നിന്നെ പിച്ചിച്ചീന്തും!

 നിന്നെ പിച്ചിച്ചീന്തും!


ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio         Click here
ഈലേഖനം കേള്‍ക്കാം ഇവിടെ



 ഒരു ദിവസം രാത്രി ആരാധനയ്ക്കു ശേഷം വിശുദ്ധ ഫൗസ്റ്റീന തനിയെ മുറിയിലേക്ക് പോവുകയായിരുന്നു.  പെട്ടെന്ന് ഒരുപറ്റം കറുത്ത നായ്ക്കൾ ഓരിയിട്ടു കൊണ്ട് അവളെ വളഞ്ഞു.  അവ തന്നെ ചീന്തിക്കളയുമെന്ന് ഫൗസ്റ്റീനക്ക് തോന്നി. അവൻ നായ്ക്കളല്ല, പിശാചുക്കളാണെന്ന് അവള്‍ക്ക് മനസ്സിലായി. അവയിലൊന്ന് കോപത്തോടെ അവളോട്‌ ആക്രോശിച്ചു: ഈ രാത്രി നീ വളരെ ആത്മാക്കളെ ഞങ്ങളിൽ നിന്ന് പിടിച്ചെടുത്തതിനാൽ ഞങ്ങൾ നിന്നെ പിച്ചി ചീന്തും.

ഫൗസ്റ്റീനായ്ക്ക് ആദ്യം അല്പം ഭയം തോന്നിയെങ്കിലും വേഗം ആത്മവിശ്വാസം വീണ്ടെടുത്ത് അവയോട് പറഞ്ഞു: അതാണ് സർവ്വശക്തന്റെ ഹിതമെങ്കില്‍ അങ്ങനെയാകട്ടെ.

ഇത് കേട്ട ഉടനെ പിശാചുക്കളെല്ലാം ഒരേസ്വരത്തിൽ നമുക്കോടി രക്ഷപെടാം. അവള്‍  തനിച്ചല്ല, സർവ്വശക്തൻ അവൾക്കൊപ്പമുണ്ട്! ഞൊടിയിടയില്‍ വന്നതുപോലെ അവ ഓടിമറഞ്ഞു. ഫൗസ്റ്റീന ശാന്തമായി ഒരു സ്തോത്രഗീതം ഉരുവിട്ടുകൊണ്ട് മുറിയിലേക്ക് പോയി.

... പിശാചിനെ ചെറുത്തു നില്‍ക്കുവിന്‍, അപ്പോൾ അവന്‍ നിങ്ങളിൽനിന്ന് ഓടിയകന്നു കൊള്ളും. ദൈവത്തോട് ചേർന്നുനിൽക്കുവിന്‍.   അവിടുന്ന് നിങ്ങളോടും ചേർന്നുനിൽക്കും.( യാക്കോബ് 4: 7) നമുക്ക് അനുസ്മരിക്കാം. 


Comments