അത് ഇങ്ങനെയാണ് സംഭവിച്ചത്!

അത് ഇങ്ങനെയാണ് സംഭവിച്ചത്!

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here 
ഈലേഖനം കേള്‍ക്കാം ഇവിടെ


എൻറെ മാനസാന്തരത്തിനോ രക്ഷയ്ക്കോ വേണ്ടി ഞാനൊന്നും ചെയ്തിട്ടില്ല. അതേക്കുറിച്ച് എനിക്ക് ഒരു അറിവും ഇല്ലായിരുന്നു എന്നതാണ് വാസ്തവം. ചെറുപ്പത്തിൽ ഒരു രാത്രി ഉറക്കം വരാതെ തിരിഞ്ഞും തിരിഞ്ഞുകിടന്ന അവസരത്തിൽ അമ്മയോട് ഞാൻ മരിച്ചാൽ എന്തു സംഭവിക്കും എന്ന് ചോദിച്ചു. അമ്മയുടെ മറുപടി നീ മരിച്ചാൽ നിന്നെ അടക്കം ചെയ്യും. ശരീരം മണ്ണോട് ചേരും. അതോടെ നിന്റെ കാര്യമെല്ലാം തീരും.  എല്ലാവരുടെയും കാര്യം ഇതാണ്. ദൈവത്തെക്കുറിച്ചോ മരണാനന്തര ജീവിതത്തെക്കുറിച്ചോ മാതാപിതാക്കന്മാർക്കും ഒന്നുമറിയില്ലായിരുന്നു.  അവർ നിരീശ്വരവാദികളായിരുന്നു. അമ്മയുടെ മറുപടി കേട്ടപ്പോൾ ഇത്രയുമുള്ളോ ഞാന്‍ എന്ന ചിന്തയായിരുന്നു എനിക്ക്. പിന്നെ ഒരു ശൂന്യത! ഞാനും അവരെപ്പോലെ  മുന്നോട്ടുപോയി. ഭൗതിക ലക്ഷ്യങ്ങൾക്ക് വേണ്ടി ജീവിച്ചു. അതിനപ്പുറമൊന്നും എനിക്കില്ലായിരുന്നു!

ദൈവത്തിന്റെ അനന്തകരുണ മാത്രമാണ് എന്റെ മാനസാന്തരത്തിന് കാരണം. അതോടൊപ്പം അതിലേക്കെന്നെ നയിച്ച ചില നല്ല മനുഷ്യരുടെ ത്യാഗപൂർണ്ണമായ പ്രാർത്ഥനയും.

അത് ഇങ്ങനെയാണ് സംഭവിച്ചത്.  നൃത്തകലയിൽ ഞാൻ പ്രാവീണ്യം നേടി.  എനിക്കെല്ലാം അതായിരുന്നു.  ഇപ്പോൾ ഞാൻ ഓർക്കുന്നു അതായിരുന്നു എന്റെ ദൈവം!  അതിനായി എന്നെ തന്നെ ഞാൻ പൂർണ്ണമായി സമർപ്പിച്ചു.  ഒരുപാടംഗീകാരവും സമ്പത്തും പ്രശസ്തിയും സന്തോഷവും എനിക്കതു നല്‍കി!  ഏതാനും നാള്‍ അങ്ങനെ പോയി. ഒരു ദിവസം എന്റെ കുതികാലില്‍ പരിക്കേറ്റു. എത്ര ചികിത്സിച്ചിട്ടും കാല് പൂർവ്വസ്ഥിതിയിലായില്ല.  അതോടെ നൃത്തലോകത്തിൽ നിന്ന് ഞാൻ പുറത്തായി. എന്റെ സന്തോഷമെല്ലാം പോയി.  മറ്റു പലതും പരീക്ഷിച്ചെങ്കിലും ശൂന്യതയും നിരാശയായിരുന്നു ഫലം. ആയിടയ്ക്കു തന്നെ കൂനിന്മേൽ കുരു എന്ന പോലെ  എന്റെ വസ്തി (pelvis) ഭാഗത്തു വേദന തോന്നിത്തുടങ്ങി. പരിശോധിച്ചപ്പോൾ കാൻസർ! എനിക്ക് മനസ്സിലായി എല്ലാം തീർന്നു.

എന്റെ ഭയങ്കര വേദനയുടെയും നിരാശയുടെയും സമയത്ത് ഒരാൾ മാത്രം ആത്മാർത്ഥമായ താല്‍പര്യത്തില്‍ കൂടെ ഉണ്ടായിരുന്നു.  എന്റെ സുഹൃത്ത് ജോസഫ്. അയാളൊരു ദൈവവിശ്വാസിയും കത്തോലിക്കനുമായിരുന്നു. ഞാനതു അറിഞ്ഞിരുന്നില്ല. നിരീശ്വരവാദിയായ എനിക്കു ദൈവങ്ങളോടും ദൈവവിശ്വാസികളോടുമൊക്കെ വെറുപ്പായിരുന്നു.  യേശുവിന്റെയും കന്യകാമറിയത്തിന്റെയും പേരുകള്‍ എനിക്ക് അരോചകമായിരുന്നു. അതുകൊണ്ടാകണം താൻ കത്തോലിക്കൻ ആണെന്ന് വിവരം അദ്ദേഹം എന്നെ അറിയിക്കാതിരുന്നത്.  നിസ്വാർത്ഥമായ സ്നേഹം ആയിരുന്നു അയാളുടേത്.

