അമ്മേ,പാമ്പ്‌!..................................................................................................... ഫാ. ജസ്റ്റിന്‍ പിനേറോ


 ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

ദൈവവിളി  ഉപേക്ഷിച്ച് പോകാൻ തീരുമാനിച്ച ഒരു വ്യക്തി ഒരിക്കൽ വരദാനങ്ങൾ ഉപയോഗിച്ച് കൗൺസിലിംഗ് നടത്തുന്ന ഒരു സിസ്റ്ററിന്റെ അടുക്കൽ ചെന്നു. അദ്ദേഹത്തോട് സംസാരിച്ചപ്പോൾ സിസ്റ്ററിനു മനസ്സിലായി അദ്ദേഹം മാനസാന്തരപ്പെടുക മാനുഷികമായി അസാധ്യമാണെന്ന്.

സിസ്റ്റർ അൽപസമയം സ്തുതിച്ചു പ്രാർത്ഥിച്ചു.  പത്തു നന്മ നിറഞ്ഞ മറിയം ചൊല്ലി പ്രാർത്ഥിക്കാൻ ഒരു പ്രേരണ കിട്ടി.  എന്നോടൊപ്പം ഒരു 10 നന്മ നിറഞ്ഞ മറിയമേ ചൊല്ലാമോ സിസ്റ്റര്‍  ചോദിച്ചു. മനസ്സില്ലാമനസ്സോടെ അയാൾ സമ്മതിച്ചു. അവർ ചൊല്ലിത്തുടങ്ങി. പത്താമത്തെ നന്മനിറഞ്ഞ മറിയം ആയതും സിസ്റ്ററിനു ഒരു ദർശനം കിട്ടി. ഒരു വലിയ പാമ്പ് അദ്ദേഹത്തിൻറെ മുന്നിൽ!  സിസ്റ്റർ ഉറക്കെ വിളിച്ചു പറഞ്ഞു, അമ്മേ, പാമ്പ്! അദ്ദേഹം ഞെട്ടി.

സിസ്റ്റര്‍ ദർശനം വ്യാഖ്യാനിച്ചു.  പാമ്പ് തിന്മയുടെ പ്രതീകമാണ്. അതായത് ദൈവവിളി ഉപേക്ഷിക്കാൻ ഇദ്ദേഹത്തെ പ്രേരിപ്പിക്കുന്നത് സാത്താനാണ്.  കർത്താവ് ആ മകനെ സ്പർശിച്ചു. സാത്താനാണ് തന്റെ ഈ കഠിന പരീക്ഷയ്ക്ക് പിന്നിൽ എന്ന് ബോധ്യപ്പെട്ടപ്പോൾ ആ ചിന്ത ഉപേക്ഷിച്ച് മാനസാന്തരപ്പെട്ടു.

പരിശുദ്ധഅമ്മ ഇടപെട്ടതാണ്, തീർച്ച.

നന്മ നിറഞ്ഞ മറിയമേ സ്വസ്തി! 

Comments