പാമ്പുകൾ പമ്പകടന്നു .............................................................................. ഫാ. ജസ്റ്റിന്‍ പിനേറോ

 ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

പാമ്പുകൾ പമ്പകടന്നു

ഫാ. ജസ്റ്റിന്‍ പിനേറോ 



മിഷൻ പ്രദേശത്തു കുടിലുകെട്ടി താമസിക്കാൻ തുടങ്ങിയ  സന്യാസ വൈദികർ കണ്ടത് പതിനാലോളം ഏക്കർ വരുന്ന ആ സ്ഥലം നിറയെ മൂർഖൻ ഉൾപ്പെടെയുള്ള ഉള്ള വിഷപ്പാമ്പുകൾ! രാത്രിയിൽ വിളക്കില്ലാതെപുറത്തിറങ്ങുക അസാധ്യം.

അതേ സന്യാസ സമൂഹത്തിൽ പെട്ട അനുഭവസ്ഥൻ ആയ ഒരു വചനപ്രഘോഷകനോടു ഇതേക്കുറിച്ച് പറഞ്ഞപ്പോൾ അദ്ദേഹം നിർദ്ദേശിച്ച പരിഹാരം ഇങ്ങനെ ലൂക്കാ 10/ 19  വിശ്വാസപൂർവ്വം ഏറ്റുപറഞ്ഞ് ആ പറമ്പിലൂടെ നടക്കുക,  ദൈവവചനം നൽകുന്ന അധികാരം ഉപയോഗിക്കുക.  അഞ്ചുപേരടങ്ങുന്ന സുപ്പീരിയർ അച്ചനും  ബ്രദേഴ്സും രാവിലെയും വൈകിട്ടും ഈ വചനം ഏറ്റുപറഞ്ഞു കൊണ്ട് പറമ്പിലൂടെ നടക്കാൻ തുടങ്ങി.  ഇടയ്ക്ക് ഈ തിരുവചനത്തിന്റെ ശക്തിയാലും അധികാരത്താലും സകല പാമ്പുകളും ക്ഷുദ്ര ജീവികളും ഈ പ്രദേശം വിട്ടുപോകുവാൻ കൽപ്പിക്കും. ഒരാഴ്ച ഇതു തുടർന്നു. അത്ഭുതം!  ഒരൊറ്റ പാമ്പ് ഇല്ലാതെ സകലതും സ്ഥലംവിട്ടു. സുപ്പീരിയർ അച്ഛൻ പറഞ്ഞു ഇപ്പോൾ എട്ടു വർഷം കഴിഞ്ഞു ഇതിനിടയിൽ ഒറ്റ പാമ്പിനെ പോലും കണ്ടിട്ടില്ല.

വിശ്വാസപൂർവ്വം തിരുവചനം ഏറ്റുപറഞ്ഞ് പ്രാർത്ഥിക്കുന്നതിന്റെ ശക്തി എത്രപേരറിയുന്നു!


 ഇഷ്ടപ്പെട്ടെങ്കില്‍ Subscribe  ചെയ്യൂ.


Comments

  1. Let us apply this idea of grace in many other areas of human life.

    ReplyDelete

Post a Comment