭക്തി വിശുദ്ധ യൌസേപ്പിനോടുമുള്ള
ഭക്തിയിലേക്ക് അദ്ദേഹത്തെ നയിച്ചു
ഇപ്പോൾ തന്നെ പ്രാർത്ഥിക്കാം എന്ന് പറഞ്ഞു ജീസസ് യൂത്തു ചെറുപ്പക്കാരെ ചേർത്തുനിർത്തി നീതിമാനും
സ്വർഗ്ഗം പറയുന്നത് എപ്പോഴും കേട്ട് അനുസരിച്ച് സ്വർഗീയ പിതാവിന്റെ പ്രീതി നേടിയ
വി.യൌസേപ്പിന്റെ മാദ്ധ്യസ്ഥം ആത്മാവു
നയിച്ചത് പോലെ അദ്ദേഹം പ്രാർത്ഥിച്ചു. അതിനുശേഷം അവര്‍ പിരിഞ്ഞു.
പിറ്റേ ദിവസത്തെ
ശുശ്രൂഷയ്ക്കായി ബേബി ജോണ്‍ പള്ളിയിലിരുന്നു പ്രാര്‍ത്ഥിച്ചൊരുങ്ങുകയാണ്.
അത്യാവശ്യമായഒരു ഫോൺ വന്നിട്ടുണ്ടെന്ന് പറഞ്ഞു ഒരാൾ അദ്ദേഹത്തെ പുറത്തേക്ക്
വിളിച്ചു. തലേദിവസം പ്രാർത്ഥന ചോദിച്ചു
വന്ന ജയിൽ മിനിസ്ട്രിയിൽ പെട്ട ഒരു പയ്യൻ ആണെന്ന് പറഞ്ഞു ഫോണിലൂടെ പരിചയപ്പെടുത്തിയിട്ടു
വലിയ ഉദ്വേഗത്തോടെ അയാൾ ബ്രദറെ ദൈവം
യൗസേപ്പിതാവ് വഴി വലിയ ഒരു അത്ഭുതം ചെയ്തിരിക്കുന്നു. ഇന്നുരാവിലെ ജയിൽ അധികാരി നമ്മുടെ പോൾ ജോർജിനെ
ജയിലിൽ നിന്ന് മോചിപ്പിച്ചു. ബേബി ജോണിന് വാക്കുകൾ മുട്ടി. ശരീരമാകെ വിറക്കാൻ
തുടങ്ങി. എൻറെ ദൈവമേ ഇന്നലെ വൈകിട്ട് ഞങ്ങൾ പ്രാർത്ഥിച്ചത് അല്ലേ ഉള്ളൂ. ഇത്രവേഗം കാര്യം സാധിച്ചു കിട്ടിയല്ലോ! മാനുഷീകമായി അസാദ്ധ്യമായിരുന്നു അതു.
പിന്നീടറിഞ്ഞത് ആ
ദിവസം മുസ്ലീംസിന്റെ ഏതോ ഒരു വിശേഷദിവസമായതിനാൽ
ഏതാനും പേരെ ജയിലിൽ നിന്നും മോചിപ്പിച്ചു.
ആ കൂട്ടത്തില്‍ ഒരു സാധ്യതയും
ഇല്ലാതിരുന്ന ഇദ്ദേഹത്തെയും വിശുദ്ധ യൗസേപ്പ് ഉൾപ്പെടുത്തി!
ദൈവത്തിനു സ്തോത്രം!
വിശുദ്ധ യൗസേപ്പിനു
നന്ദി!!
Comments
Post a Comment