ഒരു ഭീകരന്‍ മനുഷ്യബോംബായിരുന്നു!

 ഒരു ഭീകരന്‍ മനുഷ്യബോംബായിരുന്നു!

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio  here
ഈലേഖനം കേള്‍ക്കാം  ഇവിടെ



2007 ജൂണ്‍ ഒന്നാം തീയതി ഇറാക്കിലെ അബുസര്‍നാക്ക് എന്നാ പട്ടണത്തില്‍ അമേരിക്കന്‍ സൈനീകര്‍ സുരക്ഷാ പരിശോധന നടത്തുകയാണ്.  ആ സമയത്ത് എവിടെനിന്നോ എത്തിയ ചില കലാപകാരികള്‍ അവരെ വളഞ്ഞു.   അവര്‍ ഭീകരരാണെന്ന് മനസ്സിലായി.  ആ ഭീകരരിലൊരുവന്‍ മനുഷ്യബോംബാണെന്ന് ഒരമേരിക്കന്‍ ഓഫീസര്‍ തിരിച്ചറിഞ്ഞു.

ഞൊടിയിടയില്‍ ആ ഭീകരന്റെ അടുത്തെത്തി അയാളെ ഇറുക്കെപുണര്‍ന്നു തുറസ്സായ സ്ഥലത്തേയ്ക്ക് പാഞ്ഞു.  വലിയ ശബ്ദത്തോടെ ബോംബുപൊട്ടി.  ഭീകരന്റെയും ഒപ്പം ഓഫിസറിന്റെയും ശരീരങ്ങള്‍ ഛിന്നഭിന്നമായി!

കത്തോലിക്കനും അടിയുറച്ച വിശ്വാസിയുമായ ആ ഓഫീസറിന്റെ പേര് ട്രവിസ് വില്യം  ആറ്റ്‌കിന്‍ എന്നാണു.  2019 ല്‍ മരണാനന്തര ബഹുമതി നല്‍കി അമേരിക്കന്‍ പ്രസിഡണ്ട്‌ ട്രവിസിനെ ആദരിച്ചു.

സ്നേഹിതര്‍ക്കുവേണ്ടി ജീവന്‍ അര്‍പ്പിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ല.(യോഹ.15/13)  എന്ന യേശുവിന്റെ വചനമായിരിക്കണം ആ നല്ല കത്തോലിക്കാ പട്ടാള ഓഫീസര്‍ക്കു പ്രചോദനമായത്. സന്ദര്‍ഭോചിതമായി അദ്ദേഹം ഇടപെട്ടില്ലായിരുന്നെങ്കില്‍ തന്റെ പല സുഹൃത്തുക്കളും ഛിന്നഭിന്നമായേനെ!

സഹോദരങ്ങള്‍ക്കുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുക എന്നതു വീരോചിതമായ പരസ്നേഹ നീക്കമാണ്, ക്രിസ്തീയ വേദസാക്ഷിത്വമാണ്.  പ്രത്യേക കൃപ പരിശുദ്ധാത്മാവില്‍ നിന്ന് ലഭിച്ച വ്യക്തികള്‍ക്ക് മാത്രമേ അതിനു കഴിയൂ!  സ്തോത്രം!

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

കൂടുതല്‍ പേര്‍ അറിയട്ടെ.

Comments