ബ്രണ്ടാ തരിച്ചുനിന്നുപോയി!
ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍
2018ല്‍ കാലിഫോർണിയായിൽ ഉണ്ടായ അഗ്നിബാധയിൽ ഏഴ് ലക്ഷത്തിൽ പരം ഏക്കർ തീവിഴുങ്ങി! താൻ താമസിക്കുന്ന ‘ഹൗറാ ഹിൽസ്’ പ്രദേശത്തേക്ക് തീ പടരുകയില്ല എന്നാണ് ബ്രണ്ടാ വിചാരിച്ചത്. എന്നാൽ ഉടൻ സ്ഥലം ഒഴിഞ്ഞു കൊള്ളാൻ പോലീസ് നോട്ടീസ് കിട്ടി.
ഭർത്താവിനെയും മക്കളെയും വിളിച്ചു നിർത്തി അൽപസമയം സ്തുതിച്ചിട്ട് 91 ആം സങ്കീർത്തനം വിശ്വാസത്തോടെ ചൊല്ലി. വീടും കൃഷിസ്ഥലവും വളർത്തുമൃഗങ്ങളും എല്ലാം സങ്കീർത്തനത്തിന്റെ സംരക്ഷണയിൽ ആക്കി, കയ്യിൽ കിട്ടിയ ഏതാനും സാധനങ്ങളും വളർത്തുമൃഗങ്ങളുമായി അവർ സ്ഥലംവിട്ടു.
ഏതാനും ദിവസങ്ങൾക്കകം വാർത്ത കേട്ടു ‘ഹൌറ ഹില്സ്’ മുഴുവനും ചാമ്പലായി. തീ അടങ്ങി ദിവസങ്ങൾ കഴിഞ്ഞു സ്വന്തം സ്ഥലത്ത് തിരിച്ചെത്തിയപ്പോൾ ബ്രണ്ടാ തരിച്ചുനിന്നുപോയി! തങ്ങൾ 91 ആം സങ്കീർത്തനത്തിൻറെ സംരക്ഷണത്തിൽ ആക്കിയ സ്ഥലവും വീടും കൃഷിസ്ഥലവും വളർത്തുമൃഗങ്ങളും അയലത്തെ വീട്ടുകാരുടെ ഏതാനും കുതിരകളും സുഖമായി നിന്നു മേയുന്നു! ബാക്കി സ്ഥലങ്ങളും വീടുകളും പൂർണ്ണമായും നശിച്ചു പോയിരിക്കുന്നു.
കുടുംബം ഒത്തൊരുമിച്ച് കർത്താവിനു നന്ദിയും സ്തുതിയും അർപ്പിച്ചു. ഇതേ കുറിച്ച് സംസാരിക്കുമ്പോൾ ഇപ്പോഴും ബ്രണ്ടായ്ക്കു കണ്ണീരടക്കാൻ വിഷമമാണ്. വാഗ്ദാനങ്ങളിൽ വിശ്വസ്തനായ തൻറെ കർത്താവ് !
Comments
Post a Comment