കാർലോ അക്കൂത്തീസിനെ അറിഞ്ഞ ഇന്ത്യക്കാരൻ...................... ഫാ. ജസ്റ്റിന്‍ പിനേറോ


ജസ്റ്റിനച്ചന്‍റെ കുറിപ്പുകള്‍

രാജേഷ് മോഹൂര്‍ - അതാണ് അയാളുടെ പേര്. നാട് ഇന്ത്യ.  ജോലിയന്വേഷിച്ചാണ് അയാൾ ഇറ്റലിയിലെത്തിയത്. ആന്‍ഡ്റേ‍‌‍ അക്കൂത്തീസ് എന്നൊരാളെ അവിടെ വച്ച് അയാൾ പരിചയപ്പെട്ടു. രാജേഷിനു ജോലി ഒന്നും ആയില്ല എന്നറിഞ്ഞപ്പോൾ ഒരു ജോലി ആകുന്നതുവരെ തൻറെ വീട്ടിൽ താമസിക്കാൻ ആൻഡ്റേ ആവശ്യപ്പെട്ടു.  വീട്ടിൽ സഹായത്തിന് ഒരാൾ ആകുമല്ലോ. രാജേഷ് അവിടെ താമസമാക്കി.

വീട്ടിലെ കൊച്ചുമകൻ രാജേഷിന്റെ ശ്രദ്ധയാകർഷിച്ചു. അവൻറെ സംസാരവും പെരുമാറ്റവും ഹൃദയാവർജ്ജകം ആയിരുന്നു. അവൻ യേശുവിനെക്കുറിച്ച് ആ ഇന്ത്യക്കാരനോട് സംസാരിക്കും. യേശുവാണ് എൻറെ ഏറ്റവും അടുത്ത സുഹൃത്ത് ! യേശു എന്നിൽ ജീവിക്കുന്നു. അവിടുന്ന് എനിക്ക് വലിയ സന്തോഷം നൽകുന്നു. കാർലോയുടെ സംസാരം മാത്രമല്ല, ദിവസവും കുർബാനക്ക് പോകുന്നതും പ്രാർത്ഥിക്കുന്നതും പാവങ്ങളോട് കരുണ കാണിക്കുന്നതും എല്ലാം രാജേഷ് ശ്രദ്ധിച്ചു. ഒരിക്കൽ കടത്തിണ്ണയിൽ കിടക്കുന്ന ഒരു സാധുവിനു കാർലോ കൂട്ടിവെച്ച പൈസ കൊണ്ട് ഒരു സ്ലീപിംഗ് ബാഗ് വാങ്ങി കൊടുത്തതിന് രാജേഷ് സാക്ഷിയായി.

ക്രമേണ രാജേഷ് അറിയാതെ തന്നെ കാർലോയുടെ യേശുവിനെ സ്നേഹിച്ചു തുടങ്ങി.  അത് അയാളെ കത്തോലിക്കാസഭയിൽ എത്തിച്ചു!

കാർലോയുടെ മരണശേഷം വിവാഹിതനായ രാജേഷ് മിലാനിലേക്ക് താമസം മാറ്റി. കാർലോ ധന്യ പദവിയിലേക്ക് ഉയർത്തപ്പെട്ടപ്പോൾ രാജേഷും കുടുംബവും ഇന്ത്യയെ പ്രതിനിധീകരിച്ച് അന്നത്തെ തിരുക്കർമ്മങ്ങളിൽ വലിയ ചാരിതാർത്ഥ്യത്തോടെ സംബന്ധിച്ചു!  താന്‍ യേശുവിനെ സ്വീകരിക്കുവാൻ ഈ പയ്യൻ ആണല്ലോ കാരണമെന്ന് നന്ദിയോടെ അയാൾ ഓർത്തു. 

Comments

  1. Really touching... Lord help us to proclaime you in our life too

    ReplyDelete

Post a Comment