ജീസസ് യൂത്ത് 87

ജീസസ് യൂത്ത് 87



ജീസസ് യൂത്ത് 85 ന്റെ സ്വാഭാവിക തുടര്‍ച്ചയായിരുന്നു ജീസസ് യൂത്ത് 87.  അപ്പോഴേക്കും ജീസസ് യൂത്ത് എന്ന പേരു കരിസ്മാറ്റിക് യുവജനങ്ങള്‍ക്കു പതിഞ്ഞു കിട്ടിയിരുന്നു.  പള്ളിയകത്തുനിന്നും സുവിശേഷവുമായി യുവാക്കള്‍ പാതയോരങ്ങളിലേക്കും പാര്‍ക്കുകളിലേക്കും, ബസ് സ്റ്റാന്‍റ് – റെയില്‍വേ സ്റ്റേഷനുകളിലേക്കും, അനാഥശാലകളിലേക്കും വൃദ്ധസദനങ്ങളിലേക്കും,  ആതുരാലയങ്ങളിലേക്കും എന്നുവേണ്ട മനുഷ്യര്‍ ഒരുമിച്ചുകൂടുന്ന എല്ലായിടങ്ങളിലേക്കും ഇറങ്ങിചെല്ലുന്ന കാഴ്ച കേരള കത്തോലിക്കാ സഭയില്‍ ആദ്യമായിരുന്നു.  ഇന്നതു കേള്‍ക്കുമ്പോള്‍ ഇതിലെന്തിത്ര പറയാനിരിക്കുന്നു എന്ന് തോന്നുന്നെങ്കില്‍ അതുതന്നെ ജീസസ് യൂത്ത് 87 ന്റെ സദ്‌ഫലങ്ങളിലൊന്നായി കാണണം. JY 87ന്‍റെ ഒരുക്കങ്ങള്‍ക്കിടയില്‍ പൊതു സ്ഥലങ്ങളിലേക്കു സുവിശേഷവുമായി ഇറങ്ങാന്‍ യുവാക്കളെ പരിശീലിപ്പിക്കാന്‍ കത്തോലിക്ക സഭയ്ക്കുള്ളില്‍ നിന്നും പരിശീലകരെ കണ്ടെത്താന്‍ പോയിട്ട് അത്തരം അനുഭവമുള്ളവരെയെങ്കിലും  മഷിയിട്ടു നോക്കിയിട്ടും കാണാനില്ലായിരുന്നു എന്നറിയുക.

ആ ദ്വിവാര്‍ഷിക കോണ്‍‌ഫ്രന്‍സുകളില്‍ മൂന്നാമത്തേതും അവസാനത്തേതുമായിരുന്നു എറണാകുളം സെന്‍റ് തെരേസാസില്‍ വച്ചു നടന്ന ജീസസ് യൂത്ത് 89. മദ്ധ്യസ്ഥപ്രാര്‍ത്ഥന കേന്ദ്രീകരിച്ചു നടത്തിയ ആ കോണ്‍ഫ്രന്‍സില്‍ വിഷയാവതരണം നടത്താനുള്ള വിളി ലഭിച്ചത് എനിക്കായിരുന്നു. 

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!
കൂടുതല്‍ പേര്‍ അറിയട്ടെ.

Comments

Post a Comment