അതാണ് അമ്മ!

 അതാണ് അമ്മ!

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍



You can hear the audio     Click here
       
ഈലേഖനം കേള്‍ക്കാം ഇവിടെ 

തൻറെ കുട്ടിക്കാലത്ത് മൂന്ന് ചപ്പാത്തി ആണ് വീട്ടിൽ കുട്ടികളുടെ വീതം.  ഒരുദിവസം കലാമിന് നല്ല വിശപ്പ്. മൂന്ന് ചപ്പാത്തി ഭക്ഷിച്ചു കഴിഞ്ഞു അമ്മയോട് ഒരു ചപ്പാത്തി കൂടി ചോദിച്ചു. അമ്മ കൊടുത്തു. അതും കഴിച്ചിട്ട് അമ്മയെ ഒരെണ്ണം കൂടി തരാമോ എന്നായി. അമ്മ അതും കൊടുത്തു.

കുറേ കഴിഞ്ഞ്ജ്യേഷ്ഠന്‍ എന്നോട് ചോദിച്ചു, ‘നീ രണ്ടു ചപ്പാത്തി കൂടുതൽ കഴിച്ചതുകൊണ്ട് അമ്മ പട്ടിണിയായി എന്നകാര്യം നിനക്കറിയാമോ?’ അവന്‍ അമ്മയുടെ പക്കല്‍ ചെന്ന്  ‘അമ്മേ, ഞാൻ രണ്ടു ചപ്പാത്തി കൂടുതൽ കഴിച്ചതുകൊണ്ട് അമ്മ പട്ടിണിയായോ?’ എന്ന് ചോദിച്ചു.  ‘ഇല്ല മോനേ,  നീ രണ്ടെണ്ണം കൂടുതൽ കഴിച്ചപ്പഴേ അമ്മയുടെ വയറു നിറഞ്ഞു!’ അമ്മയുടെ മറുപടി.

പ്രസിഡണ്ട് ആയിരുന്ന അബ്ദുൽ കലാമിൻറെ ചെറുപ്പകാലത്ത് കുടുംബം സാമ്പത്തികമായി അത്ര മെച്ചമല്ലായിരുന്നു. ആ കാലത്ത് നടന്ന ഒരു സംഭവം അദ്ദേഹം അനുസ്മരിക്കുകയായിരുന്നു. എന്നിട്ട് അദ്ദേഹം കൂട്ടിച്ചേർത്തു - അതാണ് അമ്മ 


ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!       

 


Comments

Post a Comment