അപ്പോൾ ഞാൻ മരിച്ചില്ല അല്ലേ? ........................................................................... ഫാ. ജസ്റ്റിന്‍ പിനേറോ

 


 ജീവിതത്തിൽ ആഗ്രഹിച്ച കാര്യങ്ങൾ നടക്കാതെ വന്നപ്പോൾ മണികണ്ഠൻ പരിഹാരം കണ്ടു - ആത്മഹത്യ ! പെട്ടെന്ന് മരിക്കാൻ അയാൾ എക്സ്പ്രസ് ട്രെയിനിനു മുന്നിൽ ചാടി.  മൂന്ന് ദിവസത്തിനു ശേഷം ബോധം തെളിയുമ്പോൾ ആശുപത്രിയിലാണ്. ക്രമേണ പരിസരബോധം വന്നു.

 "അപ്പോൾ ഞാൻ മരിച്ചില്ല, അല്ലേ?" രണ്ടു കൈകൾക്കും നല്ല വേദന. ശ്രദ്ധിച്ചപ്പോൾ രണ്ട് കൈകളിലും ബാൻഡേജ്. കൈകൾ മെല്ലെ ഉയർത്താൻ ശ്രമിച്ചപ്പോൾ തിരിച്ചറിഞ്ഞു കൈകൾ രണ്ടും മുട്ടിനു മുകളിൽ വച്ച് അറ്റു പോയിരിക്കുന്നു!
ഒരു വൈദികൻ വന്നു കട്ടിലിൻ്റെ കാൽക്കൽ ഇരുന്നു.
  ''മണികണ്ഠാ " അദ്ദേഹം മെല്ലെ വിളിച്ചു. "കൈ രണ്ടും പോയി അല്ലേ?  എങ്കിലും ജീവൻ തിരിച്ചുകിട്ടിയല്ലോ! ദൈവത്തിന് ഇദ്ദേഹത്തെക്കൊണ്ട് ആവശ്യമുണ്ട്, നിരാശപ്പെടേണ്ട.  ആ വൈദീകന്‍ ഇടയ്ക്കു വന്നു ആശ്വസിപ്പിക്കുമായിരുന്നു.

ഡിസ്ചാര്‍ജു ചെയ്തു പോയപ്പോൾ അത്ഭുതങ്ങൾ നടക്കുന്ന ഒരു സ്ഥലത്ത് കൊണ്ടുപോകാമെന്ന്  ആശുപത്രിയിൽ വച്ച് പരിചയപ്പെട്ട ഒരാൾ സമ്മതിച്ചു. അയാൾ മണികണ്ഠനെ ഡിവൈൻ എത്തിച്ചു.  കൂടെ നിന്ന് ശുശ്രൂഷിച്ചു. പതിനായിരത്തോളം പേർ ഉണ്ടായിരുന്നു ധ്യാനത്തിന്.  അനേകം  രോഗശാന്തികള്‍ മണികണ്ഠൻ നേരിട്ട് കണ്ടു. അടുത്ത് തന്റെ ഊഴം ആയിരിക്കും എന്ന് പ്രതീക്ഷിച്ചു. ഇല്ല, രോഗശാന്തി ലഭിച്ചില്ല.  കൈകള്‍ അതേപടി തന്നെ.

 പനക്കലച്ചൻ തലയില്‍ കൈവച്ചു പ്രാര്‍ത്ഥിച്ചിട്ടു താന്‍ ഇവിടെ താമസിച്ചു ഒരു  രണ്ടുമൂന്ന് ധ്യാനം കൂട്. അയാള്‍ അനുസരിച്ചു.  രണ്ടാമത്തെ ധ്യാനം കഴിഞ്ഞപ്പോൾ കർത്താവ്  ഏശയ്യ 41:10ലൂടെ ഇടപെട്ടു. അത്ഭുതകരമായ മനസാന്തരം! കൈകൾ ഒരു പ്രശ്നമേ അല്ല! കർത്താവിനെ കിട്ടി!  മതി.  അവിടുന്ന്  പ്രത്യേക വിളിയും  കൃപകളും നൽകി അനുഗ്രഹിച്ചു. ശക്തമായ അഭിഷേകത്തിൽ വചനം പ്രസംഗിക്കുന്നു, കൗൺസിലിങ്ങും ശുശ്രൂഷകളും നിർവഹിക്കുന്നു. ഏതാനും വർഷങ്ങൾ മുമ്പ് ജ്ഞാനസ്നാനവും കഴിഞ്ഞു.  മണികണ്ഠന്‍ ഇന്നു  മണി ജോർജ്.  സന്തോഷത്തോടെ കര്‍ത്താവിനായി  ജീവിക്കുന്നു! 

Comments