ഇഷ്ടപ്പെട്ടെങ്കില്‍ Subscribe ചെയ്യൂ.
ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍
ചിരിച്ചുകൊണ്ട്
മരിച്ചു
ചിരിച്ചുകൊണ്ട്
തന്നെ ശവമഞ്ചത്തിൽ കിടക്കുന്ന ഒരു കന്യാസ്ത്രീ. 2016ല്‍ സോഷ്യൽ മീഡിയയിൽ അവരുടെ
ചിത്രം വൈറലായി!
സാധാരണ
ഭാഗ്യ മരണം പ്രാപിച്ചവരുടെ മുഖത്ത് കാണാറുള്ള ശാന്തതയോ ചെറുപുഞ്ചിരിയോ അല്ല,
ശരിക്കും നമ്മെ നോക്കി മുൻനിരയിലെ പല്ലു കാണിച്ചു ഭംഗിയായി ചിരിക്കും
വിധമായിരുന്നു അവരുടെ കിടപ്പ്.
മരിക്കുമ്പോൾ
43 വയസ്സുള്ള ആ
സഹോദരിയുടെ പേര് സിസ്റ്റർ സിസിലിയ മരിയ. അർജൻറീനയിൽ സാന്തഫെ എന്ന സ്ഥലത്തുള്ള വിശുദ്ധ
യൗസേപ്പിന്റെ കർമലീത്താ മഠത്തിലെ അംഗം.
തൻറെ സമർപ്പണത്തിൽ
തീർത്തും സംതൃപ്തയും സന്തുഷ്ടയുമായിരുന്ന ആ സഹോദരിയുടെ മുഖത്ത് എപ്പോഴും
സന്തോഷമായിരുന്നു. സംഗീതത്തിലും പാട്ടിലും പ്രത്യേക കഴിവ് ദൈവം നൽകിയിരുന്നു.
അവിടുത്തെ സ്തുതിച്ചു പാടുവാനും പാട്ടിന് ഭംഗിയായി വയലിൻ വായിച്ചു പശ്ചാത്തലസംഗീതം
പകരാനും സിസിലിയാ മരിയായ്ക്കു കഴിഞ്ഞിരുന്നു. സന്തോഷമില്ലാത്തിടത്തു വിശുദ്ധിയില്ല
എന്ന ആപ്തവാക്യത്തിന്റെ അന്തരാർത്ഥം നന്നായി ഗ്രഹിച്ച ഇവർ സമൂഹത്തിലെ ജോലികളും
ഉത്തരവാദിത്വങ്ങളും പുഞ്ചിരിയോടെ നിർവഹിച്ചു.
‘എപ്പോഴും കർത്താവിൽ
സന്തോഷിക്കുവിന്‍. വീണ്ടും ഞാൻ പറയുന്നു സന്തോഷിക്കുവിൻ’(ഫിലി. 4:4) വി.
പൌലോസിന്റെ ഈ വാക്യം വേദനയിലും സന്തോഷിക്കുവാനെന്നവണ്ണം കർത്താവ്
അവസരമൊരുക്കുകയായിരുന്നു.
എല്ലാം
സാധാരണഗതിയിൽ പോയിരുന്ന സിസ്റ്ററിന് 2016ല്‍ നാവിന് ഒരസ്വസ്ഥത! ക്രമേണ നല്ല വേദന! വൈദ്യപരിശോധനയില്‍ മനസ്സിലായി നാവിനു ക്യാൻസർ! പാട്ടും സംഗീതവും നിലച്ചു! വലിയ ആന്തരിക സംഘർഷം.
സംസാരിക്കാനും ഭക്ഷണം കഴിക്കാനും തടസ്സം!
സഹോദരി
ഓർത്തു, ഇപ്പോഴും എനിക്ക് സന്തോഷിക്കാമോ? ആ വെല്ലുവിളി ഏറ്റെടുത്തു. നാവിനല്ലേ ക്യാൻസറുള്ളു. അധരങ്ങള്‍ക്കും പല്ലുകൾക്കുമില്ലല്ലോ!
മാത്രമല്ല, എന്റെ സന്തോഷത്തിനു കാരണം യേശുവാണല്ലോ! അവിടുത്തോട് കൂടുതല്‍ ഐക്യപ്പെടുവാന്‍ അവിടുന്ന് കനിഞ്ഞു നൽകിയ കുരിശാണല്ലോ ഇത്! അവൾ
നിരന്തരം പ്രാർത്ഥനയിലായിരുന്നു. ഒന്നും
സംസാരിക്കാൻ പറ്റാത്തപ്പോഴും അടുത്തു വരുന്നവർക്ക് വേദനയ്ക്കു കുതിർന്ന ചിരി
സമ്മാനിക്കും. ദൈവഹിതമാണെന്റെ പറുദീസാ എന്നവള്‍ പറയുമായിരുന്നു! ക്യാൻസർ ശ്വാസകോശത്തിലേക്ക്
വ്യാപിക്കാൻ തുടങ്ങി.
തനിക്കധികനാൾ
ഇല്ലെന്ന ഉൾക്കാഴ്ച ലഭിച്ച സിസിലിയാ മരിയാ രണ്ട് കാര്യം അധികാരികളോട്
ആവശ്യപ്പെട്ടു. 1.സമൂഹത്തിൻറെ തീഷ്ണമായ പ്രാർത്ഥന. 2. തന്റെ മരണം ഒരു വിലാപമാക്കാതെ ആഘോഷ(Celibration)മാക്കണം. അവര്‍ അതനുസരിച്ചു.
കഠിനവേദനയില്‍
യേശുവിൻറെ സാന്നിധ്യവും സാമിപ്യവും അനുഭവിച്ച സി. സിസിലിയാ മരിയ ക്യാൻസർ തന്നെ ഞെരുക്കിയ
ആറുമാസത്തിനൊടുവിൽ 2016
ജൂൺ 23നു ചിരിച്ചുകൊണ്ട് തൻറെ ആത്മാവിനെ
കർത്താവിനു സമർപ്പിച്ചു! Praise the Lord!
ഇഷ്ടപ്പെട്ടെങ്കില്‍ Subscribe ചെയ്യൂ.
Comments
Post a Comment