യൌസേപ്പിതാവ് എന്റെ അനുഭവത്തില്‍

 യൌസേപ്പിതാവ് എന്റെ അനുഭവത്തില്‍

You can hear the audio             Click here  
ഈലേഖനം കേള്‍ക്കാം   ഇവിടെ


എന്റെ മൂത്ത മോളുടെ വിവാഹകാര്യവുമായാണ് ഞാന്‍ യൌസേപ്പിതാവിനെ ആദ്യമായി സമീപിക്കുന്നത്.  ഒരു തച്ചന്റെ കൃത്യതയോടെ ഏറ്റം ഭംഗിയായി  അക്കാര്യം നടന്നു കിട്ടി.  യൌസേപ്പിതാവിന്റെ മദ്ധ്യസ്ഥതയുടെ ശക്തി എനിക്കു ബോദ്ധ്യമാവുകയും ചെയ്തു.  പക്ഷേ, എനിക്കൊരു കാര്യത്തിലാണ് പരാതി.  ഉറക്കെ സംസാരിക്കുന്നവനും ഉറക്കെ പറയുന്നതുമാത്രം കേള്‍ക്കുന്നവനുമായ എനിക്കു മൌനത്തിന്റെ അര്‍ത്ഥം ഗ്രഹിക്കാനുള്ള കഴിവില്ല.  നമ്മള്‍ മാദ്ധ്യസ്ഥം യാചിക്കുമ്പോളും  നന്ദി അറിയിക്കുമ്പോളും  ഒന്നുപോലെ നിശബ്ദനായ യൌസേപ്പിതാവ്.  വിരിയാന്‍ വിതുമ്പുന്ന ഒരു പുഞ്ചിരിയുമായി തലയല്‍പം ചെരിച്ചു നമ്മെ നോക്കി നില്‍ക്കുന്ന ഒരു ചിത്രമാണ് മനസ്സില്‍ തെളിയുന്നതു.   യൌസേപ്പിതാവിന്റെ ഈ മൌനത്തെപ്പറ്റി ഒരിക്കല്‍ ഈശോയോടു പരാതി പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി അതിലും രസകരമായിരുന്നു:  ‘എനിക്കും അങ്ങിനെ തോന്നിയിട്ടുണ്ട്’’ എന്നു.  എന്തായാലും എന്റെ രണ്ടാമത്തെ മകളുടെ വിവാഹ കാര്യവും ഏല്‍പ്പിച്ചു കൊടുത്തതും മറ്റാരെയുമായിരുന്നില്ല. ഞാന്‍ അര്‍പ്പിച്ച വിശ്വാസം തെറ്റിയതുമില്ല, കേട്ടോ. അപ്പോള്‍ പിന്നെ മൂന്നാമത്തെ മകളുടെ കാര്യം ആരെ ഏല്പിച്ചു എന്ന് ചോദിക്കേണ്ടതില്ലല്ലോ.

സ്വന്തമല്ലാത്ത കുഞ്ഞിനെ സ്വന്തമായി കരുതലോടെ സംരക്ഷിക്കാനും വളര്‍ത്താനുമുള്ള വിളി ലഭിച്ചവനും അതു ഭംഗിയായി നിര്‍വഹിച്ചവനുമാണ് യൌസേപ്പിതാവ്.  പിതാവായ ദൈവം തന്റെ ഏക മകനെ വളര്‍ത്താന്‍ വിശ്വസിച്ചു ഏല്പിച്ച യൌസേപ്പിതാവിനെ നമ്മുടെ കുഞ്ഞുങ്ങളെയും കുടുംബത്തെയും വിശ്വസിച്ചേല്‍പിക്കാന്‍ നാം മടിക്കേണ്ട.


ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!       



Comments

Post a Comment