ആ മീൻമുള്ള്

 ആ മീൻമുള്ള്


ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio       Click here 

ഈലേഖനം കേള്‍ക്കാംഇവിടെ



അന്ന് മീൻ കൂട്ടിയപ്പോൾ പതിവിനു വിപരീതമായി ഒരു മുള്ള് നാവിൽ തറഞ്ഞു കയറി.  ചെറിയ ഒരു ഓപ്പറേഷൻ വേണ്ടി വന്നു അത് എടുത്തുകളയാൻ. അതേപ്പറ്റി ഔസേപ്പച്ചനു പറയാനുള്ളത് ഇങ്ങനെ:

ഞങ്ങൾ സ്നേഹിതർ ഒരു വിരുന്ന് ആസ്വദിക്കുകയായിരുന്നു. സന്ദർഭം ഒരു മദ്യഷാപ്പ് ലേലം.  കൂട്ടുകാരുടെ നിർബന്ധത്തിനു വഴങ്ങി ആ ലേലം ഞാൻ പിടിച്ചു കൊടുത്തു.  അതിന്റെ ആഘോഷമായിരുന്നു.  മുള്ളു കയറിയതോടെ ആസ്വാദനം അസ്തമിച്ചു. വേണ്ടായിരുന്നു എന്നു തോന്നി. 

അന്ന് രാത്രി വ്യക്തിപരമായ പ്രാർത്ഥനയ്ക്കായി ഈശോയുടെ മുൻപിൽ ഇരുന്നു.  സാവധാനം ഈശോ സംസാരിക്കാൻ തുടങ്ങി.  മദ്യബിസ്സിനസ്സുകൊണ്ട് കോടികളുടെ ലാഭം നീ കൊയ്തു. മുതലാളി എന്ന പദവിയും അതിനൊത്ത് ജീവിതശൈലിയും ആഡംബരവും നിനക്ക് ഉണ്ടായിരുന്നു. എന്നാൽ സമാധാനം മാത്രം നിനക്ക് ഇല്ലായിരുന്നു.  അത് നീ കാര്യമാക്കിയില്ല.  

അമ്മയുടെ നിർബന്ധത്തിനു വഴങ്ങി നീ കൂടിയ ധ്യാനത്തിൽ ഞാൻ ഇടപെട്ടു. നിൻറെ ജീവിതം കീഴ്മേൽ മറിഞ്ഞു.  അന്നാണ് ഞാൻ  നൽകുന്ന സമാധാനത്തിന്റെ വില നീ അറിഞ്ഞത്!  നീ മദ്യപാനം നിർത്തി. മദ്യ ബിസിനസ് അടച്ചുപൂട്ടി. സുവിശേഷവേലയ്ക്കുള്ള വിളി നിനക്ക് ഞാൻ നൽകി. ശക്തമായ അഭിഷേകത്താൽ നിത്യജീവനെ കുറിച്ച് ഉള്ള ഉള്ള നിൻറെ പ്രഘോഷണം അനേകർക്ക് മാനസാന്തരത്തിന് കാരണമായി.  അങ്ങനെയിരിക്കെ എന്തിനാണ് നീ സുഹൃത്തിന്റെ നിർബന്ധത്തിനു വഴങ്ങി അയാൾക്കുവേണ്ടി ഷാപ്പു ലേലം ചെയ്തത്?  പതിവിനു വിപരീതമായി നാവിൽ തറഞ്ഞ മുള്ളു്.  ഞാന്‍ സ്നേഹപൂർവ്വം അനുവദിച്ചതാണ്! 

എൻറെ കണ്ണുനിറഞ്ഞു. കുറ്റബോധം കൊണ്ടായിരുന്നില്ല.  സ്നേഹപൂർവ്വം എന്നെ തിരുത്തിയ കർത്താവിൻറെ വാത്സല്യം ഓർത്ത്. ഞാനിനിഅവിടുത്തോട്‌ വിശ്വസ്തനായിരിക്കും, തീർച്ച. 

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!! 

Comments