ഞങ്ങൾ യേശുക്രിസ്തുവിനെക്കാൾ പ്രസിദ്ധരാണ്

 ഞങ്ങൾ യേശുക്രിസ്തുവിനെക്കാൾ പ്രസിദ്ധരാണ്

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio          Click here
ഈലേഖനം കേള്‍ക്കാം  ഇവിടെ



1960-കളിൽ ലോകത്തെ ചെറുപ്പക്കാരുടെ വലിയ ഹരമായിരുന്നു ബീറ്റില്‍സ് എന്ന നാലുപേരടങ്ങുന്ന അമേരിക്കൻ സംഗീതട്രൂപ്പ്. പേരും പ്രശസ്തിയും സമ്പത്തും കൊണ്ട് ലോകത്തിൻറെ നെറുകയിൽ എത്തി അവര്‍!  ബീറ്റില്‍സ് സിറ്റിയില്‍ ഇറങ്ങിയിട്ടുണ്ട് എന്നറിഞ്ഞാല്‍ ആ പ്രദേശത്തെ ട്രാഫിക് തന്നെ സ്തംഭിച്ചു പോകും.

ആ കാലയളവില്‍ ഒരഭിമുഖത്തിൽ ആ ട്രൂപ്പിന്റെ ഗാനരചയിതാവും നേതാവുമായ ജോണ്‍ ലെനന്‍ നടത്തിയ ഒരു പ്രസ്താവനയില്‍ ഇങ്ങനെ പറഞ്ഞു: ക്രിസ്തുമതം അവസാനിക്കും, അതപ്രത്യക്ഷമാകും. ഞങ്ങൾ ഇപ്പോൾ യേശുവിനെക്കാൾ പ്രസിദ്ധരാണ്(!)

പലർക്കും അത് ഇഷ്ടപ്പെട്ടില്ല. അതിനെതിരെ ബാനറുകളുമായി ആളുകൾ പ്രതിഷേധിച്ചു താമസിയാതെ ട്രൂപ്പ് പിളർന്നു.  ബീറ്റില്‍സ് അപ്രത്യക്ഷമായി!

ജോൺ ലെനന്‍ തനിയെ ചില ആൽബങ്ങൾ ഇറക്കി. അവയ്ക്ക്  പഴയതുപോലെ പ്രചാരം കിട്ടിയില്ല.ഒരു ദിവസം ലെനനും ഭാര്യയും കാറിൽ നിന്നിറങ്ങി റെക്കോഡിംഗ് സ്റ്റുഡിയോയിലേക്ക് നടക്കവേ അദ്ദേഹത്തിൻറെ ഒരു മുൻകാല ആരാധകനായിരുന്ന ചാപ്മാൻ (മാർക്ക് ഡേവിഡ് ചാപ്മാൻ എന്നു മുഴുവൻ പേര്) ഒരു നിമിഷം ഒന്ന് തടഞ്ഞ് നിർത്തി തന്റെ  കയ്യിലുണ്ടായിരുന്ന ലെനന്റെ പുതിയ ആൽബത്തിൽ ഒരു കയ്യൊപ്പ് വാങ്ങി, നന്ദി പറഞ്ഞ് മുന്നോട്ടു നീങ്ങിയ ശേഷം പോക്കറ്റിൽ സൂക്ഷിച്ചിരുന്ന .38 കാലിബര്‍ റിവോൾവർ പുറത്തെടുത്ത് അഞ്ചു വെടിയുതിർത്തു. ലെനന്‍ അവിടെ വീണു മരിച്ചു.  അശ്രദ്ധമായ പ്രസ്താവനകളിറക്കുന്ന മനുഷ്യൻ എത്ര വിഡ്ഢിയാണ് !


Comments