മെത്രാന് ഈശോ നൽകിയ ഖഡ്ഗം

മെത്രാന് ഈശോ നൽകിയ ഖഡ്ഗം 

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio           Click here
ഈലേഖനം കേള്‍ക്കാം ഇവിടെ



 നൈജീരിയയിലെ ഒരു മെത്രാൻ - ഒലിവർ ഡോമേ എന്നാണ് അദ്ദേഹത്തിൻറെ പേര്. പരിശുദ്ധ കുർബാനയുടെ മുൻപിൽ  അദ്ദേഹം ഒരിക്കല്‍  ഭാരപ്പെട്ട ഹൃദയത്തോടെ പ്രാർത്ഥിക്കുകയായിരുന്നു. ബൊക്കോ ഹറാം എന്ന ഭീകരർ തന്റെ രൂപതയിൽ പലയിടങ്ങളിൽ ആളുകളെ പ്രത്യേകിച്ച് സ്ത്രീകളെ  തട്ടിക്കൊണ്ടുപോവുകയും പൈശാചികമായി പീഡിപ്പിക്കുകയും കൊല്ലുകയുമൊക്കെ ചെയ്തു കൊണ്ടിരിക്കുന്നു. ഇതിനു  എനിക്ക് എന്ത് ചെയ്യാൻ കഴിയും, കർത്താവേ! വേദനയോടെ പ്രാർത്ഥിക്കുകയായിരുന്നു.

അദ്ദേഹത്തിനൊരു ദർശനമുണ്ടായി.  യേശു തിളങ്ങുന്ന ഒരു വാൾ രണ്ട് കൈകൊണ്ടും താങ്ങി തൻറെ അടുത്തേക്ക് വരുന്നു. അത് വാങ്ങാൻ പിതാവ് കൈ നീട്ടി. ഒരു കൈവിരല്‍ വാളിൽ സ്പർശിച്ചതും അതൊരു ജപമാല ആയി മാറി. അപ്പോൾ തന്നെ ബൊക്കോ ഹറാം തീർന്നു, ബൊക്കോ ഹറാം തീർന്നു എന്നും കേട്ടു. യേശു അപ്രത്യക്ഷനാവുകയും ചെയ്തു.  ദർശനത്തിന്റെ സന്ദേശം മെത്രാനു മനസ്സിലായി. അദ്ദേഹം തൻറെ വൈദികരെ വിളിച്ചുകൂട്ടി അനുഭവം പങ്കുവയ്ക്കുകയും ജപമാല റാലികൾ നടത്തുകയും കുടുംബത്തിൽ ജപമാല ശക്തിപ്പെടുത്തുകയും ചെയ്തു. അത്ഭുതം! ഒലിവർ ഡോമേയുടെ രൂപതാ പരിസരങ്ങളിൽ നിന്നും ബൊക്കോ ഹറാം പമ്പ കടന്നു. ദുഷ്ട ശത്രുവിനെ തല ഛേദിക്കാൻ ജപമാല എന്ന ആയുധം എത്ര ശക്തമാണെന്ന് എന്ന് ഒരിക്കൽ കൂടി തെളിയുകയായിരുന്നു! 

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!! 


Comments