ദൈവമോ സാത്താനോ?

 ദൈവമോ  സാത്താനോ?

You can hear the audio here  
ഈ ലേഖനം കേള്‍ക്കാം ഇവിടെ





       എന്റെ  ഒരു സ്നേഹിതന്, നല്ലൊരു ഗായകനാണദ്ദേഹം. പ്രാര്‍ത്ഥനാ സമ്മേളനങ്ങളില്‍ അദ്ദേഹത്തിന്റെ സ്വരമാധുരി ഏറെ പ്രചോദകമാകുന്നുണ്ടുതാനും. പക്ഷേ അദ്ദേഹത്തോടു് ഒരു പ്രത്യേക പാട്ടു പാടാന് ആവശ്യപ്പെട്ടാല് അദ്ദേഹം സമ്മതിയ്ക്കുകയില്ല; പാടുകയുമില്ല.  അദ്ദേഹം ആ പാട്ടു പാടുമ്പോഴൊക്കെ വീട്ടില് എന്തെങ്കിലും പ്രശ്നമുണ്ടാകും.  ഭാര്യയേ്ക്കാ കുഞ്ഞുങ്ങള്ക്കോ ആര്ക്കെങ്കിലും.  അതാണു് അദ്ദേഹം ആ പാട്ടുപാടാന് മടിയ്ക്കുന്നതിന്റെ കാരണം.  തിന്മയില്നിന്നും സംരക്ഷണം തേടിക്കൊണ്ടുള്ള ആ പ്രാര്ത്ഥനാഗാനം പാടുന്നതു്  അദ്ദേഹത്തിന്റെ കുടുംബത്തിനു് തിന്മയായിത്തീരുന്നു.  അതാണു് അദ്ദേഹത്തിന്റെ അനുഭവം.  അതുകൊണ്ടു് മനോഹരവും പ്രചോദകവുമെങ്കിലും ആ പാട്ടു് അദ്ദേഹം പാടില്ല.

       അദ്ദേഹം ആ പാട്ടു പാടുമ്പോഴൊക്കെ വീട്ടില് പ്രശ്നമുണ്ടാകുന്നുണ്ടോ?  ഉണ്ടെങ്കില് അതിന്റെ കാരണം അദ്ദേഹം ഈ പാട്ടു പാടിയതു തന്നെയാണോ?  ഈ പാട്ടു് പാടാത്തപ്പോഴൊന്നും വീട്ടില്ഒരു കുഴപ്പവും ഉണ്ടായിട്ടില്ലെ?  ഉണ്ടെങ്കില് അതിനു കാരണമെന്തു്?  തുടങ്ങിയ ചോദ്യങ്ങള്ക്കൊന്നിനും ഉത്തരം നല്കാന് മാത്രം ഗവേഷണം ആ വിഷയത്തില് ഞാന് നടത്തിയിട്ടില്ല.  അതിനാല് തന്നെ അദ്ദേഹത്തിന്റെ അനുഭവത്തെ എതിര്ക്കാനോ പിന്താങ്ങാനോ എനിയ്ക്കാവില്ലതാനും.  അതുകൊണ്ടിദ്ദേഹത്തിന്റെ അനുഭവത്തെ അപ്പടിതന്നെ ഞാന് കണക്കാക്കുന്നു.  പക്ഷേ, അതിന്റെ പിന്നിലുള്ള ചിന്തയും മനോഭാവവും എന്താണു്? അതു് നമുക്കൊന്നു വിശകലനം ചെയ്തു നോക്കാം.

