ഒരു പ്രാർത്ഥന

 ഒരു പ്രാർത്ഥന



സീറോ മലബാർ ക്രമത്തിലുള്ള കുർബാനയിലാണ് ഞാൻ ഇന്നു പങ്കെടുത്തത്.  'സർവ്വാധിപനാം കർത്താവേ....' പാടുമ്പോൾ തല കുമ്പിട്ട് ആരാധിച്ചതിനു ശേഷം തലയുയർത്തുമ്പോഴേക്കും മദ്ബഹായുടെ വിരിമാറ്റിയിരുന്നു.  അതുകൊണ്ട് തലയുയർത്തിയ എൻ്റെ കണ്ണുകൾ ചെന്നു തറഞ്ഞത് മദ്ബഹായിലെ ഒരു പുഞ്ചിരി ഒളിപ്പിച്ച കർത്താവിൻ്റെ ചിത്രത്തിൻ്റെ കണ്ണുകളിലായിരുന്നു.  അപ്പോൾ എൻ്റെയുള്ളിൽ ഉയർന്ന പ്രാർത്ഥനയിതായിരുന്നു.

'ശരീരം വിട്ടുപേക്ഷിച്ചു
പുറപ്പെടാനുള്ള നിൻ്റെ അലംഘനീയമായ കല്പനയ്ക്കു മുന്നിൽ തലകുനിക്കുന്ന ഞാൻ തല നിവർത്തുമ്പോൾ നിൻ്റെ പുഞ്ചിരിക്കുന്ന മുഖം കാണാനുള്ള ഭാഗ്യം എനിക്കു തരണമേ.'

Comments