ലെൻസുമായി എത്തിയ മാന്യൻ
കയ്യിൽ
ഒരു ലെൻസുമായി മാന്യനെന്നു തോന്നിക്കുന്ന ഒരാൾ ഒരു ദിവസം കഞ്ചിക്കോട്ടെ റാണിയുടെ
ഭവനത്തിൽ എത്തി. ഏതാനും പേർ അവിടെ ജപമാല പ്രാർത്ഥനയിൽ ആണ്. അതില്‍ താൽപര്യമില്ലാതെ പരിശുദ്ധ അമ്മയുടെ
ചെറിയ ഒരു രൂപക്കൂട്ടിൽ ചുറ്റി വച്ചിരിക്കുന്ന കറുത്ത ഒരു ജപമാലയിലായിരുന്നു
അയാളുടെ ശ്രദ്ധ. പരിശുദ്ധ അമ്മ അത്
റാണിക്ക് നൽകിയതാണെന്ന് അയാൾ കേട്ടിട്ടുണ്ട്.
അടുത്തുചെന്നു അയാളതു ലെൻസിന്റെ
സഹായത്തോടെ സസൂക്ഷ്മം പരിശോധിക്കുവാൻ തുടങ്ങി. പെട്ടെന്ന് അയാളുടെ ചലനമറ്റു! ലെന്‍സും പിടിച്ചുകൊണ്ട് മരവിച്ചു നിന്നു പോയി! അനക്കമില്ല.
കുറേനേരം
ആ നിൽപ്പ് നിൽക്കുന്നത് കണ്ടു പ്രാർത്ഥനയിലായിരുന്നവർ അത് ശ്രദ്ധിച്ചു. അതിലൊരാൾ
വീടിനുള്ളിൽ ആയിരുന്നു റാണിയെ വിവരമറിയിച്ചു.
റാണി എത്തി പ്രസ്തുത മനുഷ്യനെ ശ്രദ്ധിച്ചു. അയാൾ ലെൻസും പിടിച്ചു ചലനമറ്റു
നില്പാണ്! അയാളെ വിളിച്ചു.
അനക്കമില്ല. കുലുക്കി വിളിക്കാന്‍ ശ്രമിച്ചു.പ്രതികരണമില്ല.
റാണിക്ക്
കാര്യം മനസ്സിലായി. റാണി അവിടെയുണ്ടായിരുന്നവരെ ചേർത്ത് അയാൾക്ക് വേണ്ടി പ്രാർത്ഥന
തുടങ്ങി. സ്തുതിച്ചും ജപമാല ചൊല്ലിയും ഏറെനേരം പ്രാർത്ഥിച്ചു. കണ്ണടച്ചായിരുന്നു
പ്രാർത്ഥന. പിന്നീട് കണ്ണു തുറന്നപ്പോൾ ആ
മനുഷ്യൻ മുട്ടുകുത്തി നിൽക്കുകയാണ് !
ഏങ്ങിയേങ്ങി കരയുന്നുമുണ്ട്.
ഒരു
മാനസാന്തരത്തിന്റെ നിമിഷമായിരുന്നു അതു. അയാൾ സത്യം തുറന്നു പറഞ്ഞു. താനൊരു സയന്റിസ്റ്റാണ്. റാണിയ്ക്കു മാതാവ നേരിട്ടു നല്‍കിയതായി പറയപ്പെടുന്ന
ഈ ജപമാല ഒന്നു പരിശോധിക്കാനും പരീക്ഷിക്കാനുമായി വന്നതാണ്. ഈ പ്രത്യേകതരം ലെൻസില്‍ തെളിയാത്തതൊന്നുമില്ല.
എന്നാൽ ദൈവത്തിന്റെ പ്രവൃത്തികള്‍ മനുഷ്യന്റെ ബുദ്ധിയ്ക്കും ശാസ്ത്രത്തിൻറെ പരീക്ഷണങ്ങൾക്കും എല്ലാം
അതീതമാണെന്ന് എനിക്കിപ്പോൾ ബോദ്ധ്യമായി. അയാൾ വിതുമ്പി കരഞ്ഞു.
സയന്റിസ്റ്റ് തികഞ്ഞ ഒരു മാതൃഭക്തനായി
മാറി. പരിശുദ്ധ അമ്മയുടെ പ്രാർത്ഥനകൾ
അച്ചടിച്ചു സൗജന്യമായി വിതരണം ചെയ്യാൻ റാണി ജോണിന്റെ പ്രാർത്ഥനാ മന്ദിരത്തിൽ
കൊണ്ടുവന്ന് ഏൽപ്പിക്കുവാൻ തുടങ്ങി.
റാണി
ജോണിനെ അറിയാത്തവരായി ആരും തന്നെ കേരളത്തിൽ കാണുകയില്ല. ചെറുപ്പം മുതലേ ദൈവാനുഭവങ്ങളും
ഒപ്പം സഹനങ്ങളും നിറഞ്ഞ വിശുദ്ധയായ ഒരു വനിതയാണ് റാണി. വേളാങ്കണ്ണി ദേവാലയത്തിൽവച്ച് പരിശുദ്ധ അമ്മ
നേരിട്ടു പ്രത്യക്ഷയായി നൽകിയ ജപമാലയാണ് റാണിയുടെ പ്രാർത്ഥനാ ഭവനത്തിലുള്ളത്.
വീടിനോട് ചേർന്ന് ഒരു ദേവാലയം പരിശുദ്ധ അമ്മയുടെ നിർദ്ദേശപ്രകാരവും രൂപത മെത്രാന്റെ
അനുവാദത്തോടും ആശിര്‍വാദത്തോടും നിർമിച്ചിട്ടുണ്ട്. ധാരാളം ആളുകൾ അവിടെ വന്നു പ്രാർത്ഥിക്കുന്നു. അവിടെ പ്രാർത്ഥിക്കാൻ പോയിട്ടുള്ളവർക്ക്
പരിശുദ്ധ അമ്മ ആ ആലയത്തില്‍ നിറഞ്ഞുനിൽക്കുന്ന അനുഭവമാണ്. ദൈവത്തിനു സ്തുതി!
Comments
Post a Comment