അവിടെയാണോ യേശുവിന്റെ പോക്കറ്റ്?

 അവിടെയാണോ യേശുവിന്റെ പോക്കറ്റ്?

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍



You can hear the audio            
ഈലേഖനം കേള്‍ക്കാംClick here ക്ലിക്ക് ചെയ്യുക

അയൽവക്കത്തെ കുട്ടിക്ക് ഒരു പുതിയ സൈക്കിൾ അവളുടെ അപ്പച്ചൻ വാങ്ങി കൊടുത്തു.  അവൾ അതും ഉരുട്ടിക്കൊണ്ട് അഭിമാനത്തോടെ നടപ്പാണ്.  അത് കണ്ടപ്പോൾ മുതൽ തന്റെ മകൾ  തന്നെ ഇടംവലം തിരിയാൻ അനുവദിക്കാതെ വട്ടം പിടിച്ചിരിക്കുകയാണ്. പപ്പാ, എനിക്കും അതുപോലെ ഒരു സൈക്കിൾ വാങ്ങി തരണം. മോൾ വിടുന്ന ലക്ഷണമില്ല.  അന്വേഷിച്ചപ്പോൾ ആ സൈക്കിളിന് അന്ന് 2000 രൂപ വിലവരും.  രണ്ടായിരം പോയിട്ട് തന്റെ കയ്യിൽ 200 രൂപ പോലും എടുക്കാൻ ഇല്ല. എന്ത് ചെയ്യും?  അയാൾ മോളെയും വിളിച്ചുകൊണ്ട് യേശുവിൻറെ തിരുഹൃദയ രൂപത്തിനു മുമ്പിൽ മുട്ടുകുത്തി.  അയാൾ മോളോട് പറഞ്ഞു: 'നോക്കിക്കേ പപ്പയുടെ കയ്യിൽ സൈക്കിൾ വാങ്ങാനുള്ള പൈസ ഇല്ല. ഈശോ അപ്പയുടെ കയ്യിൽ എത്ര രൂപ വേണമെങ്കിലും ഉണ്ട്.  അവൾ നോക്കിയപ്പോൾ യേശുവിന്റെ ഇടതുകൈ അവിടുത്തെ കുപ്പായത്തിന്റെ അറ്റത്ത് പിടിച്ചിട്ടുണ്ട്. അവൾ ചോദിച്ചു, അവിടെയാണോ യേശുവിനെ പോക്കറ്റ്? അവിടെയാണോ യേശു പൈസ വെച്ചിരിക്കുന്നത്?
നീ യേശുവിനോട് നിൻറെ ആവശ്യം പറ. അവിടുന്ന് പറഞ്ഞിട്ടില്ലേ ചോദിക്കുവിൻ നിങ്ങൾക്ക് ലഭിക്കും എന്ന്. 
അവൾ യേശുവിനോട് എന്തൊക്കെയോ പറഞ്ഞു പ്രാർത്ഥിക്കുവാൻ തുടങ്ങി. ആരോ കുടുംബനാഥനെ അന്വേഷിച്ചു വന്നപ്പോൾ പപ്പ പുറത്തേക്കിറങ്ങി. നിനച്ചിരിക്കാത്ത ഒരതിഥി അവിടെ എത്തി.പപ്പായ്ക്ക് ഏറ്റവും വേണ്ടപ്പെട്ട ഒരു വൈദികൻ.
  അപ്പാഅച്ചൻ എന്നാണ് അവർ അദ്ദേഹത്തെ വിളിക്കുന്നത്.  വളരെ വിശുദ്ധനായ ഒരു വൈദികൻ. അദ്ദേഹം കുടുംബാംഗങ്ങളെയെല്ലാം വിളിച്ച് സംസാരിച്ചതിനുശേഷം പോകാൻ തിരക്കായിരുന്നതിനാൽ  എല്ലാവർക്കും വേണ്ടി പ്രാർത്ഥിച്ചിട്ട് കൊച്ചു മകളെ വിളിച്ച് ഒരു കവർ അവളുടെ കയ്യിൽ കൊടുത്തു.  അവൾ നന്ദി പറഞ്ഞ് അത് സ്വീകരിച്ചു. വൈദികൻ പോയിക്കഴിഞ്ഞ് മോൾ ആ കവർ പപ്പായെ ഏൽപ്പിച്ചു.  പപ്പ അത് വാങ്ങി തുറന്നു.  5000 രൂപയുടെ ഒരു ഗിഫ്റ്റ്.  യേശുവിൻറെ കയ്യിൽ പൈസ ഉണ്ടെന്നും വിശ്വാസത്തോടെ ചോദിച്ചാൽ യേശു തരും എന്നും മോൾക്ക് ബോധ്യമായി.
പ്രെയ്സ് ദ ലോർഡ് !
ബ്ര. മാരിയോ ജോസഫിന്റെ അനുഭവത്തിൽ നിന്ന്.


Comments

Post a Comment