ആരിതു വിശ്വസിക്കും?
ഒരു പഴയ
ഗ്രൂപ്പ് ഫോട്ടോയിൽ ഇരുപതോളം പട്ടാളക്കാരുടെ മദ്ധ്യേ ഒരു കപ്പൂച്ചിൻ വൈദികൻ! ശ്രദ്ധിച്ചപ്പോൾ മനസ്സിലായി അത് വിശുദ്ധ പാദ്രെ
പിയോ ആണെന്ന്! ഈ ഗ്രൂപ്പ് ഫോട്ടോയുടെ
പിന്നിൽ പലരും അറിയാത്ത ഒരു ചരിത്രമുണ്ട്.
വിശുദ്ധ
ജീവിതത്തിൽ പല അത്ഭുതങ്ങളും അദ്ദേഹം ചെയ്തിട്ടുള്ളതായി അറിയാം. എന്നാൽ ഇങ്ങനെ ഒന്ന് നടന്നത് പലർക്കും
അറിഞ്ഞുകൂടാ. മേൽപ്പറഞ്ഞ ഗ്രൂപ്പ്
ഫോട്ടോയിലെ ഏതാനും പൈലറ്റുമാരെ ഞെട്ടിക്കുകയും അവരെ കുഴപ്പത്തിൽ ആക്കുകയും
ചെയ്തതാണ് ആ സംഭവം.
രണ്ടാംലോകമഹായുദ്ധകാലത്ത്
ഇറ്റലിയിലെ സാൻ ജൊവാന്നി റൊത്തോന്തോ എന്ന സ്ഥലത്തെ ആശ്രമത്തിലായിരുന്നു അന്ന്
പദ്രെ പിയോ താമസിച്ചിരുന്നത്. ജർമ്മൻകാർ
അത് കീഴടക്കി അവരുടെ പടക്കോപ്പുകളും മറ്റു സാധനസാമഗ്രികളും അവിടെ സൂക്ഷിച്ചു. ഇതേപ്പറ്റി സഖ്യകക്ഷികള്‍ക്കു രഹസ്യ സന്ദേശം
ലഭിച്ചപ്പോൾ ആശ്രമ സമുച്ചയത്തെ ബോംബിട്ട് നശിപ്പിക്കുവാൻ ഏതാനും വിമാനങ്ങളെ
അങ്ങോട്ടയച്ചു. എന്നാൽ ആശ്രമത്തെ
സമീപിക്കാൻ ശ്രമിച്ച വൈമാനികര്‍ക്കു അതിന് കഴിഞ്ഞില്ല. പലതവണ ശ്രമിച്ചെങ്കിലും ആ ശ്രമമെല്ലാം പാഴായി! അവരത്ഭുതപ്പെട്ടു. പെട്ടെന്നു പൈലറ്റുമാരെ ഞെട്ടിച്ച ഒരു ദൃശ്യം
അവർ ശ്രദ്ധിച്ചു. ഒരിക്കലും സംഭവിക്കാനിടയില്ലാത്ത
ഒരു ദൃശ്യം! ഉയരങ്ങളിൽ വാനമേഘങ്ങള്‍ക്കിടയില്‍
ഒരു കപ്പൂച്ചിന്‍ വൈദീകന്‍! അവരുടെ
കണ്ണുകളെ വിശ്വസിക്കാനായില്ല. അദ്ദേഹം വാനിലുയർന്നു നിന്ന് ആശ്രമത്തെ സമീപിക്കാൻ
ശ്രമിക്കുന്ന വിമാനങ്ങളെ അംഗവിക്ഷേപം കൊണ്ട് അകറ്റിക്കളയുന്നു! അവസാനം അവർക്ക് ആ
ഉദ്യമത്തിൽ നിന്ന് പിന്തിരിയേണ്ടിവന്നു. ഈ
കാര്യം അവരാരോടും പറഞ്ഞില്ല. കാരണം ആരിതു
വിശ്വസിക്കും?
എന്നാൽ
യുദ്ധമെല്ലാം കഴിഞ്ഞപ്പോൾ ഈ സംഭവത്തിൽ ഉൾപ്പെട്ട ഒരു ജനറൽ ഇതെപ്പറ്റി അന്വേഷിച്ചു.
സാൻ ജുവാന്നിയുടെ പ്രത്യേകത എന്ത്? അവിടെ
താമസിക്കുന്ന വിശുദ്ധനും പല അത്ഭുത സിദ്ധികളുമുള്ള പാദ്രെ പിയോയെക്കുറിച്ചറിഞ്ഞു. അദ്ദേഹവും ഏതാനും പട്ടാളക്കാരും അങ്ങോട്ട്
തിരിച്ചു. പാദ്രേപിയോ യെ കണ്ടയുടൻ വൈമാനികർ അദ്ദേഹത്തെ തിരിച്ചറിഞ്ഞു. അതാ അദ്ദേഹം തന്നെ ഉയരങ്ങളിൽ പ്രത്യക്ഷപ്പെട്ട്
ആ വൈദികൻ! മാനുഷിക ബുദ്ധിക്ക് ഒരിക്കലും ഗ്രഹിക്കാൻ കഴിയാത്ത കാര്യമായിരുന്നു അത്!
പാദ്രെ
പിയോയും അദ്ദേഹത്തിന്റെ സഹസന്യസ്തരും വസിക്കുന്ന ആശ്രമം നശിപ്പിക്കാൻ ദൈവം
അനുവദിച്ചില്ല. ദൈവം അദ്ദേഹം വഴി ഒരു അത്ഭുതം പ്രവർത്തിച്ചു. അതായിരുന്നു അത്!
ദൈവപുരുഷനായ
ആ വൈദികനുമൊത്തു ഒരു ഫോട്ടോയെടുക്കാൻ അവർ മറന്നില്ല! അവരിൽ പലരുടെയും വിശ്വാസം ആഴപ്പെടാനും
വേരുറയ്ക്കുവാനും ഈ സംഭവം കാരണമായി! ദൈവത്തിനു സ്തുതി!
ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!
🙏🙏🙏🙏🙏🙏🙏
ReplyDelete👌🙏
ReplyDelete