ജോർജു ചേട്ടന് പറ്റില്ല കർത്താവിന് പറ്റും ............................................................................... ഫാ. ജസ്റ്റിന്‍ പിനേറോ


 ജസ്റ്റിനച്ചന്റെ കുറിപ്പുകള്‍ 

ഒരു നല്ല ധ്യാനം കൂടി. ധാരാളം കൃപ ലഭിച്ചു. നല്ല സന്തോഷവും സമാധാനവും!  എന്നാൽ ഒരു കാര്യം. അദ്ദേഹം ദിവസവും വൈകിട്ട് അല്പം ബ്രാണ്ടി കഴിക്കും. ലിമിറ്റ് വിടുകയില്ല. ആർക്കും ഒരു ശല്യവുമില്ല.

ധ്യാനം കഴിഞ്ഞ് ഇറങ്ങാൻ നേരം അച്ഛൻറെ അനുഗ്രഹം വാങ്ങാൻ നിന്നപ്പോൾ ഭാര്യ പറഞ്ഞു പുള്ളിക്കാരൻ അല്പം കുടിക്കും അച്ചാ, ഒന്നു പ്രാർത്ഥിക്കണേ. ജോർജ് ചേട്ടൻ പ്രതികരിച്ചു: അച്ചൻ ഒന്നും ഓർക്കരുത്. ഇതു മാറ്റാൻ എനിക്ക് പറ്റുകയില്ലച്ചാ! അച്ഛൻറെ മറുപടി ഇങ്ങനെ: ജോർജ് ചേട്ടനു പറ്റുകയില്ല.  ഈശോയ്ക്ക് പറ്റും!

വീട്ടിൽ ചെന്നു. എട്ടുദിവസം കുടിക്കാതെ കടിച്ചു പിടിച്ചു നിന്നു! ഒമ്പതാം ദിവസമായപ്പോൾ സാധിക്കുന്നില്ല. ഈശോയോട് പറഞ്ഞു: കർത്താവേ എനിക്ക് പറ്റണില്ല.  മനസ്സിൽ വലിയ സംഘർഷം! പറ്റാഞ്ഞിട്ടാണ് ഈശോയേ...! അച്ഛൻ പറഞ്ഞത് ഓർമ്മ വന്നു. ജോർജേട്ടനു പറ്റില്ല ഈശോയ്ക്ക് പറ്റും. കണ്ണീരോടെ മുട്ടുകുത്തി. എനിക്ക് പറ്റിയില്ലെങ്കിലും അങ്ങേയ്ക്ക് പറ്റും ഈശോയേ..!  അതു അത്ര വലിയ ശരണത്തിന്റെ ഒരു ഏറ്റുപറച്ചിൽ ആയിരുന്നു! കണ്ണുനീർ ധാരയായി ഒഴുകി. അൽപം കഴിഞ്ഞ് എഴുന്നേറ്റു. മനസ്സ് ശാന്തം!  അത്ഭുതം! കുടിക്കാനുള്ള ആഗ്രഹം വിട്ടുപോയിരിക്കുന്നു.  ഒരിക്കലും പിന്നീട് ഉണ്ടായിട്ടില്ല.

 എനിക്ക് കഴിയാത്തത് ഈശോയ്ക്ക് കഴിയുമെന്ന് പരമസത്യം നമുക്ക് ഓർക്കാം. അങ്ങിൽ ശരണപ്പെടാം.

Comments