തുറന്നു വായിക്കുക

 തുറന്നു വായിക്കുക

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio     click here 
ഈലേഖനം കേള്‍ക്കാം ഇവിടെ

 

ധ്യാനം കൂടി വലിയ മാനസാന്തരത്തോടെ പാപങ്ങൾ ഏറ്റുപറഞ്ഞ് കുമ്പസാരിച്ച 22 കാരന് യേശുവിന്റെ ശക്തമായ സ്പർശനം ലഭിച്ചു!  അഞ്ചാംക്ലാസ് വരെ പഠിച്ചെങ്കിലും എഴുത്തും വായനയും അറിയില്ല. തിരുവചനത്തോടു വലിയ ആഭിമുഖ്യം തോന്നിയ അവൻ ആരു വചനം സംസാരിച്ചാലും ശ്രദ്ധിച്ചിരിക്കും.  അത് കാണാതെ പഠിക്കാൻ ശ്രമിക്കും.  അവൻറെ ഏറ്റവും വലിയ സങ്കടം ബൈബിൾ വായിക്കാൻ പറ്റുന്നില്ലല്ലോ എന്നതാണ്.  തന്റെ ആഗ്രഹം കർത്താവിനു സമർപ്പിച്ചു തീക്ഷ്ണമായി പ്രാർത്ഥിക്കാൻ തുടങ്ങി.


"പരിശുദ്ധാത്മാവ് വന്നു കഴിയുമ്പോൾ എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കും" (യോഹന്നാൻ 14- 26) ഒരു വചനപ്രഘോഷകന്റെ അധരങ്ങളിൽ നിന്ന് കേട്ടു.  പെട്ടൊന്നൊരു വെളിച്ചം കിട്ടി. അപ്പോൾ പരിശുദ്ധാത്മാവ് ബൈബിൾ വായിക്കാനും പഠിപ്പിക്കുമല്ലോ!   യേശുവിന്റെ ഈ വാഗ്ദാനം ഏറ്റുപറഞ്ഞ് പരിശുദ്ധ കുർബാനയുടെ മുമ്പിൽ കമിഴ്ന്നുകിടന്ന് കരഞ്ഞു പ്രാർത്ഥിച്ചു കൊണ്ടിരുന്നു.  ഒരു ദിവസം പ്രാർത്ഥനയ്ക്കിടയിൽ "തുറന്നു വായിക്കുക" എന്ന് ആരോ പറയുന്നത് ഉള്ളിൽ കേട്ടു. തല ഉയർത്തി നോക്കി. ദേവാലയത്തിൽ താൻ മാത്രമേ ഉള്ളൂ! തോന്നിയത് ആകാം എന്ന് ഓർത്തു വീണ്ടും പ്രാർത്ഥന തുടർന്നു.  വീണ്ടും ആ വാക്കുകൾ വ്യക്തമായി കേട്ടു.  നോക്കിയപ്പോൾ അല്പമകലെ ഇരിക്കുന്ന ബൈബിൾ ശ്രദ്ധയിൽപ്പെട്ടു.  അതെടുത്തു അൽപമൊന്ന് സ്തുതിച്ചിട്ടു തുറന്നു.  ദൈവമേ! വായിക്കാം!  വായിച്ചു! സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞൊഴുകി!
വാഗ്ദാനങ്ങളിൽ വിശ്വസ്തനായ കർത്താവിന് നന്ദി! സ്തുതി!

(വചനപ്രഘോഷകൻ ആൻറണി മുക്കാടിന്റെ അനുഭവത്തിൽ നിന്ന്.)


ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!

Comments