ദൈവാനുഗ്രഹത്തിൻ്റെ കുത്തകക്കാർ
ഒരിളവു ചോദിക്കാനാണ് ഞാൻ ആ വൈദീകൻ്റെ അടുത്തെത്തിയത്. എൻ്റെ അവസ്ഥയും അർഹതയും ഞാൻ ആവുംപോലെ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടില്ല. ഇളവു തരാൻ തയ്യാറായില്ല എന്നു മാത്രമല്ല, അങ്ങിനെ ഒരിളവു ചോദിച്ചെത്തിയതിനു കണക്കിനു ആക്ഷേപിക്കുകയും എളിമപ്പെടുത്തുകയും ചെയ്തു. ഞാൻ ഇളവു ചോദിച്ചെത്തിയ തുക എൻ്റെ ഒരു മാസത്തെ വരുമാനത്തോളം ഉള്ളതാകയാലും അപ്പോഴത്തെ എൻ്റെ സാഹചര്യത്തിൽ അതു വലിയ തുകയായിരുന്നതിനാലും ഞാൻ പിന്നെയും കെഞ്ചിക്കൊണ്ടിരുന്നു. അവസാനം അദ്ദേഹം ഒരിളവും തരില്ലെന്നു വ്യക്തമായി. നമ്മുടെ മുന്നിൽ ഒരാൾ കൈ നീട്ടുമ്പോൾ അയാൾ മാനഹാനിയുടെ നെല്ലിപ്പലകയിലാണ് നില്കുന്നത്. അപ്പോഴത്തെ സാഹചര്യങ്ങളുടെയും അറിവിൻ്റെയും അടിസ്ഥാനത്തിൽ നാം അയാളെക്കുറിച്ചൊരു തീരുമാനമെടുക്കും, അതിനുള്ള അധികാരം നമുക്കുണ്ടുതാനും. പക്ഷേ, നാം ഒന്നും കൊടുക്കാൻ തയ്യാറല്ലെങ്കിൽ അയാളെ എളിമപ്പെടുത്താനും അപമാനിക്കാനും പോകരുത്. എന്തെങ്കിലും ലഭിച്ചാൽ മുറിവിൽ ഒരെണ്ണ പുരട്ടലായെങ്കിലും അയാൾക്കനുഭവപ്പെട്ടേക്കാം. ഒന്നും നേടാതെ ഇതെല്ലാം സഹിക്കുമ്പോൾ അയാൾക്കുണ്ടാകുന്ന ഹൃദയ വൃഥയുടെ ആഴം വലുതായിരിക്കും. ഞാനാ വ്യഥയിലൂടെയാണു കടന്നു പോയത്. 'ദൈവം അനുഗ്രഹിക്കട്ടെ' എന്നു പറഞ്ഞു ഞാനാ സംഭാഷണം അവസാനിപ്പിച്ചു. എൻ്റെ ആ വാക്ക് അദ്ദേഹത്തെ പ്രകോപിപ്പിച്ചു. ഒരു പക്ഷേ, ഞാൻ അദ്ദേഹത്തെ അനുഗ്രഹിച്ചതായി അദ്ദേഹത്തിനു തോന്നിയിരിക്കാം. ഞാൻ അഭിമുഖീകരിച്ച ആ സാഹചര്യത്തിലുണ്ടായ തികച്ചും അനൈച്ഛികമായ (spontaneous) ഒരു പ്രതികരണം മാത്രമായിരുന്നു അത്. പക്ഷേ, ദൈവം അതു ഗൗരവമായിത്തന്നെ എടുത്തു. എന്നു മാത്രമല്ല, 'ഹൃദയം നുറുങ്ങിയവര്‍ക്കു കര്‍ത്താവ് സമീപസ്ഥനാണ്; മനമുരുകിയവരെ അവിടുന്നു രക്ഷിക്കുന്നു.(സങ്കീര്‍ത്തനങ്ങള്‍ 34:18) എന്ന വചനം മാംസം ധരിക്കുന്നതു എൻ്റെ കൺമുമ്പിൽ കാണാനും ഇടയാക്കി. എൻ്റെ പക്കൽ നിന്നും ബലമായി വാങ്ങിയ തുക അടച്ചു രസീതു വാങ്ങും മുമ്പേ അതെടുത്ത എൻ്റെ ബാങ്കക്കൗണ്ടിലേക്ക് തത്തുല്യ തുക ക്രെഡിറ്റായിരിക്കുന്നു എന്ന SMS മൊബൈലിൽ വരാൻ ദൈവം ഇടയാക്കി. ഹൃദയം നുറുങ്ങിയവർക്ക് കർത്താവു സമീപസ്ഥനാണ്; ദൈവാനുഗ്രഹവും. ഒരിക്കൽ കൂടി എനിക്കതു ബോദ്ധ്യമായി.
