പാദ്രെയുടെ കാർക്കശ്യം

 പാദ്രെയുടെ കാർക്കശ്യം

 ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio   here
ഈലേഖനം കേള്‍ക്കാം  ഇവിടെ

കുമ്പസാരക്കൂട്ടിൽ ദീർഘമായ മണിക്കൂറുകൾ ചെലവഴിച്ച അനേകരെ കർത്താവിന്റെ രക്ഷയുടെ അനുഭവത്തിലേക്ക് നയിച്ച പാദ്രേപിയോ അപൂർവ്വം ചിലരെ വളരെ കാർക്കശ്യത്തില്‍ കുമ്പസാരിപ്പിക്കാതെ പറഞ്ഞയച്ചിട്ടുമുണ്ട്.  

അമേരിക്കയിൽ നിന്നുള്ള ഒരു സമ്പന്നന്‍.  അയാൾ പാദ്രേ പിയോയോടു വളരെ ആദരവുള്ള ഒരു വ്യക്തിയും പാദ്രേയുടെ പ്രസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകിയിരുന്ന ആളുമാണ്.  അയാൾ ഒരിക്കൽ ഇറ്റലിയിൽ വന്നപ്പോൾ പാദ്രേയോടു കുമ്പസാരിക്കുവാൻ ആഗ്രഹിച്ചു ക്യൂവിൽ നിലയുറപ്പിച്ചു.  കുമ്പസാരത്തിനുള്ള ഊഴം എത്തിയപ്പോൾ പാദ്രെ ദേഷ്യപ്പെട്ട് അയാളെ പറഞ്ഞു വിട്ടു.  അയാൾ വളരെ വ്യസനിച്ചു പാദ്രേയുടെ സുഹൃത്തായ ഒരു വൈദികനോട് തൻറെ വിഷമം പങ്കുവച്ചു. എന്തുകൊണ്ടാണ് അമേരിക്കനോടു പാദ്രെ ഇങ്ങനെ പ്രവർത്തിച്ചതെന്ന് അദ്ദേഹത്തിനും മനസ്സിലായില്ല. അച്ചന്‍ ശുപാര്‍ശ ചെയ്യാമെന്ന് പറഞ്ഞു അയാളെയും കൊണ്ട് പാദ്രേയുടെ അടുക്കലെത്തി. പാദ്രെ കോപിച്ചു  രണ്ടുപേരെയും പുറത്താക്കി!

സുഹൃത്തായ വൈദീകാന്‍,  സാരമില്ല, തല്കാലം  വേറെ ഏതെങ്കിലും ഒരു വൈദികനോട് കുമ്പസാരിക്കാൻ പറഞ്ഞു. അതിനുള്ള സാഹചര്യവും ഒരുക്കിക്കൊടുത്തു.  കുമ്പസാരം കഴിഞ്ഞു പാദ്രെ പിയോയെ ചെന്ന് കണ്ടപ്പോൾ വളരെ സന്തോഷത്തോടെ ആലിംഗനം ചെയ്തു ആ അമേരിക്കനെ സ്വീകരിച്ചു. സന്തോഷത്തോടെ അയാൾ നാട്ടിലേക്ക് മടങ്ങി.  

കുറെ നാളുകൾക്ക് ശേഷം അദ്ദേഹം വീണ്ടും പാദ്രെ പിയോയെ കാണാനും  കുമ്പസാരിക്കാനുമെത്തി.  എന്നാൽ അദ്ദേഹം അനുവാദം നൽകിയില്ല. ആ ദിവസങ്ങളിൽ ആ അമേരിക്കന്റെ മകൾ അയച്ച ഒരു കത്തു പാദ്രെ പിയോയുടെ സുഹൃത്തായ വൈദികനു ലഭിച്ചു.  അതില്‍ അവളുടെ പിതാവ് മറ്റൊരു സ്ത്രീയുമായി അവിഹിത ബന്ധത്തിൽ കഴിയുന്നതും കുമ്പസാരത്തിനു ശേഷവും ആ ബന്ധം ഉപേക്ഷിക്കാൻ മനസ്സ് വയ്ക്കാത്തതും സൂചിപ്പിച്ചിരുന്നു. അങ്ങനെയാണ് ഇയാൾക്ക് കുമ്പസാരം നിഷേധിക്കാൻ ഉണ്ടായ കാരണം മറ്റുള്ളവർ അറിഞ്ഞത്.

പാദ്രേപിയോയ്ക്കു പരഹൃദയ ജ്ഞാനം എന്ന വിവരം ഉണ്ടായിരുന്നതിനാൽ തൻറെ പക്കൽ വരുന്നവരുടെ ആത്മീയാവസ്ഥ അദ്ദേഹം മുന്‍കൂട്ടി അറിഞ്ഞിരുന്നു. അതിനാലാണ് അയാൾക്ക് കുമ്പസാരം നിഷേധിച്ചത്.  അത് നന്നായി അയാൾ അവസാനം മാനസാന്തരപ്പെട്ടു!  ആ ബന്ധം ഉപേക്ഷിക്കുകയും ചെയ്തു.

യഥാർത്ഥ അനുതാപത്തിന്റെ ഭാഗമാണ് പാപത്തോത്തോടൊപ്പം പാപസാഹചര്യങ്ങളെയും പരിത്യജിക്കുക എന്നത്.  ഇല്ലാതെ കുമ്പസാരിക്കുന്നത് കൊണ്ട് ഫലമില്ല.  അത്  കൂദാശയോടുള്ള അവമതിയാണ്.  വിശുദ്ധര്‍ക്കു അതു താങ്ങാനാവില്ല!

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

Comments