ഒരു ദിവസം കാലിലെ അസ്വസ്ഥത കൊണ്ടും ക്യാൻസറിന്റെ വേദനയാലും മാനസിക സംഘർഷത്താലും ഞാൻ കടുത്ത നിരാശയിലായ നിമിഷത്തില്‍ ജോസഫ് വന്ന് എൻറെ അടുത്ത് ഇരുന്നു.  അയാൾ ഒന്നും സംസാരിച്ചില്ല.  തീക്ഷണമായി പ്രാര്‍ത്ഥിക്കുകയായിരുന്നു.  കുറെ കഴിഞ്ഞപ്പോൾ ഞാൻ അത്ഭുതപ്പെട്ടു!  ഒരു സ്നേഹ സാന്നിദ്ധ്യം പ്രകാശവലയം കണക്കെ എന്നെ ആവരണം ചെയ്തു. മുമ്പൊരിക്കലും ഉണ്ടാകാത്ത ഒരു അനുഭവം!  മനസ്സിനു ഒരു വലിയ സ്വസ്ഥതയും ശാന്തിയും! എൻറെ ശാരീരിക വേദനയും മനസ്സിൻറെ സംഘർഷവുമെല്ലാം വിട്ടുപോയിരിക്കുന്നു!  അത്ഭുതം!  ഞാന്‍ ജോസഫിനെ ഉറക്കെ വിളിച്ചു. എൻറെ പുതിയ അനുഭവം ഞാൻ അയാളോട് പങ്കുവെച്ചു. അയാൾ ശാന്തമായി സന്തോഷപൂർവ്വം അത് ശ്രദ്ധിച്ചു.

അയാള്‍ പറഞ്ഞു ക്രിസ്റ്റീന,ഞാനൊരു ദർശനം കാണുകയായിരുന്നു.  നീ വേദനയാൽ പുളയുന്ന അവസരത്തിൽ ഞാൻ തീക്ഷ്ണമായി പ്രാർത്ഥിക്കുകയായിരുന്നു. യേശുവിന്റെ അമ്മ - എപ്പോഴുംനിന്നെ സ്നേഹിച്ചിരുന്ന കന്യാമറിയം - നിൻറെ കാര്യം യേശുവിനോട് പറയുകയായിരുന്നു. മകനേ,  ഇവളെ നീ രക്ഷിക്കണം. യേശു ആ പ്രാർത്ഥന കേട്ടു. ഉടൻതന്നെ നിന്നെ അനുഗ്രഹിച്ചു.  യേശു ആ പ്രാർത്ഥന കേട്ടു ഉടൻതന്നെ നിന്നെ അനുഗ്രഹിച്ചു അതാണ് നീ ഇപ്പോൾ അനുഭവിക്കുന്നത് !  അയാൾ പറഞ്ഞത് സത്യമാണെന്നതിൽ ഒരു സംശയവും എനിക്ക് തോന്നിയില്ല.  അത്ര അത്ഭുതകരമായ മാറ്റം ആയിരുന്നു എനിക്ക് സംഭവിച്ചത് ! ഒരിക്കലുമനുഭവിക്കാത്ത സന്തോഷവും സമാധാനവും കൃതജ്ഞതയും കൊണ്ട് ഞാൻ നിറഞ്ഞു കവിയുകയായിരുന്നു.  കൃപയുടെ കണ്ണീരില്‍ ഞാന്‍ കുതിര്‍ന്നു.  തൊട്ടുമുമ്പുവരെ നിരീശ്വരവാദിയായിരുന്ന ഞാൻ വലിയ വിശ്വാസത്തോടും നിറമനസ്സോടും കൂടെ കർത്താവിനു നന്ദി പറഞ്ഞുകൊണ്ടിരുന്നു.  എന്റെ കാൻസറും കാലും പൂർണ്ണമായി സുഖപ്പെട്ടു.

പാപികളുടെ മാനസാന്തരത്തിന് വേണ്ടിയുള്ള പ്രാർത്ഥനയുടെ വില ഞാനറിഞ്ഞു! ഇന്ന് ഞാനും പ്രാർത്ഥിക്കുന്നു.

ഇന്നു ഞാൻ യേശുവിനെയും പരിശുദ്ധ അമ്മയെ കുറിച്ച് പ്രസംഗിച്ചുകൊണ്ട് ദൈവം നിർദ്ദേശിക്കുന്നിടത്തെല്ലാം പോകുന്നു.  ഒരു കത്തോലിക്കാ വിശ്വാസിയായതില്‍ അതിയായി ഞാൻ സന്തോഷിക്കുന്നു.  

ക്രിസ്റ്റീന്‍ വാട്ക്കിൻസിന്റെ അനുഭവത്തിൽനിന്ന്.

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!


Comments