ചീട്ടുകൊട്ടാരം

 

ചീട്ടുകൊട്ടാരം


എപ്പോള്‍ വേണമെങ്കിലും തകര്‍ന്നു വീഴാവുന്ന  ചീട്ടുകൊട്ടാരങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന നമുക്കു വേണ്ടി.

ഞാനും ഭാര്യയും നേരമ്പോക്കിനു ചീട്ടു കളിച്ചുകൊണ്ടിരിക്കയായിരുന്നു.  അന്നെന്തോ ഞാന്‍ തുടര്‍ച്ചയായി തോറ്റുകൊണ്ടേയിരുന്നു.  അതങ്ങിനെ കുറെ ആയപ്പോള്‍ എനിക്കൊരു വിഷമം.  ഉള്ളില്‍ ഞാന്‍ പറഞ്ഞു: ഈശോയെ,  എനിക്കും ഒന്ന് ജയിക്കണം.  ആ കളി മുതല്‍  അന്ന് കളി അവസ്സാനിപ്പിക്കും വരെ പിന്നെ ഞാന്‍ തോറ്റിട്ടേയില്ല.  ഈ കഥയൊന്നും ആരും അറിഞ്ഞില്ലെങ്കിലും കളിയവസാനിക്കുമ്പോള്‍ എന്റെ തല കുനിഞ്ഞിരുന്നു.  എനിക്കാകെ നാണം.  തമ്പുരാനോട്‌ പ്രാര്‍ത്ഥിച്ചു  ചീട്ടുകളി ജയിക്കുക, അതും ഭാര്യയോടു. ഛെ! എന്തൊരു കഷ്ടം!  ആ ദയനീയാവസ്ഥയില്‍ ദൈവം എന്റെ ഉള്ളില്‍ പറയുക തന്നെ  ചെയ്തു.  ഓ!  ഇതത്ര ലജ്ജിക്കാനൊന്നുമില്ല.  നീ ഇന്നുവരെ ചോദിച്ചിട്ടുള്ളതും ഞാന്‍ നിനക്ക് തന്നിട്ടുള്ളതുമായ കാര്യങ്ങളില്‍ ബഹുഭൂരിപക്ഷവും ഇതുപോലെ നിസ്സാരങ്ങള്‍ തന്നെ.  അല്ലെങ്കില്‍ നീതന്നെയിരുന്നൊരു പട്ടികയുണ്ടാക്കി പരിശോധിച്ചു നോക്ക്.  അന്നു മുഴുവന്‍ ഞാന്‍ ഉള്ളില്‍ പട്ടികയുണ്ടാക്കുകയായിരുന്നു.  വെളിച്ചം കാണിച്ചുകൊണ്ടു തമ്പുരാനും കൂടെത്തന്നെയുണ്ടായിരുന്നു. ചെറുപ്പത്തില്‍ ഞണ്ടും പൊത്തില്‍ പോയ ഗോലി തിരികെ കിട്ടാന്‍ വേണ്ടി എത്രയും ദയയുള്ള മാതാവേ...ചൊല്ലിയതുമുതല്‍.   അവസാനം, തമ്പുരാന്‍ പറഞ്ഞത് തന്നെയാണു ശരിയെന്നെനിക്ക് മനസ്സിലായി.  ഭൌതീക ആവശ്യങ്ങളല്ലാതെ ഞാന്‍ തമ്പുരാനോട് ചോദിച്ചിട്ടുള്ളതു പാപക്ഷമ മാത്രമാണെന്നു തോന്നുന്നു.

അവസാനം കിട്ടിയ ഉപദേശം.

ഞാന്‍ നിന്നെ ഉപദേശിക്കുന്നു; നീ ധനികനാകാന്‍ അഗ്‌നിശുദ്‌ധിവരുത്തിയ സ്വര്‍ണം എന്നോടു വാങ്ങുക; നിന്റെ നഗ്‌ന ത മറ്റുള്ളവര്‍ കണ്ട്‌ നീ ലജ്‌ജിക്കാതിരിക്കുവാന്‍ ശുഭ്രവസ്‌ത്രങ്ങള്‍ എന്നോട്‌ വാങ്ങുക. കാഴ്‌ച ലഭിക്കുന്നതിനു കണ്ണിലെഴുതാനുള്ള അഞ്‌ജനവും എന്നോടു വാങ്ങുക.’   (വെളിപാട്‌ 3 : 18)


ഇഷ്ടപ്പെട്ടെങ്കില്‍ Subscribe  ചെയ്യൂ.


Comments