പരീക്ഷയ്ക്കുള്ളിലെ പരീക്ഷ

അമ്മയും മോനും 

പരീക്ഷയ്ക്കുള്ളിലെ പരീക്ഷ


പരീക്ഷ കഴിഞ്ഞു വരുന്ന മകന്റെ വാടിയ മുഖത്തേക്ക് നോക്കി അമ്മ ചോദിച്ചു:
 പരീക്ഷ ബുദ്ധിമുട്ടായിരുന്നോ മോനെ?

അല്ല, എളുപ്പമായിരുന്നു.  അപ്പോഴും അവന്റെ മുഖം തെളിഞ്ഞില്ല എന്ന് അമ്മ ശ്രദ്ധിച്ചു.  എന്നിട്ടെന്താ നിന്റെ മുഖമിങ്ങനെ വാടിയിരിക്കുന്നതു?  അമ്മ ചേര്‍ത്തുനിര്‍ത്തി ചോദിച്ചു.  അതല്ലമ്മേ.  എന്റെ ബെസ്റ്റ് ഫ്രാണ്ടില്ലേ.  അവന്‍ എന്നോടു പരീക്ഷയ്ക്കിടയ്ക്കു ഞാനെഴുതിയ ആന്‍സര്‍ കാണിച്ചു കൊടുക്കാന്‍ പറഞ്ഞു.  അത് തെറ്റല്ലേ അമ്മേ.  അതുകൊണ്ട് ഞാന്‍ കാണിച്ചുകൊടുത്തില്ല.  അതിനെന്തിനാ മോന്‍ വിഷമിക്കുന്നത്?

പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോള്‍ അവന്‍ എന്നോടു പറയുവാ.  എനിക്കവനോട് സ്നേഹമില്ലാത്തതുകൊണ്ടാ ഞാന്‍ കാണിച്ചു കൊടുക്കാത്തെ എന്ന്.  പക്ഷെ അമ്മേ, എനിക്കു റിയലായിട്ടും അവനോടു സ്നേഹമുണ്ട്.  അവന്‍ എന്നോടു പിണങ്ങിയാ പോയതു.  ഇപ്പൊ എനിക്കു തോന്നുവാ ഞാനതു കാണിച്ചുകൊടുക്കേണ്ടതായിരുന്നോ എന്ന് മകന്റെ തൊണ്ടയിടറിയിരുന്നു.  അവന്റെ നിറുകയില്‍ മുത്തമിട്ടുകൊണ്ട് അമ്മ പറഞ്ഞു:  എന്റെ മോന്‍ ചെയ്തതാ ശരി.  തെറ്റ് ചെയ്തുകൊണ്ട് കൂട്ടുകാരനെ സഹായിക്കുന്നത് സ്നേഹമല്ല,  അത് സഹായവുമല്ല.

അമ്മ തുടര്‍ന്നു: തിന്മയില്‍ നിന്ന് നന്മ ഉണ്ടാവില്ല മോനേ.  നന്മയും തിന്മയും തിരിച്ചറിയാന്‍ ദൈവകല്പനകളും ദൈവവചനവും നമ്മുടെ മനഃസാക്ഷിയും സഭയുടെ നിര്‍ദ്ദേശങ്ങളും നമ്മെ സഹായിക്കും.  മോന്‍ കൈയും കാലുമൊക്കെ കഴുകി വന്നു കാപ്പി കുടിച്ചിട്ട് ബൈബിളെടുത്തു 1കോറിന്തോസ് 13/4 മുതല്‍ 7 വരെ വായിക്ക്.  യഥാര്‍ത്ഥ സ്നേഹം എന്താണെന്നു മോന് മനസിലാകും, മനസിന്റെ വിഷമവും മാറും.


Comments