അവളുടെ ആ ചോദ്യം

 അവളുടെ ആ ചോദ്യം

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here 
ഈലേഖനം കേള്‍ക്കാം ഇവിടെ

അവളുടെ ആ ചോദ്യം ആദ്യം എന്നെ കുഴപ്പത്തിലാക്കി. എന്നാൽ പിന്നീട് ദൈവത്തിൻറെ ഇടപെടലായിരുന്നു അത് എന്ന് മനസ്സിലായി.

എൻറെ പേര് ഷോൺ ഹസ്സെ (Sean Hussey). കത്തോലിക്കാ കുടുംബത്തിൽ ജനിച്ചു വളർന്നു.  മാതാപിതാക്കൾ ഉത്തമ കത്തോലിക്കരാണ്.  പള്ളിയിൽ പോവുകയും കൂദാശകൾ സ്വീകരിക്കുകയും പള്ളിയുമായി എല്ലാ കാര്യങ്ങളിലും സഹകരിക്കുകയും ചെയ്തു പോന്നു.  അഞ്ചു മക്കളില്‍ ഞാന്‍ ഇളയവനാണ്.  ഞാൻ സ്വാഭാവികമായി ഒരു നല്ല കത്തോലിക്കാ കുട്ടിയായി വളർന്നു.

ഉയർന്ന ക്ലാസ്സുകളിൽ ആയപ്പോൾ മാതാപിതാക്കളെ പ്രീതിപ്പെടുത്തുവാൻ മാത്രമാണ് ഞാൻ ഞായറാഴ്ച കുർബാനയ്ക്ക് പോയത്.  കോളേജിൽ വച്ച് പേജി എന്ന പേരുള്ള ഒരു പ്രൊട്ടസ്റ്റന്റ്പെൺകുട്ടിയുമായി ഞാനെടുത്തു. അവള്‍ യേശുവിനോട് സ്നേഹമുള്ളവളും ദിവസവും വ്യക്തിപരമായ പ്രാർത്ഥനയും ബൈബിൾ വായനയും മുടങ്ങാതെ നടത്തിയിരുന്നവളുമായിരുന്നു. അവള്‍ സുന്ദരിയും നല്ല പ്രസരിപ്പുള്ളവളുമായിരുന്നു. ഒരു ദിവസം അവൾ എന്നോട് നീ എന്തേ ഒരു കത്തോലിക്കാനായി?(Why are you a Catholic?) എന്നു ചോദിച്ചു.  എനിക്കു പെട്ടെന്നു  മറുപടി പറയാൻ കഴിഞ്ഞില്ല.

എന്തുകൊണ്ടാണ് ഞാൻ ഒരു കത്തോലിക്കൻ ആയിരിക്കുന്നത് എന്ന് എന്നോട് ഞാൻ തന്നെ ചോദിച്ചു.  ഞാൻ അതേക്കുറിച്ച് ഗൗരവമായി മുമ്പിൽ ചിന്തിച്ചിട്ടില്ല.  മാതാപിതാക്കൾ കത്തോലിക്കരായതുകൊണ്ട് ഞാനും കത്തോലിക്കാനായി. അത്രതന്നെ!

ആ ചോദ്യം ഒരു വെല്ലുവിളിയായി ഞാനെടുത്തു.  പിറ്റേദിവസം തന്നെ ഇല്ലിനോയി യൂണിവേഴ്സിറ്റിയിൽ എത്തി കത്തോലിക്കാ സഭയെ കുറിച്ച് ശരിക്കും ഗവേഷണം ആരംഭിച്ചു. ബൈബിൾ ഞാൻ മനസ്സിരുത്തി വായിക്കാൻ തുടങ്ങി.

എനിക്ക് മനസ്സിലായി എൻറെ വിശ്വാസം ഉപരിപ്ലവം ആയിരുന്നു എന്ന്.  ബൈബിളിലും സഭയുടെ പാരമ്പര്യത്തിലും പ്രത്യേകിച്ച് സഭാപിതാക്കന്മാരുടെ പഠനങ്ങൾ, സഭയിലെ ഹയരാർക്കിയുടെ പ്രാധാന്യം, സഭാചരിത്രം എന്നിവയിൽ കത്തോലിക്കാസഭയുടെ വിശ്വാസത്തിന് വ്യക്തമായ അടിത്തറ ഉണ്ടെന്നും മനസ്സിലായി. ശിശു ജ്ഞാനസ്നാനം, പരിശുദ്ധ കുർബാനയിലെ യേശുവിൻറെ സാന്നിദ്ധ്യം, പൗരോഹിത്യം, പരിശുദ്ധ കന്യകാ മറിയത്തോടുള്ള ഭക്തി, വിശുദ്ധരുടെ മാദ്ധ്യസ്ഥ്യം, തിരുസ്വരൂപ വണക്കം - എല്ലാത്തിനും തിരുവചനത്തിലും നൂറ്റാണ്ടുകളായുള്ള പാരമ്പര്യത്തിലും വ്യക്തമായ അടിത്തറ ഉണ്ടെന്നും മനസ്സിലായി.

ബൈബിൾ മാത്രം (Sola Scriptura) അടിസ്ഥാനമാക്കിയുള്ള വിശ്വാസം ഒരിക്കലും പൂർണ്ണമല്ല. യേശു ഒരു ബൈബിളും എഴുതിയില്ല. പകരം യേശു പ്രബോധനാധികാരമുള്ള സഭയെയാണ് സ്ഥാപിച്ചത്.  സഭയിലാണ് പുതിയ നിയമം ആവിര്‍ഭവിച്ചത്. പഴയനിയമത്തിലെ ഏതെല്ലാം ഗ്രന്ഥങ്ങൾ ബൈബിളില്‍ കാനോനികഗ്രന്ഥങ്ങളായി ചേർക്കണമെന്നും സഭയാണ് തീരുമാനിച്ചത്. എന്റെ പഠനങ്ങള്‍ പേജിയുമായിപങ്കുവെക്കുവാനും അവളുടെ എല്ലാ ചോദ്യങ്ങൾക്കും തൃപ്തികരമായ മറുപടി നൽകാനും എനിക്ക് കഴിഞ്ഞു. ഫലമോ? പേജിയും സത്യമറിഞ്ഞു കത്തോലിക്കാസഭയിലായി!  ഞങ്ങൾ ഇന്ന് വിവാഹിതരാണ്. ഞങ്ങൾക്ക് ഒരു കുട്ടിയുമുണ്ട്.  Cold Brew and Catholic Truths എന്ന സംഘടനയുടെ പ്രസിഡൻറും വക്താവുമാണിന്നു ഞാൻ.  തിരുസഭയുടെ പഠനങ്ങളിലെ സത്യം ഇന്ന് ഞങ്ങൾ പ്രഘോഷിക്കുന്നു.  പേജിയുടെ ചോദ്യമാണ് ഞങ്ങളെ ഇവിടെ എത്തിച്ചത്. പ്രെയ്സ് ദ ലോഡ്!

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

Comments