എൻറെ കർത്താവേ!... കർത്താവോ.....!

 എൻറെ കർത്താവേ!... കർത്താവോ.....!


ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio  Click here   

ഈലേഖനം കേള്‍ക്കാം  ഇവിടെ


 

അമ്മച്ചി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നറിയില്ല.  ഇല്ല എന്നാണ് എൻറെ വിചാരം. വീട് പള്ളീന്നു കുറെ അകലെയാണ്.
ഒരു കൊച്ചു പള്ളിയിൽ ഞാൻ വികാരിയായിരുന്ന കാലം.   നേരം വെളുത്തു തുടങ്ങുന്നതേയുള്ളൂ. 'കർത്താവേ, എന്റെ കർത്താവേ....കർത്താവിനെ വിളിച്ചാണ് വരവ്.  അകലെ നിന്നു തന്നെ കേൾക്കാം. പള്ളിയിലേക്കുള്ള വരവാണ്.  ഒരു ദളിത് അമ്മച്ചിയാണ്.  മനസ്സുനിറയെ കർത്താവാണ്.  സ്നേഹം കൂടുമ്പോൾ "കർത്താവേ" എന്നത്  'കർത്താവോ' എന്നാകും!
ഭർത്താവ് മരിച്ചു പോയി. ഏതെങ്കിലും ഒക്കെ വീടുകളിൽ ജോലിക്ക് പോയാണു കഴിയുന്നത്.  പരാതികൾ ഒന്നുമില്ല. പ്രായമായ മകനൊരാളുള്ളതു വല്ലപ്പോഴുമേ വീട്ടിൽ വരൂ.  അവൻ ഞായറാഴ്ച പള്ളിയിൽ പോകാത്തതിനെ കുറിച്ചുള്ള വിഷമമേ ഉള്ളൂ, അമ്മച്ചിയ്ക്ക്!
പള്ളിയിൽ വന്നാൽ ഏറ്റവും മുന്നിൽ വചന പീഠത്തിനു തൊട്ടു താഴെയായിരിക്കും. അച്ചൻ പറയുന്നതു കൂപ്പുകയ്യോടെ നിന്നു കേൾക്കുന്നത് കണ്ടാൽ എല്ലാം മനസ്സിലായി എന്ന് തോന്നും. കേൾവി വളരെ കുറവാണ് എങ്കിലും ഭക്തിയും വിശ്വാസവും താൽപര്യവും കൊണ്ട് നൽകുന്ന വചനം മുഴുവൻ കൃപയായി ആ പാവത്തിന്റെ ആത്മാവിൽ എത്തുമെന്നതു തീർച്ചയാണ്. 
ദൈവരാജ്യം ഇങ്ങനെയുള്ളവരുടേതാണ് എന്ന് ശിശുക്കളേ നോക്കി യേശു പറഞ്ഞത്
ഈ അമ്മയെക്കുറിച്ചും വാസ്തവമാണെന്നാണെൻറെ വിശ്വാസം!

 ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!! 

Comments

  1. എന്തെന്നാല്‍, എന്‍െറ നുകം വഹിക്കാനെളുപ്പമുള്ളതും ചുമട്‌ ഭാരം കുറഞ്ഞതുമാണ്‌.
    മത്തായി 11 : 30

    ReplyDelete

Post a Comment