എൻറെ ഭാര്യ മിസ്സ് ഗോവ ആയിരുന്നു

 എൻറെ ഭാര്യ മിസ്സ് ഗോവ  ആയിരുന്നു

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audiohere
ഈലേഖനം കേള്‍ക്കാം  ഇവിടെ


സാറേ, വീട്ടിൽ നിന്നാ. ഗ്യാസ് കുറ്റി പൊട്ടിത്തെറിച്ച് അപകടം ഉണ്ടായിട്ടു കൊച്ചമ്മയെ ആശുപത്രിയിലേക്ക് കൊണ്ടു പോയിരിക്കുകയാണ് പട്ടണത്തിലെ പ്രസിദ്ധമായ ആശുപത്രിയുടെ പേരും പറഞ്ഞ് അവൾ ഫോൺ വച്ചു. വീട്ടിലെ ജോലിക്കാരി ആണ് വിളിച്ചത്.

കേട്ടപാടെ ആ ബിസിനെസ്സുകാരന്‍ ആശുപത്രിയിലേക്ക് പാഞ്ഞു. I C U ന്റെ വാതുക്കല്‍ കാത്തുനിന്നു. അല്പം കഴിഞ്ഞപ്പോൾ അവിടുത്തെ ഒരു പ്രധാന ഡോക്ടർ പുറത്തേക്ക് വന്നു. ഉത്കണ്ഠാകുലനായി നിൽക്കുന്ന ആ മനുഷ്യനോട് ചോദിച്ചു, ആരാ?  ഞാൻ അവരുടെ ഭർത്താവാണ്....!  ഒരു നിമിഷം ഒന്ന് സംശയിച്ചു നിന്നിട്ട് ഡോക്ടർ പറഞ്ഞു,  Sorry.  She is no more!

ലോകം മുഴുവനും കറങ്ങുന്നതായ കാൽക്കീഴിൽ നിന്ന് ഭൂമി അകന്നു പോകുന്നതു പോലെയും അദ്ദേഹത്തിനു തോന്നി!

ശേഷക്രിയകൾ എല്ലാം ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് നടത്തി.  അയാൾ പിന്നെ ആരോടും സംസാരിക്കാതെ ആയി.  ഒന്നിലും  താല്പര്യം തോന്നിയില്ല.  ബിസ്സിനസ്സ് കുത്തനെ ഇടിഞ്ഞു. കോടികളുടെ വരുമാനം ഉണ്ടായിരുന്നതാണ്.

അങ്ങനെയിരിക്കെ ഏതാനും ആഴ്ചകൾക്ക് ശേഷം ചില സ്നേഹിതർ ധ്യാനകേന്ദ്രത്തിൽ എത്തിച്ചതാണ്. ആദ്യം ധ്യാനത്തിലൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.  രണ്ടു ദിവസങ്ങൾക്കു ശേഷം അൽപം വിശ്വാസം തോന്നിയ ഒരു വൈദികനോട് മനസ്സുതുറന്നു.  കോടികളുടെ വരുമാനമുണ്ടായിരുന്നു. എന്റെ ഭാര്യ ഏതാനും വർഷങ്ങൾക്ക് മുൻപത്തെ മിസ്സ് ഗോവ ആയിരുന്നു.  അതിസുന്ദരിയായിരുന്നു. ഞാൻ അവളെ അതിരറ്റ് സ്നേഹിച്ചു, അവൾ എന്നെയും. ഞങ്ങൾ പുറത്തു പോകുമ്പോൾ ആളുകൾ ഹായ് പറയുമായിരുന്നു!  അവളെന്റെ  അഭിമാനമായിരുന്നു, എല്ലാം ആയിരുന്നു! അവളുടെ വിയോഗം എനിക്ക് താങ്ങാനായില്ല.

ധ്യാനം കേൾക്കുവാൻ തുടങ്ങിയപ്പോഴാണ് എനിക്ക് മനസ്സിലായത് ദൈവത്തിന് ഒന്നാം സ്ഥാനം നൽകേണ്ട ഞാൻ അവൾക്കാണതു നൽകിയത്,  പിന്നെ  ബിസിനസിനും. കത്തോലിക്കനായി ജനിച്ച ഞാൻ ദൈവത്തിനു കാര്യമായി ഒരു സ്ഥാനവും ജീവിതത്തില്‍  നൽകിയിരുന്നില്ല.  ദൈവമാണ് എല്ലാം എന്നും ഭാര്യ ഉൾപ്പെടെ എന്റെ കഴിവും പണവും ബിസ്സിനസ്സിലെ വിജയവും എല്ലാം അവിടുത്തെ ദാനങ്ങൾ ആണെന്നും ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നു.  എന്റെ അശ്രദ്ധയും പ്രാർത്ഥന ഇല്ലായ്മയും മൂലം അവയെല്ലാം വിഗ്രഹങ്ങളായി മാറി!  അദ്ദേഹം വിതുമ്പിക്കരഞ്ഞു.

വൈദികൻ അദ്ദേഹത്തെ ആശ്വസിപ്പിച്ചു.  അനന്തമായ കരുണയെ കുറിച്ചും ക്ഷമാപൂർവ്വമായ കാത്തിരിപ്പിന് കുറിച്ചും അഭിഷേകത്തോടെ സംസാരിച്ചു.   

ദീര്‍ഘനാളുകള്‍ക്കുശേഷം ഒരു പൂർണ്ണ കുമ്പസാരം വലിയ പശ്ചാത്താപത്തോടെ അയാള്‍ നടത്തി. തുടർന്നുള്ള ദിവസങ്ങളിൽ യേശു അദ്ദേഹത്തെ പുതുക്കിപ്പണിയുകയായിരുന്നു.  നല്ല ആന്തരിക സൗഖ്യം പ്രാപിച്ചു, മനസ്സ് ശാന്തമായി.  ഭാര്യയും ബിസിനസും നഷ്ടപ്പെട്ടെങ്കിലും എല്ലാം തിരികെ നൽകാൻ കെൽപ്പുള്ള, ഒരിക്കലും നഷ്ടപ്പെടാത്ത ദൈവത്തെ ലഭിച്ച ആശ്വാസത്തിൽ സകലതും അവിടത്തെ കൈകളിൽ അയാൾ സമർപ്പിച്ചു സമാധാനമായി പുതിയ ജീവിതം ആരംഭിച്ചു.  പ്രെയ്സ് ദ ലോഡ്! 

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

 


Comments