        തിന്മയില് നിന്നു് സംരക്ഷണം തേടിക്കൊണ്ടു്  ദൈവത്തോടു നടത്തുന്ന ഒരു പ്രാര്ത്ഥനയാണു് ആ ഗാനം.  ആ ഗാനം പാടുമ്പോള് എന്റെ സ്നേഹിതന്റെ വീട്ടില് കുഴപ്പങ്ങള് ഉണ്ടാകുന്നുണ്ടെങ്കില് അതുണ്ടാക്കുന്നതു് ദൈവമാവില്ല, തീര്ച്ച.  ആ ഗാനം പാടുകയും ആ പ്രാര്ത്ഥന ദൈവം സ്വീകരിയ്ക്കുകയും ചെയ്താല് നഷ്ടമുണ്ടാവുന്നതു് തിന്മയ്ക്കാണു്.  ആ നിലയ്ക്കു നോക്കുമ്പോള് കുഴപ്പങ്ങള് ഉണ്ടാക്കുന്നതു് തിന്മയായിരിക്കണം.  അവന് കുഴപ്പങ്ങള് ഉണ്ടാക്കുന്നതു് എന്റെ സ്നേഹിതന് ആ ഗാനം പാടാതിരിയ്ക്കാനായിരിയ്ക്കണം.  അങ്ങനെ അനേകര്ക്കു് തിന്മയില്നിന്നും ദൈവസംരക്ഷണം ലഭിയ്ക്കുന്നതിനു് എന്റെ സ്നേഹിതന് നിമിത്തമാകാതിരിയ്ക്കുന്നതിനു വേണ്ടിയായിരുന്നിരിയ്ക്കണം . അതായതു് എന്റെ സ്നേഹിതനെ ഒരു പാഠം പഠിപ്പിയ്ക്കുന്നതിനുള്ള ശ്രമം.  കഷ്ടം!  എന്റെ സ്നേഹിതന് തിന്മ പഠിപ്പിച്ച പാഠം വളരെ വേഗം പഠിച്ചിരിയ്ക്കുന്നു.  അതുകൊണ്ടാണല്ലൊ അദ്ദേഹം ആ പാട്ടു പാടാത്തതു്.  വീണ്ടും ഒന്നാലോചിച്ചാല് എന്റെ സ്നേഹിതന് അതു നടപ്പാക്കിയിരിയ്ക്കുന്നു.  പക്ഷേ, അദ്ദേഹം പ്രാര്ത്ഥിയ്ക്കുന്നതു് സ്വര്ഗ്ഗസ്ഥനായ പിതാവേ... അങ്ങയുടെ തിരുഹിതം സ്വര്ഗ്ഗത്തിലേ പോലെ ഭൂമിയിലും ആകണമേ എന്നു തന്നെ.  അതായതു് പ്രാര്ത്ഥിയ്ക്കുന്നതു് ദൈവഹിതം നടപ്പാകണമേ എന്നു്.  ചെയ്യുന്നതു് തിന്മയുടെ ഹിതം നടപ്പാക്കലും. ഒട്ടും സന്തോഷകരമല്ലാത്ത ഒരു വൈരുദ്ധ്യം അല്ലേ?  ഒരു പക്ഷേ എന്റെ സ്നേഹിതന് ഇത്രയൊന്നും കരുതിയിരിയ്ക്കയില്ല ആ പാട്ടുപാടല് വേണ്ട എന്നു വച്ചപ്പോള്.  പക്ഷേ എന്റെ സ്നേഹിതന്ആ പാട്ടു പാടുമ്പോഴൊക്കെ വീട്ടില് അനിഷ്ടസംഭവങ്ങള് ഉണ്ടാകുന്നുണ്ടെങ്കില്,  അതിനു കാരണം ഈ പാട്ടു പാടല് തന്നെയെങ്കില് ഇതല്ലാതെ മറ്റെന്തു  വിശദീകരണമാണുള്ളതു്?

