ക്രിസ്ത്യാനികളുടെ ദൈവമേ

 ക്രിസ്ത്യാനികളുടെ ദൈവമേ

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audihere 
ഈലേഖനം കേള്‍ക്കാം ഇവിടെ 

മകന് നാലര വയസ്സുള്ളപ്പോൾ പത്മിനിയുടെ ഭർത്താവ് നാടുവിട്ടുപോയി. കാരണം അറിയില്ല. പത്മിനിക്ക് സ്വന്തം അമ്പലങ്ങൾ ഉണ്ടായിരുന്നു. അവയിൽ പൂജാരികളുടെ ജോലിയും അവൾ നിർവഹിച്ചു പോന്നു. പെരിന്തൽമണ്ണയില്‍ൽ ആയിരുന്നു താമസം. ഭർത്താവിനെ അന്വേഷിക്കാത്ത സ്ഥലങ്ങളോ അയാൾക്കുവേണ്ടി അർപ്പിക്കാത്ത നേർച്ച കാഴ്ചകളോ ഇല്ല. അങ്ങനെയിരിക്കെ മകന് 10 വയസ്സുള്ളപ്പോൾ ഭർത്താവ് തിരികെയെത്തിയത് മൃതശരീരം ആയിട്ടാണ്! അതോടെ പത്മിനിയുടെ സമനില തെറ്റി. സംസാരത്തിൽ പൊരുത്തക്കേട്. ഒന്നിനോടും താല്പര്യമില്ല. മകൻറെ കാര്യം അന്വേഷിക്കാതെയായി. തൊടുന്നതിനൊക്കെ അരിശം. ചികിത്സയോട് സഹകരിക്കുന്നുമില്ല. ചിലപ്പോൾ സ്വബോധം ഉണ്ടാകും.

ഭക്ഷണം കഴിക്കാതായി കുടൽ ഉണങ്ങി. പഴുപ്പ് കയറി, നാവും പഴുക്കാൻ ആരംഭിച്ചു. ഒരുതുള്ളി വെള്ളം പോലുമിറക്കാൻ കഴിയാത്ത അവസ്ഥ! തനിക്കിനി അധികനാൾ ഇല്ലെന്ന ചിന്ത അവരെ ഗ്രസിക്കാൻ തുടങ്ങി, ഭയപ്പെട്ടു. ഒരിക്കൽ ഹൃദയം തകർന്നു ‘ക്രിസ്ത്യാനികളുടെ ദൈവമേ എന്നെ മരണത്തിൽ നിന്ന് രക്ഷിക്കണമേ. എനിക്ക് പേടിയാകുന്നു.’ എന്ന് ഉറക്കെ വിളിച്ചു പറഞ്ഞതോർക്കുന്നു. അല്പം കഴിഞ്ഞപ്പോൾ ശരീരത്തിലേക്ക് ഒരു ജീവൻ പ്രവഹിക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു. നോക്കിയപ്പോൾ നീണ്ട അങ്കി ധരിച്ച ഒരു വലിയ മനുഷ്യൻ സമീപത്ത് നിൽക്കുന്നു! ‘നിങ്ങൾ ആരാണ്?’ പത്മിനി അത്ഭുതപരതന്ത്രയായി തിരക്കി. ‘ഞാൻ യേശുവാണ് എനിക്ക് നിന്നെ ആവശ്യമുണ്ട് നീ ഇപ്പോൾ ഉറങ്ങുക’. പത്മിനി ഉറങ്ങിയിട്ട് ഏറെ ദിവസങ്ങളായിരുന്നു. അവൾ നന്നായി ഉറങ്ങി.  പിറ്റേന്നു ഉറക്കമുണര്‍ന്നതു മുതല്‍  അവളുടെ സ്വഭാവത്തിൽ മാറ്റം വരുന്നത് വീട്ടുകാർ കണ്ട് അത്ഭുതപ്പെട്ടു.

പത്മിനിക്ക് താമസിയാതെ ഡിവൈനിൽ പോകുവാനുള്ള അവസരം ഒരുങ്ങി. അവിടെ അവളുടെ വിശ്വാസം നന്നായി ആഴപ്പെട്ടു. പിന്നീട് അവളുടെ സംസാരത്തിൽ യേശു നിറഞ്ഞുനിന്നു. അത് വീട്ടുകാർക്ക് ഇഷ്ടമായില്ല. അവർ എതിർക്കുകയും ഉപദ്രവിക്കുകയും ചെയ്യുവാൻ തുടങ്ങി.

പെരിന്തൽമണ്ണിലെ വികാരിയച്ചനെ ചെന്ന് കണ്ട് ഞാൻ സ്നാനം നൽകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു സമ്മതിച്ചില്ല. വീട്ടിൽ പീഡനം അവർ കടുപ്പിച്ചു. യേശുവിനെ ഉപേക്ഷിക്കുവാനും ഹൈന്ദവ വിശ്വാസത്തിലേക്ക് പിന്തിരിയാനും അവർ നിർബന്ധിച്ചെങ്കിലും ഒരിക്കൽ യേശുവിൻറെ സ്നേഹം അറിയാൻ ഇടയായ ഒരു വ്യക്തിക്ക് എന്തുവന്നാലും അവിടുത്തെ ഉപേക്ഷിക്കുവാൻ ആവില്ല എന്ന നിലപാടിൽ പത്മിനി ഉറച്ചു നിന്നു. യേശുവിൻറെ നാമത്തിൽ പീഡനങ്ങൾ സഹിക്കുന്നത് അവൾക്ക് ഒരു ഹരമായും അനുഭവപ്പെട്ടു.

ഇനിയും ഇവിടെ നിന്നാൽ അവർ നിന്നെ കൊല്ലും. നീ മുരിങ്ങൂരിലേക്ക് പോകാൻ ഒരുങ്ങിക്കൊള്ളുക എന്ന നിർദ്ദേശം അവൾക്ക് കിട്ടി. വികാരിയച്ചനെ ചെന്ന് കണ്ട് ജ്ഞാനസ്നാനത്തിന്റെ കാര്യം ഒന്നുകൂടി ഓർമ്മിപ്പിക്കുവാൻ ആവശ്യപ്പെട്ടു. അദ്ദേഹം സമ്മതിച്ചു. ആവശ്യമായ നിബന്ധനകൾ പാലിച്ച് മുരിങ്ങൂരിൽ വച്ച് നൽകുവാൻ അദ്ദേഹം എഴുത്തു കൊടുത്തു വിട്ടു. അവിടെ നല്ല ഒരുക്കത്തോടെ 2003ല്‍ മേരി പത്മിനി എന്ന പേര് സ്വീകരിച്ച പത്മിനി ഒരു കത്തോലിക്കാ സ്ത്രീയായി.

‘എൻറെ തെരുവുമക്കൾക്ക് നീ ഒരമ്മയാവുക’ എന്ന് യേശുവിൽ നിന്ന് ശ്രവിച്ച മേരി ഇപ്പോൾ ആകാശ പറവകളെ സ്നേഹിച്ച് അവർക്ക് ശുശ്രൂഷ ചെയ്തു കഴിയുന്നു.  ദൈവത്തിനു സ്തോത്രം!

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

കൂടുതല്‍ പേര്‍ അറിയട്ടെ.

Comments

Post a Comment