നിരീശ്വര വാദിയുടെ മാനസാന്തരം

 നിരീശ്വര വാദിയുടെ മാനസാന്തരം

ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍


You can hear the audio            
ഈലേഖനം കേള്‍ക്കാം   click here ഇവിടെ ക്ലിക്ക് ചെയ്യുക


പൊടുന്നനെയാണ് അത്ഭുതം സംഭവിച്ചത്! അത് ഒരു അത്ഭുതം തന്നെ! ഇല്ലെങ്കിൽ ഇത്ര വലിയ ഒരു മാനസാന്തരം നടക്കുകയില്ല.
ക്രിസ്റ്റീൻ വാട്കിൻസ് എന്ന പേരുകാരി നിരീശ്വരവാദി!  അവളുടെ ദൈവം ബാലേ നൃത്തമായിരുന്നു!  ഹൃദയവും മനസ്സും സർവ്വ കഴിവുകളും അതിനു വേണ്ടി സമർപ്പിച്ച വ്യക്തി. ബാലേ എന്നുവെച്ചാൽ പിന്നെ ഒന്നും അവർക്കു പ്രശ്നമല്ല. അപാരമായ കഴിവായിരുന്നു ക്രിസ്റ്റീനിൻ്റെത്. പതിനായിരങ്ങളുടെ മതിപ്പും അംഗീകാരവും ഇഷ്ടം പോലെ പണവും  സ്നേഹിതരും!

എന്നാൽ ഒരു ദിവസം ബാലേ നടക്കുമ്പോൾ അവളുടെ ഉപ്പൂറ്റിക്കു ഒരു പരിക്കുപറ്റി,  കാലിന്റെ സ്വാധീനം കുറഞ്ഞു. പഴയതുപോലെ നൃത്തം ഭംഗിയാക്കാൻ പറ്റുന്നില്ല! ബാലേയിലെ അവളുടെ വിലയിടിഞ്ഞു. ചികിത്സിച്ചിട്ട്  ഭേദമാകുന്നില്ല. ജീവിതത്തിലേക്ക് നിരാശയും അന്ധകാരവും കേറാന്‍ തുടങ്ങി. ഒന്നിനോടും താല്പര്യം ഇല്ലായ്മ!  ചിലർ അവളെ ന്യു എജുമായി ബന്ധപ്പെടുത്തി. എല്ലാം നേരെയാകും എന്ന് ഉറപ്പു കൊടുത്തു. എന്നാൽ അതും അവളുടെ ജീവിതത്തെ നിരാശയില്‍ നിന്ന്  കരകയറ്റിയില്ല.

ഇതിനിടെ കൂനിന്മേല്‍  കുരു എന്നവണ്ണം ക്രിസ്റ്റീനു ക്യാന്‍സര്‍ പിടിപെട്ടു.  ഗര്‍ഭപാത്രത്തിലെ ക്യാന്‍സര്‍!  ദൈവവിശ്വാസമില്ലാത്ത ഒരാളുടെ ജീവിതം  ഇതുപോലുള്ള ഘട്ടത്തിൽ അന്ധകാരത്തിന്റെയും ഭയങ്കര ശൂന്യതയുടെയും  നിരാശയുടെയും പടുകുഴിയിൽ പതിക്കുകയെ ഉള്ളു. അതുപോലെ തന്നെ സംഭവിച്ചു.  

എന്നാൽ ക്രിസ്റ്റീനയ്ക്കു ഒരു നല്ല സുഹൃത്ത് ഉണ്ടായിരുന്നു.  ദൈവഭക്തനായ ഒരു കത്തോലിക്കന്‍. കത്തോലിക്കരോടും യേശുവിനോടും മാതാവിനോടുമൊക്കെ കടുത്ത വെറുപ്പായിരുന്നു ഇവള്‍ക്ക്.  തന്മൂലം തന്നെക്കുറിച്ചുള്ള വിവരങ്ങള്‍ അയാള്‍ ഇവളോട്‌ പറഞ്ഞിരുന്നില്ല.  അയാള്‍ ക്രിസ്റ്റീനു വേണ്ടി നാളുകളായി പ.അമ്മയുടെ മാദ്ധ്യസ്ഥം തേടി  പ്രാർത്ഥിക്കുന്നുണ്ടായിരുന്നു.