        ഞാനെന്താണു് പറഞ്ഞു വരുന്നതു്?  നന്മ പ്രവര്ത്തിയ്ക്കുന്നവര്ക്കെതിരെ തിന്മ ഒന്നും ചെയ്യില്ലെന്നാണോ?  ദൈവത്തിനും ദൈവഹിതം നിറവേറ്റുന്നവര്ക്കുമെതിരെ നിരന്തര പോരാട്ടത്തിലാണു് തിന്മ.  അവന് പോരാട്ടം നടത്തുന്നു എന്നതു തന്നെ അവനു ചിലതൊക്കെ ചെയ്യാന്കഴിയും എന്നതിന്റെ തെളിവാണല്ലൊ. അപ്പോള്   പിന്നെ എവിടെയാണു് തകരാറു്?  ഞാനെടുക്കുന്ന നിലപാടില്. അതാണു് ചിത്രത്തെ ആകെ മാറ്റിമറിയ്ക്കുന്നതു്.  സാത്താനു് ശക്തിയുണ്ടു്.  അവന് അതു് ദൈവത്തിനും ദൈവത്തിന്റെ പക്ഷത്തു നില്ക്കുന്നവര്ക്കും എതിരെ പ്രയോഗിയ്ക്കുന്നു.  ഇതൊക്കെ അറിയുന്നതും അംഗീകരിയ്ക്കുന്നതും തെറ്റല്ല.  അപ്രീയകരമെങ്കിലും സത്യം അറിയുകയും അംഗീകരിയ്ക്കുകയും വേണമല്ലൊ.  കുഴപ്പമതല്ല.  ഇതിലൊക്കെ പ്രധാന സത്യങ്ങള്  നാം വിസ്മരിയ്ക്കുന്നു.  ദൈവം സര്വ്വശക്തനാണു്.  സാത്താന് എത്ര ശക്തനായിരുന്നാലും ദൈവത്തിനു മുന്നില് ഒന്നുമല്ല.  ഇതാണു നാം ഓര്മ്മിയേ്ക്കണ്ട ആദ്യത്തെ കാര്യം.  രണ്ടാമതായി, ദൈവത്തിനു സമര്പ്പിതരെങ്കില് തീര്ച്ചയായും നാം ദൈവത്തിന്റെ സംരക്ഷണയിലാണു്.  ദൈവത്തിന്റെ സംരക്ഷണയിലിരിയ്ക്കുന്ന നമ്മെ ദൈവത്തിന്റെ അനുമതി കൂടാതെ തൊടാന് സാത്താനു കഴിയുകയില്ല.  മൂന്നാമതായി ദൈവം സ്നേഹമാകയാല് നമ്മുടെ നന്മയ്ക്കായി അല്ലാതെ എന്തെങ്കിലും നമ്മുടെ ജീവിതത്തില് സംഭവിയ്ക്കുവാന് അവിടുന്നു് അനുവദിയ്ക്കുകയില്ല.  നമ്മെ തൊട്ടു കളിയ്ക്കാന് സാത്തനെ ദൈവം അനുവദിയ്ക്കുന്നുണ്ടെങ്കില് അതു നമ്മുടെ നന്മയ്ക്കായി പരിണമിപ്പിയ്ക്കാന് അവിടുത്തേയ്ക്കു കഴിയും എന്നതിനാലാണു്.

