മകൾ സുഖം പ്രാപിക്കും, ഉറപ്പാണ്.

 മകൾ സുഖം പ്രാപിക്കും, ഉറപ്പാണ്.

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio here
ഈലേഖനം കേള്‍ക്കാം  ഇവിടെ

മലയാളിയായ ജോർജ്ജുകുട്ടി വർഷങ്ങളായി താമസം കോയമ്പത്തൂരിലാണ്. അദ്ദേഹം എഞ്ചിനീയറും ബിസിനസുകാരനുമാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ് പോട്ടയിൽ ഒരു ധ്യാനത്തിൽ സംബന്ധിച്ചപ്പോൾ അദ്ദേഹത്തിന് മനസ്സിലായി അന്നുവരെ നേടിയത് ഒന്നുമല്ല. യേശുവാണ് എല്ലാം. യേശുവിലുള്ള ജീവിതമാണ് യഥാർത്ഥത്തിൽ വിലപ്പെട്ടതും സമാധാനവും സംതൃപ്തിയും നൽകുന്നതും.  ഈ കൃപ മറ്റുള്ളവർക്ക് കൂടെ ലഭിക്കുവാൻ അദ്ദേഹം തീവ്രമായി ആഗ്രഹിച്ചു, പ്രാർത്ഥിച്ചു.ക്രമേണ പല വഴികള്‍ ദൈവമദ്ദേഹത്തിനു കാണിച്ചുകൊടുത്തു-ബൈബിള്‍ വിതരണം, മദ്ധ്യസ്ഥ പ്രാര്‍ത്ഥന, രക്തദാനം തുടങ്ങിയവ.

മറ്റൊരു കാര്യം. ബിസിനസ് സംബന്ധിച്ചു കടയില്‍ വരുന്നവരോടു ഉചിതം പോലെ സംസാരിച്ചു.  അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും അവര്‍ക്കുവേണ്ടി പ്രാർത്ഥിക്കുവാനും ആരംഭിച്ചു.  ക്രമേണ പല അത്ഭുതങ്ങളും ദൈവം  മറ്റുള്ളവർക്ക് വേണ്ടി ചെയ്യുന്നത് അദ്ദേഹം കണ്ടു.  അതു അദ്ദേഹത്തിന്‍റെ ഒരു വിളിയാണെന്നു മനസ്സിലായി.

ഒരിക്കല്‍ അബ്ദുള്‍ മുഹമ്മദ് റഷീദ് എന്നൊരാൾ അദ്ദേഹത്തോടു തന്റെ ഒരു പ്രശ്നം പങ്കുവച്ചു.  ബിസിനസുപരമായി  മുൻപ് പലവട്ടം ജോർജുകുട്ടിയുടെ കടയിൽ വന്നിട്ടുണ്ട്. സാധാരണ ബിസിനസ് നടത്തി പോകും എന്നാൽ അന്ന് അയാളുടെ ഒരു വലിയ വേദന മനസ്സുതുറന്ന് ജോർജുകുട്ടിയുടെ പങ്കുവെച്ചു.  മകൾ വർഷങ്ങളായി കിടന്ന കിടപ്പാണ്. ചെറുപ്പത്തിൽ ഒന്ന് കാലുതെറ്റി വീണതാണ്.  ആശുപത്രിയിലെത്തിച്ചു.  കുത്തിവച്ച മരുന്ന് മാറിപ്പോയി! തൊലി മുഴുവൻ തീപ്പൊള്ളലേറ്റതുപോലെ ആവുകയും ശരീരം തളർന്നു പോവുകയും ചെയ്തു.  പരസഹായമില്ലാതെ മോള്‍ക്കു ഒന്നും ചെയ്യുവാൻ കഴിവില്ല.  അയാള്‍ വിതുമ്പി.

എല്ലാം ആത്മാവില്‍ ശ്രദ്ധിച്ചുകേട്ടു റഷീദിനെ ആശ്വസിപ്പിച്ചിട്ടു  ഞങ്ങൾ വീട്ടിൽ വന്ന് മകൾക്ക് വേണ്ടി പ്രാർത്ഥിക്കാം, മകൾ സുഖംപ്രാപിക്കും. ഉറപ്പാണ്. യേശു ആ മകള്‍ക്കു സൗഖ്യം നൽകും. ജോർജുകുട്ടിയ്ക്കു നല്ല വിശ്വാസമായിരുന്നു.

പിറ്റേദിവസം ഏതാനും പേരുമായി ജോർജുകുട്ടി റഷീദിനെ വീട്ടിൽ എത്തി. തളർന്നു കിടക്കുന്ന ജിംഷ മകളെ കണ്ടു.  പ്രാർത്ഥന ഫലിക്കാൻ അദ്ദേഹം ഒരു വ്യവസ്ഥ ആവശ്യപ്പെട്ടത് ആരോടും വെറുപ്പു പാടില്ല. പ്രത്യേകിച്ച് മകളുടെ അവസ്ഥയ്ക്ക് കാരണക്കാരായ ആശുപത്രികാരോട്. വീട്ടുകാർ സമ്മതിച്ചു.  അവർ ജപമാലയിൽ ആരംഭിച്ചു. മുക്കാൽ മണിക്കൂർ സമയത്തോളം പ്രാർത്ഥിച്ചു.  അവസാനം കുട്ടിയുടെ നെറ്റിയിൽ കുരിശു വരച്ച് യേശു നാമത്തിൽ സുഖം പ്രാപിക്കുവാനും എഴുന്നേറ്റ് നടക്കുവാനും അധികാരത്തോടെ ജോർജുകുട്ടി പറഞ്ഞു.  അവര്‍ അതു കഴിഞ്ഞ് തിരികെ പോന്നു. അന്നു രാത്രി 11 മണിയോടെ മകൾ പരസഹായം കൂടാതെ എഴുന്നേറ്റിരുന്നു, പിന്നീടു നടന്നു! വീട്ടുകാർ അത്ഭുതവും സന്തോഷവും നിമിത്തം കൂട്ടക്കരച്ചിലായി!

ഈ സംഭവം റഷീദിനെയും കുടുംബത്തെയും ഒരു വഴിത്തിരിവിലാക്കി. യേശു ജീവിക്കുന്ന ദൈവമാണെന്ന് ബോദ്ധ്യം ലഭിച്ച അവർ ക്രമേണ അവിടുത്തെ നാഥനും കർത്താവുമായി സ്വീകരിച്ചു. റഷീദ് ജെയിംസ് എന്ന പേര് സ്വീകരിച്ചു. അദ്ദേഹവും കുടുംബം മുഴുവനും ഇന്ന് കത്തോലിക്കാസഭയിൽ ആണ്. Praise the Lord!

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!



Comments

Post a Comment