ആ എവറെഡി ടോർച്ച്

 ആ എവറെഡി ടോർച്ച്

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here
ഈലേഖനം കേള്‍ക്കാം ഇവിടെ

  
സ്നേഹിതന്റെ കയ്യിൽ ഒരു ചെറിയ എവറെഡി ടോർച്ച് കണ്ടു.  ചോദിച്ചപ്പോൾ തൊട്ടപ്പുറത്തെ കടയിൽ നിന്ന് വാങ്ങിയതാണ് എന്ന് പറഞ്ഞു. അയാളും ഒരെണ്ണം വാങ്ങി. നല്ല ഒതുക്കമുള്ള ടോർച്ച്.

രാത്രി 9 മണിക്ക് കടയും അടച്ച് പതിവില്ലാതെ അതും തെളിയിച്ചു വീട്ടിലേക്ക് നടന്നു. വീടടുക്കാറായപ്പോള്‍ വഴിയിൽ ഒത്തനടുക്കു ഒരു മഞ്ചട്ടി! ഒരു നിമിഷം തരിച്ചു നിന്നു. ടോർച്ച് ഇല്ലായിരുന്നെങ്കിൽ അയാൾ അതിനെ ചവിട്ടും. അതിൻറെ കടി നിശ്ചയമായും ഏൽക്കുകയും ചെയ്യും.  ജീവൻ പോകാൻ അതുമതി!

അയാൾക്കത്ഭുതം തോന്നി. ഇക്കാലമത്രയും ഈ സമയത്താണ് കടയടച്ച് വീട്ടിലേക്ക് വരുന്നത്.  ടോര്‍ച്ചു തെളിച്ചു വന്നപ്പോഴാണല്ലോ പാമ്പിനെ കണ്ടത്!  വീട്ടിൽ ചെന്നു തോക്കെടുത്ത് കൊണ്ടുവന്നു അതിനെ വകവരുത്തി റോഡരികിൽ കുഴിച്ചുമൂടി.  അന്നു തന്റെ  കാലം നല്ലതാണെന്ന് ആത്മഗതം ചെയ്തു അതവസാനിപ്പിച്ചു.

നാളുകൾക്കു ശേഷം ഒരു നവീകരണധ്യാനത്തിൽ കൂടി ദൈവസ്നേഹാനുഭവം ഉണ്ടായപ്പോൾ മാത്രമാണ് ദൈവത്തിൻറെ കാഴ്ചപ്പാടിൽ കാര്യങ്ങൾ എത്ര വ്യത്യസ്തമാണെന്ന് മനസ്സിലാക്കാൻ തുടങ്ങിയത്.  അല്ലെങ്കിൽ കാലത്തെയോ  ഭാഗ്യത്തെയോ നിർഭാഗ്യത്തെയോ ഒക്കെ കൂട്ടുപിടിക്കുമായിരുന്നു!

യേശുവിനെ നാഥനും രക്ഷകനുമായി അറിഞ്ഞു സ്വീകരിച്ചതില്‍ പിന്നെ വേറൊരു ലോകത്തിലാണ്!  പറയാതിരിക്കാൻ വയ്യ!  കാഴ്ചപ്പാടെല്ലാം മാറി.  ഭൗതികവും ലൗകികവും മാനുഷികവുമായ കാഴ്ചപ്പാടിൽ എല്ലാം കണ്ടിരുന്ന താൻ ഇന്ന് ദൈവിക കാഴ്ചപ്പാടിലാണ് എല്ലാം കാണുന്നത്! യേശുവിലായിരിക്കുന്നവര്‍ക്കു മാത്രമേ ഇതു മനസ്സിലാകൂ!

യേശുവിനെ വ്യക്തിപരമായി അറിഞ്ഞവർക്ക് പിന്നെ എല്ലാം യേശുവാണ്.  വഴിയും സത്യവും ജീവനും സമ്പത്തും സംരക്ഷണവും എന്നു വേണ്ട എല്ലാം. എന്തിന് ഭൂതവും ഭാവിയും പോലും യേശുവിന്റെ നിയന്ത്രണത്തില്‍! നിത്യജീവൻ അവാച്യമായ സമ്മാനം!

ഈ പശ്ചാത്തലത്തിലാണ് ടോര്‍ച്ചിന്റെയും പാമ്പിന്റെയും കാര്യം  ദൈവത്തിന്റെ പരിപാലനയുടെ ഭാഗമായി ഓർമയിൽ തെളിഞ്ഞതു.  അന്നാ ടോർച്ച് വാങ്ങിയത് കൂട്ടുകാരൻറെ കയ്യിൽ ടോർച്ച് കണ്ടതുകൊണ്ട് എന്നതിലുപരി ആ രാത്രിയിൽ വഴിമധ്യേ കിടന്ന പാമ്പിനെ മുൻകൂട്ടി കണ്ട്ദൈവം അവിടൂത്തെ സ്നേഹ പരിപാലനയിൽ തന്നെ പാമ്പുകളിൽ നിന്ന് രക്ഷിക്കുവാൻ നൽകിയ പ്രചോദനത്താലാണെന്ന് അയാൾ ഇപ്പോൾ തിരിച്ചറിയുന്നു!  ദൈവത്തിനു സ്തുതി!

സുവിശേഷകനായ പുതുമന ഔസേപ്പച്ചന്റെ സാക്ഷ്യത്തില്‍ നിന്ന്. 

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!


Comments

Post a Comment