എനിക്കു അമ്മയായാല്‍ മതി

 

ഇഷ്ടമായെങ്കിൽ subscribe ചെയ്യുക.




ല്‍ കെ ജി യില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടിയോടു ഞാന്‍ വെറുതെ ചോദിച്ചു : വലുതാകുമ്പോള്‍ ആരാകാനാണ് മോള്‍ക്കിഷ്ടം?

എനിക്കമ്മയാകാനാണിഷ്ടം. അവളുടെ മറുപടി വളരെ പെട്ടെന്നായിരുന്നു. 

അതല്ല, ഈ വിമാനം പറപ്പിക്കുന്ന പൈലറ്റ്‌, ചന്ദ്രനില്‍ പോകുന്ന ആസ്ട്രോനട്ട്, സ്കൂളില്‍ പഠിപ്പിക്കുന്ന ടീച്ചര്‍  അങ്ങിനെ ആരെങ്കിലും?  ഞാന്‍ അവളെ പ്രലോഭിപ്പിക്കാന്‍ ശ്രമിച്ചു.

എനിക്കു അമ്മയായാല്‍ മതി.  അവളുടെ വാക്കില്‍ എനിക്കു പിടിച്ചുനില്‍ക്കാനാകാത്ത നിശ്ചയദാര്‍ഢ്യമുണ്ടായിരുന്നു.  അവളുടെ അമ്മയ്ക്കു അഭിമാനിക്കാം;  തന്റെ മകളുടെ ഹീറോയിന്‍  ആണവര്‍.

ഒപ്പം അല്പം കരുതലോടെ ശ്രദ്ധിക്കാം.  ആ കുഞ്ഞിന്റെ ഭാവി ആ അമ്മയുടെ കയ്യിലാണ്.  അമ്മ ഇന്നു എന്തായിരിക്കുന്നുവോ  അതായിരിക്കും നാളെ ആ കുഞ്ഞു.  പിന്നീടു ഇടിച്ചു നിലവിളിക്കുകയും പ്രാര്‍ത്ഥിച്ചു നന്നാക്കുകയും ധ്യാനം കൂടിച്ചു മാനസാന്തരപ്പെടുത്തുകയും ചെയ്യുന്നതിനേക്കാള്‍ എളുപ്പവും നല്ലതും അമ്മ ഇന്നു നന്നാകുന്നതു തന്നെയല്ലേ?  അപ്പന്മാരുടെ കാര്യവും  ഇത് തന്നെ.  മറ്റുള്ളവരൊക്കെ ഇതിനു പുറകെയേ വരൂ.

Comments