അയാൾ നിരാശയിൽ

 അയാൾ നിരാശയിൽ

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

You can hear the audio     Click here 
ഈലേഖനം കേള്‍ക്കാം    ഇവിടെ


ആത്മാക്കളെ രക്ഷിക്കുവാൻ തന്നെ സഹായിക്കണമെന്ന് യേശു ഒരിക്കൽ വിശുദ്ധ ഫൗസ്റ്റീന യോട് ആവശ്യപ്പെട്ടു.  ഞാൻ എന്ത് ചെയ്യണം എന്ന് വിശുദ്ധ ചിന്തിച്ചു കൊണ്ടിരിക്കെ കാര്യം യേശു തന്നെ അവളോട് പറഞ്ഞു: മരണാസന്നനായ ഒരു പാപിയുടെ അടുത്തുചെന്ന് ഈ ജപമാല (കരുണയുടെ ജപമാല) ആവർത്തിച്ചു ചൊല്ലുക. അതിലൂടെ എന്റെ കരുണയിൽ ആശ്രയിക്കുവാൻ ഉള്ള കൃപ അയാൾക്ക് ലഭിക്കട്ടെ. അയാൾ നിരാശയിൽ അകപ്പെട്ടു പോയിരിക്കുന്നു.

പെട്ടെന്ന് എങ്ങനെയെന്നറിയില്ല, മരണാസന്നനായി കഠിനപീഡയനുഭവിക്കുന്ന ഒരു മനുഷ്യൻറെ സമീപത്തു വിശുദ്ധ എത്തി നിൽക്കുന്നത് കണ്ടു.  വീട്ടുകാർ കട്ടിലിനു ചുറ്റും കരഞ്ഞുകൊണ്ട് നിൽക്കുന്നതും പിശാചുക്കളുടെ വലിയ ഒരു കൂട്ടം അയാൾക്ക് ചുറ്റും നിൽക്കുന്നതും ശ്രദ്ധിച്ചു!  ഫൗസ്റ്റീന ജപമാല കയ്യിൽ എടുത്തു കരുണക്കൊന്ത ഭക്തിപൂർവ്വം ആരംഭിച്ചു.  പിശാചുക്കൾക്ക് അതു അരോചകമായിരുന്നു.  സീല്‍ക്കാരവും ഭീഷണികളും പുറപ്പെടുവിച്ചുകൊണ്ട് മറഞ്ഞുപോയി.  ഉടനെ ആ മനുഷ്യൻ ശാന്തനായി....!  ശരണത്താല്‍ നിറഞ്ഞ് അയാൾ സമാധാനത്തിൽ തന്റെ ആത്മാവിനെ കർത്താവിനു സമർപ്പിച്ചു!

അപ്പോൾ തന്നെ വിശുദ്ധ ഫൗസ്റ്റീന സ്വന്തം മുറിയിൽ അത്ഭുതകരമായി തിരിച്ചെത്തി!

മരനാസന്നരുടെ കാര്യത്തിൽ നമുക്കെല്ലാവർക്കും ശ്രദ്ധ ഉണ്ടായിരിക്കട്ടെ! പ്രത്യേകിച്ച് അവർക്കുവേണ്ടി കരുണ കൊന്ത ചൊല്ലുന്ന കാര്യത്തിൽ. 

ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!! 


Comments

  1. Yes, we need to pray a lot of Divine Mercy Chaplet for the depressed and dying

    ReplyDelete

Post a Comment