നിങ്ങളുടെ യേശുക്രിസ്തുവിനെ എനിക്ക് വേണ്ട

 നിങ്ങളുടെ യേശുക്രിസ്തുവിനെ എനിക്ക് വേണ്ട

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio     Click here 
ഈലേഖനം കേള്‍ക്കാം  ഇവിടെ


പ്രശസ്ത സുവിശേഷകൻ ബില്ലി ഗ്രഹാമിൻറെ അനുഭവത്തിൽ നിന്നാണ്. ആത്മാവിനാൽ പ്രചോദിതനായി അദ്ദേഹം ഒരിക്കൽ ബോളിവുഡ് നടി മർലിൻ മൺറോയെ കാണുവാൻ ചെന്നു. പരിശുദ്ധാത്മാവാണ് എന്നെ പറഞ്ഞയച്ചത് എന്ന് ലോകപ്രശസ്തയായ നടിയോട് പറഞ്ഞു.  അദ്ദേഹം അവരോട് യേശുവിനെക്കുറിച്ചും അവിടുന്നു നല്കുന്ന രക്ഷയെ കുറിച്ചും സംസാരിച്ചു. പറയേണ്ടത് പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു ഭാവഭേദവും കൂടാതെ അവർ പ്രതികരിച്ചു: നിങ്ങളുടെ യേശുക്രിസ്തുവിനെ എനിക്ക് വേണ്ട! നിങ്ങൾക്ക് പോകാം.

അദ്ദേഹം വിഷമത്തോടെ ഇറങ്ങിപ്പോന്നു.  പിറ്റേ ആഴ്ച, കൃത്യമായി പറഞ്ഞാൽ 1962 ആഗസ്റ്റ് 5ന് പരിചാരിക രാവിലെ അവരുടെ മുറിയിൽ പ്രവേശിച്ചപ്പോൾ ചലനമറ്റു വിറങ്ങലിച്ചു കിടക്കുന്ന മെരിലിനെയാണ് കണ്ടത്!  സിനിമാ ലോകത്തെ മുഴുവൻ ഞെട്ടിച്ച വാർത്തയായിരുന്നു അത്!

സൗന്ദര്യത്തിലും പണത്തിലും പ്രശസ്തിയിലും നിറുകയിലായിരുന്നു അവർ. മരിക്കുമ്പോൾ 36 വയസ്സുമാത്രം!

പരിശോധനയിൽ വലിയ അളവു ഉറക്ക ഗുളിക കഴിച്ചതാണ് മരണകാരണമെന്ന് ഡോക്ടർ!

ഒത്തിരി കഴിവുണ്ടായിരുന്ന അവർ കര്‍ത്താവിന്റെസന്ദർശനസമയം മനസ്സിലാക്കാതെ പോയി! കഷ്ടം!


ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!       


Comments