എൻ്റെ ഔദ്യോഗീക ജീവിതത്തിലുണ്ടായ ഒരു സംഭവം. ഞാനന്ന് ബാങ്കിൻ്റെ കാഷ് കാബിനിലാണ്. സംഗതിവശാൽ അന്ന് അമിതമായ അളവിൽ കറൻസി കാഷിലെത്തി. ഡ്രോ എല്ലാം നിറഞ്ഞു നോട്ടു കെട്ടുകൾ കാബിൻ്റെ തറയിൽ അടുക്കിത്തുടങ്ങി. അവസാനം കാഷ്യറുടെ കസേരയും എടുത്തു പുറത്തിട്ട് അവിടെയും കെട്ടുകൾ നിറച്ച് അതിൻ്റെ പുറത്തിരുന്നായി ജോലി. അന്ന് ഉച്ചഭക്ഷണ സമയത്ത് കാബിനും പൂട്ടി ഞാൻ നേരേ പോയത് ഒരു സഹപ്രവർത്തകൻ്റെ അടുത്തേക്കാണ്, ഉച്ചയൂണിനു നൂറു രൂപ കടം വാങ്ങാൻ. എൻ്റെ കാബിനിലെ ഇരിപ്പുകണ്ട് 'ഇങ്ങനൊന്നിരുന്നിട്ട് മരിച്ചാലും വേണ്ടില്ല' എന്നു കരുതിയവർ ഉണ്ടാകാം. 'ഭാഗ്യവാൻ' എന്നു ഉള്ളിലുരുവിട്ടവർ അതിലേറെയും. ഇതൊന്നും കൊണ്ട് ഞാൻ ഇളകരുത്. ഞാനറിയണം എൻ്റെ അക്കൗണ്ടിലുള്ളതേ എൻ്റേതുള്ളു. ഈ നോട്ടുകെട്ടുകൾ എൻ്റെ സമ്പത്തല്ല, എല്ലാം എൻ്റെ ഉത്തരവാദിത്തങ്ങളാണ്. എൻ്റെ ഭാര്യയ്ക്കോ വേണ്ടപ്പെട്ടവർക്കോ എൻ്റെ ഇഷ്ടം പോലെ അതു വാരിക്കൊടുക്കാനാവില്ല. എൻ്റെ ഊണിനുള്ള തുക പോലും എനിക്ക് അതിൽ നിന്ന് എടുക്കാനാവില്ല. നിയമപ്രകാരം ക്രയവിക്രയം ചെയ്യാനാണ് എന്നെ അവിടെ ഇരുത്തിയിരിക്കുന്നത്. ഉച്ചയൂണിനു കടം വാങ്ങേണ്ട ഗതികേടിലാണ് ഞാനെന്ന് ഓർത്താൽ തീരാനുള്ളതേയുള്ളു എൻ്റെ അഹന്തയൊക്കെ.

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക. മറ്റുള്ളവരും അറിയട്ടെ.
പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക
Comments
Post a Comment