      ഇപ്പോള് മനസ്സിലായിക്കാണും, നമ്മുടെ ജീവിതത്തില് സാത്താന് എവിടെയൊക്കെ ഇടപെടുന്നു എന്നതിന്റെ കണക്കെടുത്തു കൊണ്ടിരിയ്ക്കുന്നതിനേക്കാള് പ്രധാനം ഞാന് എവിടെയൊക്കെ ദൈവഹിതത്തില് നിന്നകന്നു പോകുന്നു എന്നു ശ്രദ്ധിയ്ക്കുകയും അവിടുത്തെ സ്നേഹത്തിലേയ്ക്കു് മാനസാന്തരപ്പെട്ടു് തിരിച്ചു വരികയുമാണു് എന്നു്.  സാത്താന് എന്റെ ജീവിതത്തില് എവിടെയൊക്കെ ഇടപെടുന്നു എന്നു് ഞാന് തിരിച്ചറിയരുതെന്നോ,  മനസ്സിലാക്കരുതെന്നോ ഇതിനര്ത്ഥമില്ല.  ശരിയായ നിലപാടു് യേശു കാണിച്ചു തന്നിട്ടുണ്ടു്.  പീഡാസഹനത്തിനു് ഏല്പിച്ചു കൊടുക്കപ്പെടുന്നതിനു് തൊട്ടുമുമ്പു് യേശു ശിഷ്യന്മാരോടു പറഞ്ഞു  'നിങ്ങളോടു് ഇനിയും ഞാന്അധികം സംസാരിയ്ക്കുകയില്ല.  കാരണം ഈ ലോകത്തിന്റെ അധികാരി വരുന്നു. എങ്കിലും അവനു് എന്റെമേല് അധികാരമില്ല.' (യോഹ.14/30).  'ഈ ലോകത്തിന്റെ അധികാരി'  സാത്താനാണു് എന്നതു വ്യക്തമാണല്ലൊ.  തന്നെ പീഡനത്തിലേയ്ക്കും കുരിശിലേയ്ക്കും കൊണ്ടുപോകുന്നതു് സാത്താനാണെന്നു് യേശുവിനു് വ്യക്തമായി അറിയാമായിരുന്നു എന്നു് നാം മനസ്സിലാക്കുന്നു.  യൂദാസ്സുള്പ്പെടെ അനേകരെ അവന് പിണിയാളായി ഉപയോഗിയ്ക്കുന്നു.  (ഇതിനര്ത്ഥം അവരുടെ പ്രവൃത്തിയില് അവര്ക്കു് ഉത്തരവാദിത്വമില്ലയെന്നല്ല.  കാരണം അവര് സ്വതന്ത്രമായിത്തന്നെ യേശുവിനെതിരെ തിന്മയുടെ പക്ഷം ചേര്ന്നിരിയ്ക്കുന്നു.)  എങ്കിലും സാത്താന്എന്നെ പീഡിപ്പിയ്ക്കുന്നു, കുരിശിലേറ്റുന്നു എന്നൊരു നിലപാടു് യേശു എടുക്കുന്നില്ല.  യേശു വ്യക്തമായി പറയുകയാണു് ''എങ്കിലും അവനു് എന്റെമേല് അധികാരമില്ല.''  സാത്താന്ഇതെല്ലാം എന്നോടു് ചെയ്യുമെങ്കിലും അവനു് എന്റെമേല് അധികാരമില്ല, കര്ത്തൃത്വമില്ല.  പിന്നെ എങ്ങനെ ഇതു സംഭവിയ്ക്കുന്നു?   അടുത്ത തിരുവചനം അങ്ങോട്ടു വെളിച്ചം വീശുന്നു.  'ഞാന് പിതാവിനെ സ്നേഹിയ്ക്കുന്നുവെന്നും അവിടുന്നു എന്നോടു കല്പിച്ചതുപോലെ ഞാന് പ്രവര്ത്തിയ്ക്കുന്നു എന്നും ലോകം അറിയണം.' (31)   ദൈവഹിതത്തോടു യേശുവിനുള്ള വിധേയത്വമാണു് ഇതെല്ലാം സംഭവിയ്ക്കുന്നതിനു് കാരണമായി എടുത്തു കാണിയ്ക്കുന്നതു്.  മറ്റു വാക്കുകളില് യേശു പറയുകയാണു് തന്റെമേല് അധികാരമുള്ളതു പിതാവിനു മാത്രമാണു് എന്നു്.  യേശുവിന്റെ ഈ നിലപാടു് വ്യക്തമാക്കുന്ന ഈ വചനങ്ങള് കൂടി നോക്കൂ.  'യേശു പത്രോസിനോടു പറഞ്ഞു: വാള്ഉറയില്ഇടുക.  പിതാവു് എനിയ്ക്കു നല്കിയ പാനപാത്രം ഞാന് കുടിയേ്ക്കണ്ടയോ?' (യോഹ. 18/11.) പീഡാസഹനവും കുരിശുമരണവും യേശു പിതാവിന്റെ കയ്യില്നിന്നാണു് ഏറ്റു വാങ്ങുന്നതെന്നു് വ്യക്തം.  'തിരിച്ചെടുക്കുന്നതിനു വേണ്ടി ഞാന് ജീവന് അര്പ്പിയ്ക്കുന്നതിനാല് പിതാവു് എന്നെ സ്നേഹിയ്ക്കുന്നു.  ആരും എന്നില്  നിന്നും അതു്  പിടിച്ചെടുക്കുകയല്ല, ഞാന് അതു സ്വമനസ്സാ സമര്പ്പിയ്ക്കുകയാണു്.  അതു്  സമര്പ്പിയ്ക്കാനും തിരികെ എടുക്കാനും എനിയ്ക്കു് അധികാരമുണ്ടു്.  ഈ കല്പന എന്റെ പിതാവില് നിന്നാണു് എനിയ്ക്കു ലഭിച്ചതു്.' (യോഹ. 10/17,18).  യേശു സ്വമനസ്സാ പിതാവിന്റെ ഇഷ്ടത്തിനു് സമര്പ്പിച്ചതാണെന്നു് വ്യക്തം.

