ആശുപത്രി തല്ലിപ്പൊളിക്കും
ഹെപ്പറ്റൈറ്റിസ് ബി
ബാധിച്ചു കഠിനരോഗാവസ്ഥയിലായ ദേവസിക്കുട്ടിയെയും കൊണ്ട് ഭാര്യ ഡെയ്സി ഗൾഫിൽനിന്ന്
ഫ്ലൈറ്റിൽ എത്തുകയാണ്. വിമാനം ഇറങ്ങിയ ഉടനെ അവർ എറണാകുളത്തെ ഒരു ആശുപത്രിയിലേക്ക്
പാഞ്ഞു.
അദ്ദേഹത്തെ പരിശോധിച്ച
ഡോക്ടർ ആവശ്യപ്പെട്ടതനുസരിച്ച് ദേവസ്സിക്കുട്ടി കണ്ണുതുറന്നപ്പോൾ കടും മഞ്ഞ നിറം! കാണുന്നവർ ഭയപ്പെടും! പരിശോധനക്ക് ശേഷം ഡോക്ടറുടെ അഭിപ്രായം, ഇയാള്‍
ജീവിക്കാൻ പ്രയാസമാണ്. ഏറിയാൽ രണ്ടോ
മൂന്നോ ദിവസം മാത്രം.
ദൈവഭക്തയായ ഭാര്യ
ഡെയ്സി കർത്താവിനോട് പറഞ്ഞു: ‘ഈശോയേ, നാളത്തെ ടെസ്റ്റില്‍ എന്തെങ്കിലും ഒരല്പം
കുറവുണ്ടാകണേ, അങ്ങനെയെങ്കിൽ ഭർത്താവുമായി ഞാൻ മുരിങ്ങൂരിൽ പോയി ധ്യാനത്തില്‍
സംബന്ധിക്കാം.’ അവിടെ കിടപ്പ് രോഗികള്‍ക്കു പ്രത്യേക സൗകര്യമുള്ളതായി
കേട്ടിട്ടുണ്ട്. അതുപോലെ പിറ്റേദിവസത്തെ ടെസ്റ്റിൽ ഒരു പൊടിക്ക് വ്യത്യാസം കണ്ടു!
എന്നാൽ ഒരു രോഗിയെ
കൊണ്ട് പോകാൻ ഡോക്ടർ സമ്മതിക്കേണ്ടേ? ഈ അവസ്ഥയിൽ രോഗിയെ കൊണ്ടുപോയാൽ മുരിങ്ങൂർ
എത്തുംമുമ്പേ രോഗി മരിക്കും. നിങ്ങളുടെ ആൾക്കാർ ഈ ആശുപത്രി തല്ലിപ്പൊളിക്കുകയും ചെയ്യും!
അദ്ദേഹം എതിർത്തു.
ഇല്ല സാറേ.
അതൊരിക്കലും സംഭവിക്കില്ല. ഞാൻ എന്തുവേണമെങ്കിലും എഴുതി ഒപ്പിട്ടു തരാം. അവരുടെ
നിർബന്ധത്തിനു വഴങ്ങി അവരുടെ തന്നെ ഉത്തരവാദിത്വത്തിൽ ഡിസ്ചാർജ് ചെയ്തു മുരിങ്ങൂര്‍
ധ്യാനകേന്ദ്രത്തില്‍ കൊണ്ടുപോയി. കർത്താവ് എന്തെങ്കിലും ചെയ്യുമെന്ന് ഡേയ്സിക്കു
ഉറപ്പായിരുന്നു! ദേവസിക്കുട്ടിയെ കിടപ്പുരോഗികളുടെ സെക്ടറിൽ ആക്കി. തീക്ഷ്ണമായ
പ്രാർത്ഥനയിൽ രണ്ടു ദിവസം കടന്നു പോയി. മൂന്നാം ദിവസം ആരാധനയുടെ സമയത്ത് ബഹുമാനപ്പെട്ട
നായ്ക്കംപറമ്പിൽ അച്ചൻ വിളിച്ചു പറഞ്ഞു. ഗൾഫിൽനിന്ന് ഹെപ്പറ്റൈറ്റിസ് ബി എന്ന രോഗവുമായി എത്തിയ ദേവസിക്കുട്ടി എന്നയാളെ
കർത്താവ് സ്പർശിക്കുന്നു! ദേവസിക്കുട്ടിയില്‍ ഭാവവ്യത്യാസങ്ങൾ കണ്ടു തുടങ്ങി.
അയാള്‍ കൈകാലുകളുംശിരസ്സും ചലിപ്പിക്കുവാൻ തുടങ്ങി. ഭാര്യയുടെ സഹായത്തോടെ അയാൾ
കട്ടിലില്‍ എഴുന്നേറ്റിരുന്നു! ഡെയ്സി ആനന്ദാശ്രുക്കൾക്കിടയിൽ കർത്താവിനു നന്ദിയും
സ്തുതിയും ഉച്ചത്തിൽ അർപ്പിച്ചു. ക്രമേണ അയാൾ കാലുകൾ നിലത്ത് ഊന്നി... ഒരോ
അടിവെച്ചടിവെച്ച് നടക്കാൻ തുടങ്ങി. ദേവസിക്കുട്ടി പൂർണ്ണ സൗഖ്യം പ്രാപിച്ച് മടങ്ങി!
ഈ അത്ഭുതത്തിന്
നേരിട്ട് ദൃക്സാക്ഷിയായ മകൻ ഇന്നു വൈദികനാണ്. പേര് ഫാ.ഡിബിൻ ആലുവാശ്ശേരി വിസി.
ദൈവം ഇല്ല, ദൈവം
പ്രാർത്ഥന കേൾക്കുകയില്ല എന്ന് പറയുന്നവർക്ക് ദൈവത്തിൻറെ ശക്തമായ സാക്ഷിയായി ഫാദർ
ഡിബിൻ എന്ന വിൻസെൻഷ്യൻ വൈദികൻ ഇന്നു കർത്താവിന് ശുശ്രൂഷ ചെയ്യുന്നു. ഹല്ലേലൂയ്യ!
ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!
🙏🙏🙏🙏🙏🙏🙏🙏
ReplyDelete