നന്മനിറഞ്ഞ മറിയത്തിന്റെ ശക്തി

 ഇഷ്ടപ്പെട്ടെങ്കില്‍ Subscribe  ചെയ്യൂ.


ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

നന്മനിറഞ്ഞ മറിയത്തിന്റെ ശക്തി 

ഫാ. ജസ്റ്റിന്‍ പിനേറോ


 

ഭൂതോഛാടനത്തിന് പോകാനിറങ്ങിയ വൈദികൻ വിശുദ്ധ ബർണാര്‍ദിന്റെ ഒരു വാക്യം ഓർത്തു. നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന കേട്ടാൽ നരകം നടുങ്ങും, സാത്താൻ പമ്പകടക്കും. പോകുമ്പോൾ അച്ഛൻ പരിശുദ്ധ അമ്മയോട് പറഞ്ഞു, അമ്മേ, ഈ വാക്കുകൾ ശരി തന്നെയോ എന്ന് എനിക്കിന്നറിയണം. ഞാൻ ഇന്ന് നന്മ നിറഞ്ഞ മറിയമേ മാത്രമായിരിക്കും പ്രാർത്ഥിക്കുക.

വീട്ടിലെത്തിയപ്പോൾ ബാധയുണ്ടെന്ന് പറഞ്ഞ പയ്യൻ മൗനിയായിരിപ്പാണ്. ഒരു വാക്കു മിണ്ടുന്നില്ല. അച്ചാ, ഇങ്ങനെയായിട്ട്‌ കുറച്ചുദിവസങ്ങളായി. ചോദിച്ചാൽ ഒന്നും പറയുകയില്ല. പ്രാർത്ഥിക്കുന്നില്ല, പള്ളിയിൽ പോകുന്നില്ല, സ്കൂളിൽ പോകുന്നില്ല. അമ്മ സങ്കടം പറഞ്ഞു.  

അച്ചൻ അവന്റെ തലയിൽ കൈവെച്ച് നന്മനിറഞ്ഞ മറിയം ചൊല്ലാന്‍ തുടങ്ങി.  അനക്കമില്ല.  നാലാമത്തെ നന്മനിറഞ്ഞ മറിയം ചൊല്ലി തീർന്നപ്പോൾ അവൻ തലയുയർത്തി, അച്ചൻ ഇന്ന അച്ചനല്ലേ എന്ന് പറഞ്ഞു അച്ചനെ തിരിച്ചറിഞ്ഞു.  അദ്ദേഹത്തിന് അതു പ്രോത്സാഹനമായി. പ്രാർത്ഥന വീണ്ടും തുടർന്നു. പന്ത്രണ്ടാമത്തെ നന്മനിറഞ്ഞ മറിയം ആയതും പയ്യൻ എഴുന്നേറ്റു! അവന്റെ മുഖം തെളിഞ്ഞു. സാധാരണ രീതിയിൽ സംസാരിക്കാൻ തുടങ്ങി. ബന്ധനം അഴിഞ്ഞെന്നു അച്ചനും വീട്ടുകാർക്കും ബോധ്യമായി.

 പലരും നിസ്സാരമായി കരുതുന്ന നന്മനിറഞ്ഞ മറിയമേ എന്ന പ്രാർത്ഥന വിശ്വസിക്കുന്നവർക്ക് എത്ര ശക്തിയുള്ളതാണ് ! എന്തു സമാശ്വാസമാണ് !

വിശുദ്ധ ബർണാര്‍ദ് പറഞ്ഞതു സത്യം! 



 ഇഷ്ടപ്പെട്ടെങ്കില്‍ Subscribe  ചെയ്യൂ.



Comments