കാൻസറും ഉള്ള സ്വരവും കർത്താവിനു കൊട് ..............................................................................ഫാ. ജസ്റ്റിന്‍ പിനേറോ


 ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍

ഇടവകയിൽ പോപ്പുലർ മിഷൻ ധ്യാനം നടക്കുകയാണ്. എല്ലാവരും യേശുനാമത്തിൻറെ സ്തുതി വചനങ്ങൾ ഏറ്റുപറഞ്ഞു ഘോഷയാത്രയായി പള്ളിയങ്കണത്തിൽ എത്തി. ഒരാൾ മാത്രം  ഒന്നും ഏറ്റു ചൊല്ലാതെ നിൽക്കുന്നത് അച്ചൻ കണ്ടു.  അയാളെ ഒന്ന് പ്രോത്സാഹിപ്പിക്കാനായി അടുത്തു ചെന്നപ്പോൾ  അയാൾ അച്ചാ എൻറെ തൊണ്ടയിൽ ക്യാൻസർ ആണ്.  സ്വരമില്ല എന്ന് വിഷമത്തോടെ പറഞ്ഞു!

പാവം! എങ്കിലും ധ്യാനിക്കാൻ വന്നല്ലോ എന്ന് അച്ചൻ ഓർത്തു. അയാളോട് ഇങ്ങനെ പറയാൻ തോന്നി.  ചേട്ടൻ ഈ ക്യാൻസറും ഉള്ള സ്വരവും ഈശോയ്ക്ക് കൊട്.  ഈശോ അനുഗ്രഹിക്കട്ടെ!  ആ മനുഷ്യൻ ആത്മാർത്ഥമായി അങ്ങനെ ചെയ്തു. ക്ലേശിച്ചാണെങ്കിലും  യേശുവിനെ ആ മനുഷ്യൻ സ്തുതിക്കുന്നതും പ്രാർത്ഥനകൾ ഏറ്റവും ചൊല്ലുന്നതും അച്ചൻ ശ്രദ്ധിച്ചു.

ധ്യാനംകഴിഞ്ഞു ടീമംഗങ്ങൾ മടങ്ങി.  ഏതാനും നാള്‍  കഴിഞ്ഞു. ആശ്രമത്തിന്റെ ധ്യാനകേന്ദ്രത്തിൽ  ധ്യാനം നടക്കുകയാണ്.  ഒരു മനുഷ്യൻ അച്ഛനെ കാണാൻ എത്തി, സ്വയം പരിചയപ്പെടുത്തി.  കഴിഞ്ഞ ഇടവക ധ്യാനത്തിൽ ക്യാൻസർ ഉണ്ടായിരുന്ന ആളാണ് .  ധ്യാനത്തിൽ വച്ച് യേശു എന്നെ സുഖപ്പെടുത്തി.   ക്യാൻസറും ഉള്ള സ്വരവും ഈശോയ്ക്ക് കൊടുക്കാൻ അച്ഛൻ പറഞ്ഞില്ലേ? ഞങ്ങൾ ഡോക്ടറെ കണ്ടു. അദ്ദേഹം പരിശോധിച്ചു. തൊണ്ടയിൽ കാൻസറിനെ ഒരു ലക്ഷണവും ഇല്ല! കർത്താവിനു സ്തുതി!  കർത്താവിനു നന്ദി പറയാൻ ഞാനും കുടുംബവും ഇവിടുത്തെ ധ്യാനത്തിൽ സംബന്ധിക്കുകയാണ്.

 പരിശുദ്ധാത്മാവിനെ പ്രേരണയാൽ പറഞ്ഞ വാക്കുകൾ എത്ര ഫലദായകം! 

Comments