ഒരു ദിവസം ഇവളുടെ ശോചനീയമായ അവസ്ഥ കണ്ട് അദ്ദേഹം ഉള്ളുരുകി ഇവള്‍ക്കായി പ്രാർത്ഥിച്ചു.  പെട്ടെന്ന് ആ നല്ല മനുഷ്യന്‍ആത്മീയദര്‍ശനത്തില്‍ കണ്ടത് പരിശുദ്ധ അമ്മ യേശുവിനോട് ഇവളുടെ ആത്മാവിനെ രക്ഷിക്കണേ എന്നു പറയുന്നതാണ്.  ഞൊടിയിടയില്‍ അവളുടെ അവസ്ഥ മാറി! വലിയ ഒരു ആന്തരീക വെളിച്ചവും ആനന്ദവും ഇന്നു വരെ അനുഭവിക്കാത്ത സമാധാനവും അവളില്‍  നിറഞ്ഞു.  ഈ വിവരം സ്നേഹിതനോടവള്‍ പറഞ്ഞു. നീ വെറുക്കുന്ന പ.കന്യാമാതാവ്, എപ്പോഴും നിന്നെ സ്നേഹിക്കുന്ന കന്യാമാതാവ്.  ആ മാതാവിന്റെ വാക്ക് കേട്ട് യേശു നിന്നെ രക്ഷിച്ചിരിക്കുന്നു.   അണുവിട സംശയം പിന്നീടവള്‍ക്കുണ്ടായിട്ടില്ല.  ശരീരത്തിലും വലിയ സ്വസ്ഥത അനുഭവപ്പെട്ടു.  ക്യാന്‍സറിന്റെ വേദന പോയി.  പരിശോധനയില്‍ കാന്‍സര്‍ തീര്‍ത്തും ക്രിസ്റ്റീനെ വിട്ടുപോയതായി ഡോക്ടറിന്റെ റിപ്പോര്‍ട്ടു!

അവര്‍ക്കു ബോധ്യപ്പെട്ടു ഈ ജീവിതം ഇനി തന്റേതല്ല, യേശുവിന്റെയും പ.അമ്മയുടെയും ദാനമാണ്. ഇതു അവരുടെ ഹിതം  അനുസരിച്ച് ഇനി ഞാന്‍ ജീവിക്കും.  അണുവിട അതിനു മാറ്റം വന്നിട്ടില്ല!  ഇന്നവള്‍ കത്തോലിക്കാ സഭയിലാണ്.  അതുമാത്രമാണ് ക്രിസ്തുവിന്റെ സഭ.  പ.അമ്മ നല്‍കിയ ബോദ്ധ്യമാണതു.

പ. അമ്മയുടെ വലിയ ഭക്തയും.  അമ്മയുടെ സന്ദേശങ്ങൾ പ്രസംഗം വഴിയും രചന മൂലവും ഇന്നവള്‍ പ്രചരിപ്പിക്കുന്നു.  സ്വന്തം സാക്ഷ്യവും അവളുടെ കൃതികളും പ്രത്യേകിച്ചു Full of
Graceഉം  The warningഉം.  പല ഗ്രന്ഥങ്ങളും ഇതിനോകം രചിച്ചിട്ടുണ്ട്.  എല്ലാം ചെയ്യുന്നത് പ.അമ്മയോടും യേശുവിനോടും ആലോചിച്ചു മാത്രം!

ദൈവത്തിനു സ്തുതി!


ഇഷ്ടപ്പെട്ടെങ്കില്‍ shareചെയ്യുക! Subscribe ചെയ്യുക!!       


Comments