നീയൊക്കെ പോയി തെണ്ടുന്നതാ നല്ലത്

 നീയൊക്കെ പോയി തെണ്ടുന്നതാ നല്ലത്

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio  here
ഈലേഖനം കേള്‍ക്കാം   ഇവിടെ


ജോൺസൺ ആയിമാറിയ രാധാകൃഷ്ണൻ വലിയ തീഷ്ണതയിൽ ആണ്. യേശുവിനു വേണ്ടി എന്തെങ്കിലും ചെയ്യണം. പ്രാർത്ഥന മാത്രം പോരാ എന്ന് ജോൺസൺ ഓർത്തു.

ഒരുപാട് പ്രാർത്ഥനയോടെ പലരുടേയും സഹായത്തോടെ ആദ്യമായി സംഘടിപ്പിച്ച കൺവെൻഷനിൽ ഉത്സാഹത്തോടെ ബക്കറ്റുമായി സ്തോത്രകാഴ്ചയ്ക്കിറങ്ങുകയാണ് ജോൺസൺ. കൺവെൻഷൻ പന്തലിൽ നിന്നും അൽപം വിട്ട് റോഡ്സൈഡിൽ കടകളുടെ നിര. ബക്കറ്റ് ഒന്ന് അതിലെ ചുറ്റിക്കാന്‍ ചിലർ പറഞ്ഞതനുസരിച്ച് ജോൺസൺ അങ്ങോട്ട് നീങ്ങി. ഒരു കടയുടെ മുന്നിൽ ടിപ് ടോപ്‌ ആയി വസ്ത്രം ധരിച്ച മത്തായി മുതലാളി!  റബ്ബറിന് വില കൂടാൻ പോകുന്നുവെന്ന് കേട്ട് സ്വന്തം ഗോഡൗൺ മുഴുവനും റബർ വാങ്ങി നിറച്ചിരിക്കുകയാണ് അദ്ദേഹം. ജോൺസൺ മുതലാളിയെ സമീപിച്ചു. നീയൊക്കെ പോയി തെണ്ടുന്നതാടാ ഇതിലും നല്ലത്. അതൊരാട്ടായിരുന്നു! വേദനയോടെ ജോൺസൺ മടങ്ങി.

കിലോയ്ക്ക് 35 രൂപയ്ക്ക് വാങ്ങി സൂക്ഷിച്ച് റബറിന് പെട്ടെന്നാണ് കുത്തനെ വില ഇടിഞ്ഞത്. വെറും 15 രൂപ!  മുതലാളി തകർന്നുപോയി. ലക്ഷങ്ങളുടെ നഷ്ടം! സർവ്വതും പോയി. നാടുവിടാൻ തീരുമാനിച്ചു.

 

ഒരാഴ്ച ഒന്ന് മാറി നിൽക്കാൻ വേണ്ടി അയാൾ ഡിവൈനിൽ പോയി. കാരുണ്യവാനായ ദൈവം ഇടപെട്ടു. തെറ്റുകളെല്ലാം ഏറ്റുപറഞ്ഞു കുമ്പസാരിച്ചു.  കര്‍ത്താവില്‍ ആശ്രയിക്കാന്‍ കൃപ കിട്ടി.  പിറ്റേ വർഷത്തെ കൺവെൻഷനു സ്തോത്രകാഴ്ച എടുക്കാൻ ബക്കറ്റുമായി മത്തായി ചേട്ടനും ഇറങ്ങി. കടകളുടെ ഇടയിലേക്ക് നീങ്ങിയപ്പോൾ ഓർത്തു ദൈവമേ, ആ നല്ല മനുഷ്യനെ ഞാൻ നിന്ദിച്ചതു ഇവിടെ വച്ചാണല്ലോ.  ഉയർത്തുന്നതും  താഴ്ത്തുന്നതും ദൈവം തന്നെ! 

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

 


Comments