മേലിൽ നീ ഇതു ചൊല്ലരുത്
കത്തോലിക്കാ
സ്കൂളിൽ പഠിച്ചു കൊണ്ടിരുന്ന ഒരു പ്രൊട്ടസ്റ്റൻറ് പയ്യൻ കത്തോലിക്കരായ കൂട്ടുകാർ
ജപമാല ചൊല്ലുന്നത് കേട്ട് ശ്രദ്ധിച്ചു. ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാർത്ഥന അവനെ
ആകർഷിച്ചു. അവനതു ഒരു കടലാസിൽ കുറിച്ചെടുത്തു
പഠിച്ചു.
വീട്ടിൽ
ചെന്നപ്പോൾ അമ്മയോട് ഈ ‘നല്ല’ പ്രാര്‍ത്ഥനയെ പറ്റി
പറഞ്ഞു, ചൊല്ലിക്കേൾപ്പിച്ചു. മേലില്‍ നീയിതു ചൊല്ലരുത്. ഇത് കത്തോലിക്കരുടെ അന്ധവിശ്വാസത്തിന്റെ
പ്രാർത്ഥനയാണ്. മറിയം വെറുമൊരു സാധാരണ സ്ത്രീയാണ്. അവർ അവളെ ഒരു ദേവതയാക്കി ആരാധിക്കുന്നു! നീ ചെയ്യേണ്ടത് ഈ വേദപുസ്തകം നന്നായി വായിച്ചു
പഠിക്കുക. വേദപുസ്തകം കാണിച്ചു കൊടുത്തു.
തത്കാലം
പയ്യന്‍ ആ പ്രാര്‍ത്ഥന നിര്‍ത്തി, വേദപുസ്തകം വായിക്കുവാൻ തുടങ്ങി. ഒരിക്കല്‍
ലൂക്കായുടെ സുവിശേഷം വായിച്ചു കൊണ്ടിരിക്കുമ്പോൾ, മംഗളവാർത്ത ശ്രദ്ധയിൽപ്പെട്ടു.
അവൻ അതും കൊണ്ട് അമ്മയുടെ അടുത്തു ചെന്നു,ദേ നന്മനിറഞ്ഞ മറിയം പ്രധാന മാലാഖയായ
ഗബ്രിയേൽ മാലാഖയുടെ അധരങ്ങളിൽ!
അമ്മയ്ക്ക്
വിഷമമായി. ദൈവമേ എൻറെ ഈ മകൻ വല്ല
പാപ്പാന്മാരുടെ മതത്തിൽ എങ്ങാനും പോയി ചേരുമോ? അവർ ഭയപ്പെട്ടു.
ഗബ്രിയേല്‍
ദൂതനു മറിയത്തെ നന്മ നിറഞ്ഞ മറിയമേ എന്ന് വിളിക്കാമെങ്കിൽ എന്തുകൊണ്ട് എനിക്ക്
പാടില്ല? ഏതായാലും അമ്മയെ അറിയിക്കാതെ അവൻ നന്മനിറഞ്ഞ മറിയം ചൊല്ലിയിരുന്നു.
പിന്നീട് ഒരു അവസരത്തിൽ ലൂക്കാ സുവിശേഷം തുടർന്ന് വായിച്ചപ്പോൾ അന്തം വിട്ടു
നിന്നു. മറിയത്തിന്റെ അഭിവാദനത്തിൽ
എലിസബത്തിന്റെ ഉദരത്തിലെ ശിശു കുതിച്ചുചാടി എലിസബത്ത് പരിശുദ്ധാത്മാവിൽ നിറയുകയും
ചെയ്തെങ്കിൽ ഇവള്‍ വെറും സാധാരണ സ്ത്രീ ആകുന്നതെങ്ങനെ? ആത്മാവിൽ നിറഞ്ഞ എലിസബത്ത് മറിയത്തോടു നീ
സ്ത്രീകളിൽ അനുഗ്രഹീതയാണ്..... എൻറെ കർത്താവിന്റെ അമ്മ എന്റെ അടുക്കൽ വരാനുള്ള
യോഗ്യത എനിക്ക് എവിടെനിന്ന്?(ലൂക്കാ1/41-43) കത്തോലിക്കരുടെ നിലപാട് തികച്ചും
വേദപുസ്തകപരവും തികച്ചും യുക്തവുമാണെന്ന് അവൻ കണ്ടു.
ഒരിക്കല്‍
സ്വന്തം അമ്മയുടെ ചില സുഹൃത്തുക്കൾ വീട്ടിൽ സമ്മേളിച്ചപ്പോൾ പരിശുദ്ധ അമ്മയെ പറ്റി
തരം താഴ്ത്തി സംസാരിച്ചതു കേട്ട് അവന്‍
ലൂക്കാ സുവിശേഷവുമായി അവരുടെ മുമ്പിലെത്തി ഗബ്രിയേല്‍ദൂതന്റെ വാക്കുകളും എലിസബത്തിന്റെ
അധരങ്ങളിൽ കൂടി പരിശുദ്ധാത്മാവ് പറഞ്ഞ വാക്കുകളും ‘ഇന്നു
മുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്ന് വിളിക്കും’(ലൂക്കാ.1/48)
ഉറക്കെ വായിച്ചുകേൾപ്പിച്ചു. എല്ലാ
തലമുറകളും മറിയത്തെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കുമ്പോൾ നിങ്ങളുടെ തലമുറ എന്തേ
ഇങ്ങനെ? ഒരു വാക്ക് മിണ്ടാൻ അവർക്ക് കഴിഞ്ഞില്ല.
അമ്മ
മകനെ കുറിച്ച് ഭയപ്പെട്ടത് തന്നെ സംഭവിച്ചു.
മകന്‍ ക്രമേണ ഒരു കത്തോലിക്കാ വൈദീകന്റെ സഹായത്താല്‍ സഭയുടെ പ്രബോധനങ്ങൾ
എല്ലാം വശത്താക്കി. തീര്‍ന്നില്ല,
കത്തോലിക്കാ സഭയിൽ ചേർന്നു. സെമിനാരിയിൽ
പ്രവേശിച്ചു വൈദീകപഠനം പൂർത്തിയാക്കി വൈദീകനായി!
പേരു ഫാ. റ്റക് വെല്‍ (Tuck
well). ഇന്നു പരിശുദ്ധ അമ്മയുടെ ശക്തനായ ഒരു വക്താവ്! ദൈവത്തിനു സ്തുതി! പ. അമ്മയ്ക്ക് നന്ദി!
ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!
🙏🙏🙏🙏🙏🙏🙏🙏💞💞💞💞
ReplyDelete