    യേശുവിന്റെ ഈ നിലപാടിലേയ്ക്കാണു് നാമും വരേണ്ടതു്.  നാം പൂര്ണ്ണമായും ദൈവത്തിനു സമര്പ്പിതരാകണം.  അതു് സ്വമനസ്സാ സ്വാതന്ത്ര്യത്തോടെ ചെയ്യുന്നതാവണം.  ഈ സമര്പ്പണത്തിന്റെ പൂര്ണ്ണതയിലെത്തുക എന്നതു നമ്മുടെ ജീവിതലക്ഷ്യമാകണം.  ഇതില് വരുന്ന എല്ലാ കുറവുകളും മാനസ്സാന്തരത്തിലേയ്ക്കും തിരിച്ചുവരവിലേയ്ക്കും നമ്മേ ക്ഷണിയ്ക്കുന്നു.  ഇപ്രകാരം സമര്പ്പിതനായിരിയ്ക്കുന്ന ഒരാള്ക്കു് തന്റെ ജീവിതത്തില് സംഭവിയ്ക്കുന്നതെല്ലാം അതിനു് പിന്നില് സാത്താനോ അല്ലയോ എന്നു് നോക്കാതെ ദൈവഹിതമെന്നു് കണ്ടെത്തുവാനും ദൈവകരങ്ങളില് നിന്നു് സ്വീകരിയ്ക്കാനും സാധിയ്ക്കും.  നാം അങ്ങനെ ചെയ്യുമ്പോള്സാത്താനു് നമ്മുടെ മേല് അധികാരമില്ലെന്നു് പ്രഖ്യാപിക്കുക മാത്രമല്ല ദൈവമാണു് - യേശുവാണു് നമ്മുടെ ജീവിതത്തിനു് കര്ത്താവു് എന്നു് അംഗീകരിയ്ക്കുകയും ഏറ്റുപറയുകയും കൂടെയാണു്.  മറിച്ചു് സാത്താന് എന്റെ ജീവിതത്തില്അതു് വരുത്തി ഇതു വരുത്തി എന്നു് പരിതപിയ്ക്കുമ്പോള് സാത്താനു് എന്റെ മേല്അധികാരമുണ്ടു് എന്നു് പരോക്ഷമായി എങ്കിലും പറയുകയല്ലേ?  സാത്താന്റെ കര്ത്തൃത്വം അംഗീകരിയ്ക്കുകയല്ലേ?

 

നമുക്കു പ്രാര്ത്ഥിയ്ക്കാം

     യേശുവേ,അങ്ങാണെന്റെ നാഥനും കര്ത്താവും എന്നു് ഒരിയ്ക്കല്കൂടി ഏറ്റുപറയുന്നു.  അങ്ങറിയാതെ, അങ്ങനുവദിയ്ക്കാതെ എന്റെ ജീവിതത്തില് ഒന്നും സംഭവിയ്ക്കുന്നില്ല എന്നു് ഞാന് തിരിച്ചറിയുന്നു.  എന്റെ മുടിനാരിഴ കൂടി എണ്ണപ്പെട്ടിരിയ്ക്കുന്നു എന്നും അതിലൊന്നെങ്കിലും കൊഴിയുകയൊ നിറം മാറുകയൊ ചെയ്യുന്നതു പോലും അങ്ങറിയാതെ അല്ല എന്നും ഞാന് അംഗീകരിയ്ക്കുന്നു. എനിയ്ക്കു ഹിതകരമല്ലാത്ത അനുഭവങ്ങള് എന്റെ ജീവിതത്തില് ഉണ്ടാകുമ്പോഴും അങ്ങയുടെ തിരുഹിതം അതിന്റെ പിന്നിലുണ്ടെന്നു് തിരിച്ചറിഞ്ഞു് എന്റെ ഹിതമല്ല അങ്ങയുടെ ഹിതം നിറവേറട്ടെ എന്നു് ആത്മാര്ത്ഥമായി പ്രാര്ത്ഥിയ്ക്കാനുള്ള കൃപ എനിയ്ക്കു തരണമേ.

   'ഇതാ കര്ത്താവിന്റെ ദാസി, നിന്റെ വാക്കു് എന്നില് നിറവേറട്ടെ' എന്ന വാക്കുകളോടെ വചനത്തെയും ഒപ്പം ഒട്ടേറെ ദുരിതങ്ങളെയും കഷ്ടതകളെയും വേദനകളെയും സ്വജീവിതത്തിലേയ്ക്കു് ഏറ്റുവാങ്ങിയ പ.മറിയമേ, എന്റെ അമ്മേ സമര്പ്പണത്തിന്റെ ബാലപാഠങ്ങള് എന്നെ പഠിപ്പിയ്ക്കണമേ.

ശാലോം ടൈംസ് മാസികയില്‍ പ്രസിദ്ധീകരിച്ചത്.

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!! 

Comments