എവിടെ നിന്നാണെന്നറിയാത്തവർ
യേശു പ്രവർത്തിച്ച അടയാളങ്ങളുടെ ആരംഭമാണിത് എന്നു സൂചിപ്പിച്ചു കൊണ്ടാണ് ഈ ഞായറാഴ്ചത്തെ സുവിശേഷ വായന (യോഹ.2/1-11) അവസാനിക്കുന്നത്. കാനായിലെ കല്യാണവിരുന്നാണ് പരാമർശിച്ചിരിക്കുന്നത്. കാണപ്പെടുന്നതിനും അപ്പുറം അർത്ഥമുള്ളവയാണ് അടയാളങ്ങൾ. അങ്ങിനെ നോക്കുമ്പോൾ പരിചാരകർ കൊണ്ടുചെന്ന വീഞ്ഞ് എവിടെ നിന്ന് എന്നു കലവറക്കാരൻ അറിഞ്ഞില്ല എന്ന പ്രസ്താവനയ്ക്ക് പല അർത്ഥതലങ്ങൾ ഉണ്ട് എന്നു വരുന്നു. കലവറയിൽ എത്തുന്നവ എന്താണ്, എവിടെ നിന്നു വന്നു എന്നെല്ലാം വിശദമായി അറിഞ്ഞിരിക്കേണ്ടവനാണ് കലവറക്കാരൻ. അയാൾ അതറിഞ്ഞില്ല. എന്നാൽ പരിചാരകർ അറിഞ്ഞിരുന്നു. അയാൾ അറിയാഞ്ഞതുമൂലം ആ മുന്തിയതരം വീഞ്ഞിൻ്റെ പേരിൽ മണവാളൻ പഴി കേൾക്കുകയും ചെയ്തു.
ദൈവത്തിനു മനുഷ്യനു നൽകാവുന്നതിൽ വച്ച് ഏറ്റം വലിയ അനുഗ്രഹമാണ് യേശു. ദൈവാനുഗ്രഹത്തിൻ്റെ കലവറക്കാരെന്നഭിമാനിച്ചിരുന്ന പുരോഹിതരും നിയമജ്ഞരും പിന്നെ, ഫരിസേയരും സദുക്കായരും അവൻ വന്നപ്പോൾ എവിടെ നിന്നു വന്നു എന്നറിഞ്ഞില്ല. ഫലമോ? അവർ ദുരാരോപണങ്ങൾ ഉന്നയിച്ചു. ഒരു പ്രവാചകനും ഗലീലിയില്‍നിന്നു വരുന്നില്ല എന്ന് അവർ വിലയിരുത്തി. അവനെ തിരിച്ചറിഞ്ഞവർ സാധാരണക്കാരുടെ ഇടയിൽ ഉണ്ടായിരുന്നു. എന്നാൽ നിയമമറിയാത്ത ഈ ജനക്കൂട്ടം ശപിക്കപ്പെട്ടതാണ് എന്ന് അവരെക്കുറിച്ച് ഇവർ വിധി പ്രസ്താവിച്ചു. അങ്ങിനെ അവരോ അവനെ കണ്ടെത്തിയില്ലായെന്നു മാത്രമല്ല, കണ്ടെത്തിയവരെ തടയുകയും ചെയ്തു. അധികാരികളിലോ ഫരിസേയരിലോ ആരെങ്കിലും അവനില്‍ വിശ്വസിച്ചിട്ടുണ്ടോ? എന്നായിരുന്നു അവരുടെ ചോദ്യം. അവസാനം അവർ യേശുവിനെ കൊന്നു.
ഇനി സമകാലീന സാഹചര്യങ്ങളിലേക്ക് ഇതൊന്നു ചേർത്തുവച്ചു നോക്കാം. നമ്മുടെ സഭയിലേക്ക്, ഇടവകയിലേക്ക്, കുടുംബങ്ങളിലേക്ക്. ജനിച്ച കുടുംബം, കുലം, വിദ്യാഭ്യാസം, ധനം എന്നിവയുടെ തിളക്കമില്ലായ്മയാൽ ഒരു കേൾവിയ്ക്കു പോലും അവസരം കൊടുക്കാതെ കലവറക്കാരാൽ അവഗണിക്കപ്പെട്ടവർ. പിഞ്ചാൻ തുടങ്ങിയ വെള്ള ഷർട്ടും മുണ്ടും ധരിച്ചു ഞായറാഴ്ച പള്ളിയിലെത്തുന്ന ആ ഇരുണ്ട നിറക്കാരൻ, പള്ളിയിൽ സമാധാനാശംസ കൈ മാറുമ്പോൾ നമ്മുടെ ഇടതു വശത്ത് നിന്നു അതേറ്റു വാങ്ങിയ, മുഖത്തേക്കൊന്നു നോക്കാൻ നാം വിട്ടു പോയതു മൂലം നമുക്കജ്ഞാതനായ ആ ഇടവകക്കാരൻ. വീട്ടിലെത്തി ദയനീയ ഭാവത്തോടെ യാചിച്ച ധർമ്മക്കാരനു അമ്മയുടെ അരിപ്പെട്ടിയിലെ നിക്ഷേപത്തിൽ നിന്നെടുത്തു കൊടുത്ത 'നിഷേധി'.... ആ പട്ടിക അങ്ങിനെ നീളുകയാണ്, എവിടെ നിന്നാണെന്നറിയായ്കയാൽ നാം അവഗണിച്ചവരുടെ, കുറ്റപ്പെടുത്തിയവരുടെ, ക്രൂശിച്ചവരുടെ. ഒരുങ്ങിക്കൊള്ളൂ, എല്ലാം വെളിവാകുന്ന ആ ദിവസത്തിൽ കണ്ണു തള്ളുന്ന അതിശയത്തിനായി.

ഇഷ്ടപ്പെട്ടെങ്കില്‍ ഷെയര്‍ ചെയ്യുക. മറ്റുള്ളവരും അറിയട്ടെ.
പുതിയ പോസ്റ്റുകളുടെ നോട്ടിഫിക്കേഷന്‍ ലഭിക്കാന്‍ ഫോളോ ചെയ്യുക
Comments
Post a Comment